ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍
കോഴിക്കോട്: കോഴിക്കോട്ട് ശിവസേന പ്രവര്‍ത്തകര്‍ ഗുലാം അലിയുടെ കോലം കത്തിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഗുലാം അലി ഇന്ത്യയില്‍ പാടുന്നതിനെതിരെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധം അപലപനീയമാണെന്നാണ് കെ സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ഇതുമായി ബന്ധിപ്പിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമാണ്. എല്ലാ ചിന്താധാരകളേയും ആവാഹിക്കാനുള്ള കരുത്ത് ഭാരതീയ ദര്‍ശനങ്ങള്‍ക്കുണ്ട്. ഗുലാം അലി ലോകപ്രശസ്തനായ ഗസല്‍ വിദ്വാനാണ, അദ്ദേഹത്തെ കോഴിക്കോട്ടുകാര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിക്കുന്നു.
വിഖ്യാത ഗസൽ ഗായകൻ ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്. പാകിസ്താൻ തീവ്രവ...
Posted by K Surendran on Monday, 4 January 2016












Click it and Unblock the Notifications