അത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യം; കോണ്‍ഗ്രസ് പിന്തുണയെക്കുറിച്ച് ഗുലാംനബി ആസാദ്
കോഴിക്കോട്: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സി പി എമ്മിന്റെ കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ അവരുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്.
സീറ്റ് വീതം വെക്കുന്നത് സംബന്ധിച്ച് നീക്കുപോക്ക് ബന്ധവും രാഷ്ട്രീയ ബന്ധവും കോണ്‍ഗ്രസ് വിവിധ കാലത്ത് സമാന ചിന്താഗതിക്കാരുമായ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സി പി എമ്മുമായ് ഇതുവരെ മുന്നണി ബന്ധം ഉണ്ടാക്കാത്ത സ്ഥിതിക്ക് അവര്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ഇതില്‍ ഏതാണെന്ന് അറിയില്ലെന്ന് ആസാദ് അഭിപ്രായപ്പെട്ടു.

കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications