ബഹ്റൈൻ പ്രവാസികള്‍ എന്തു ചെയ്യും: ഗൾഫ് എയർ കോഴിക്കോട് നിന്നുള്ള സർവ്വീസ് നിർത്തുന്നു
മനാമ: ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്യുന്ന കോഴിക്കോട് വിമാനത്താവളം വഴിയാണ്. എന്നാല്‍ സമീപകാലത്ത് അധികൃതരും പ്രമുഖരായ പല വിമാനകമ്പനികളും സ്വീകരിക്കുന്ന നയങ്ങള്‍ മൂലം വളരെ അധികം യാത്രാക്ലേശമാണ് പ്രവാസികള്‍ അടക്കമുള്ള യാത്രക്കാർ അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് നിന്നും കൂടുതല്‍ വിമാനസർവ്വീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നതിന് ഇടയില്‍ തന്നെയാണ് ഇരുട്ടടിയായി കോഴിക്കോടേക്കുള്ള ഗൾഫ് എയർ സർവിസ് നിർത്തുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്.
ഏപ്രില്‍ മുതല്‍ ഗള്‍ഫ് എയർ കോഴിക്കോട് നിന്ന് സർവ്വീസ് നടത്തില്ലെന്നാണ് റിപ്പോർട്ട്. സർവ്വീസ് നിർത്തിവെക്കുന്നത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുള്ളൂ. ഇതോടൊപ്പം തന്നെ കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ഏപ്രിൽ 6 മുതൽ പ്രതിവാരം മൂന്നുദിവസമായി കുറച്ചു. ഇതോടെ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ദിവസേന ഡയറക്ട് സർവീസുകളുണ്ടാകുകയില്ല.

ഗള്‍ഫ് എയറിന്റെ തീരുമാനം ആയിരക്കണക്കിന് വരുന്ന യാത്രക്കാരെയാണ് ബാധിക്കുക. നേരത്തെ കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ഇൻഡിഗോയും കൊച്ചിയിലേക്കുള്ള ഡയറക്ട് സർവിസും അവസാനിപ്പിച്ചിരുന്നു. ദിവസേന സർവ്വീസ് നടത്തിയിരുന്നു ഗള്‍ഫ് എയർ സർവ്വീസ് നവംബർ മുതലാണ് നാലുദിവസമാക്കി കുറച്ചത്. ബഹ്റൈനില്‍ നിന്നും കോഴിക്കോടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക് വലിയ യാത്രാക്ലേശമാണ് ഈ തീരുമാനത്തോടെയുണ്ടായത്. ഇത് പരിഹരിക്കണമെന്ന ആവശ്യ ശക്തമായി ഉയരുന്നതിന് ഇടയിലാണ് സർവ്വീസ് പൂർണ്ണമായി നിർത്തുന്നത്.
സർവ്വീസ് നഷ്ടത്തിലായതുകൊണ്ടല്ല ഇത്തരമൊരു തീരുമാനം എന്നതാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് ബഹ്റൈൻ-കോഴിക്കോട് റൂട്ടിൽ 93-94% യാത്രക്കാരുണ്ട്. പല ദിവസങ്ങളിലും ബുക്കിങ് ലഭിക്കാറുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് സർവ്വീസ് നിർത്തുന്നതെന്നാണ് പ്രവാസികളുള്‍പ്പെടെ ചോദിക്കുന്നത്.
അതേസമയം, കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ഇടി മുഹമ്മദ്ദ് ബഷീർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ട് ആവശ്യമുന്നയിച്ചതായും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ അഡ്വൈസറി കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ കൂടി ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാവുന്നത് വരെ ഇടപെടലുകൾ നടത്തും. എയർ ഇന്ത്യ തന്നെ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കാൻ ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിമാന കമ്പനി അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയാതി എംപി അറിയിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications