കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കോളേജോ കാലിത്തൊഴുത്തോ...? മലയാളി വിദ്യാര്‍ത്ഥികള്‍ കബളിപ്പിക്കപ്പെടുന്നതിങ്ങനെ...

  • By Vishnu
Google Oneindia Malayalam News

തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമൊക്കെ കൂണ് പോലെ പൊട്ടിമുളയ്ക്കുന്നവയാണ് സ്വകാര്യ സ്വാശ്രയ കോളേജുകള്‍. പണിതീരാത്ത സിമന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് കോളേജും മെഡിക്കല്‍കോളേജും നഴ്‌സിംഗ് കോളേജുമെല്ലാം ഇവിടെ അനവധിയാണ്. വെബ് സൈറ്റില്‍ കോളേജിനെപറ്റിയുള്ള വിവരണം വായിച്ചാല്‍ ഏതൊരാള്‍ക്കും അവിടെ പഠിച്ചാല്‍ കൊള്ളാമെന്ന് തോന്നും. ബഹുനില കെട്ടിടങ്ങളും വലിയ ലാബുമെല്ലാം വെബ്‌സൈറ്റിലുണ്ടാകും. ഇതെല്ലാം വെറും തട്ടിപ്പാണെന്ന് ഇനി എന്നാണ് മനസിലാക്കുക.

കര്‍ണാടകയില്‍ ഗുല്‍ബര്‍ഗയിലെ നഴ്‌സിംഗ് കോളേജില്‍ ക്രൂരമായ റാഗിങ്ങിന് വിധേയായ പെണ്‍കുട്ടിയും പറ്റിക്കപ്പെട്ടാണ് അവിടെയെത്തിയത്. വിജനമായ ഒറ്റപ്പെട്ട സ്ഥലത്ത് കാലിത്തൊഴുത്ത് പോലെ ഒരു കെട്ടിടം. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത കെട്ടിടത്തിന് ചുറ്റും കാട്. കാലിത്തൊഴുത്തിന് സമാനമായ ഈ കോളേജില്‍ വച്ചാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തിനരയായത്.

പണി തീരാത്ത കെട്ടിടം

പണി തീരാത്ത കെട്ടിടം

വെബ്‌സൈറ്റിലെ കെട്ടിടം കണ്ടാല്‍ ആരും അഡ്മിഷനെടുക്കും, എന്നാല്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം മിക്ക സ്വകാര്യ കോളേജിന്റെയും അവസ്ഥ ഇതാണ്.

കബളിക്കപ്പെടുന്നു

കബളിക്കപ്പെടുന്നു

കോളേജിലെത്തുമ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും കോളേജിലുണ്ടാകില്ല

. പറ്റിക്കപ്പെടുന്നവര്‍ പാവപ്പെട്ടവര്‍

. പറ്റിക്കപ്പെടുന്നവര്‍ പാവപ്പെട്ടവര്‍

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇങ്ങനെ പറ്റിക്കപ്പെടുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടം

നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടം

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത കെട്ടിടത്തിലാണ് റാഗിങ്ങിനരയായ മലയാളി പെണ്‍കുട്ടി പഠിച്ചിരുന്നത്. ചുമരുകളൊക്കെ പൊട്ടിപ്പൊളിഞ്ഞതാണ്

ചുറ്റിനും കാട്

ചുറ്റിനും കാട്

ഗുല്‍ബര്‍ഗയിലെ നഴ്‌സിംഗ് കോളേജ് വിജനമായ ഒരു സ്ഥലത്താണ്. ചുറ്റിനും കുറ്റിക്കാട് നിറഞ്ഞ പ്രദേശം

സഹായിക്കാനാരുമെത്തില്ല

സഹായിക്കാനാരുമെത്തില്ല

കോളേജിന് സമീപത്ത് വച്ച് എന്തെങ്കിലും അപകടം പറ്റിയാല്‍ പോലും സഹായിക്കാനാരുമെത്തില്ല.
അത്രയ്ക്ക് വിജനമായ ഒരിടത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്

കുടുസ് ക്ലാസ്മുറികള്‍

കുടുസ് ക്ലാസ്മുറികള്‍

കുടുസ് മുറികളാണ് ക്ലാസ് മുറികള്‍. കുറച്ച് ബഞ്ചുകള്‍ നിരത്തിയിട്ടിരിക്കുന്നു‍. മിക്ക ക്ലാസ് മുറികള്‍ക്കും വാതിലും ജനലുമില്ല

ലാബ് വെറും ബോര്‍ഡ്

ലാബ് വെറും ബോര്‍ഡ്

ലാബ് റൂമിന് വലിയ ബോര്‍ഡുണ്ട്. പക്ഷെ ലാബിനുള്ളില്‍ സൗകര്യങ്ങളൊന്നുമില്ല

കോളേജ് അനധികൃതമോ

കോളേജ് അനധികൃതമോ

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളേജിന് എങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു എന്നാണ് ചോദ്യമുയരുന്നത്. പിന്നില്‍ വിദ്യാഭ്യാസ കച്ചവട ലോബിയാണെന്നാണ് ആരോപണം

English summary
Gulbarga ragging case, there is no infrastructurein Nursing college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X