കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൾഫ് രാജ്യങ്ങളുടെ വിലക്ക്; പ്രവാസികൾ കേരളത്തിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ വഴി ഒമാനിലേക്ക് പറക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ, ഒമാന്‍ സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

kerala

യുഎഇയുടെയും ഒമാന്റെയും വിലക്ക് ഇന്ത്യയിലെ പ്രവാസികള്‍ക്ക് വലിയ അഘാതമാണ് സൃഷ്ടിച്ചത്. ലീവിന് നാട്ടിലെതക്തിയ പ്രവാസികള്‍ക്കും വിസ തീരാറായ പ്രവാസികള്‍ക്കും ഇത് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിലക്ക് മറികടക്കാന്‍ പുതി. മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ട്രാവല്‍ എജന്‍സികള്‍.

സ്ട്രോങ്ങ് മത്സരാർത്ഥികളാകുമെന്ന് പ്രതീക്ഷ ആ 2 പേർ കിടിലത്തിന്റെ സ്ട്രാറ്റജിയിൽ വീണു; വൈറൽ കുറിപ്പ്സ്ട്രോങ്ങ് മത്സരാർത്ഥികളാകുമെന്ന് പ്രതീക്ഷ ആ 2 പേർ കിടിലത്തിന്റെ സ്ട്രാറ്റജിയിൽ വീണു; വൈറൽ കുറിപ്പ്

കേരളത്തില്‍ നിന്നും ഒമാനിലേക്ക് ഉസ്ബക്കിസ്ഥാന്‍ വഴി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു നല്‍കുകയാണ് ചില ട്രാവല്‍ ഏജന്‍സികള്‍. ഏപ്രില്‍ 24 മുതലാണ് യുഎഇയും ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ശവനിരീക്ഷക വൈറസുകളുടെ പുലഭ്യം പറച്ചിൽ സെപ്ടിക്ക് ടാങ്കിൽ, ശ്രീജിത്ത് പണിക്കർക്ക് രേഖയുടെ ചുട്ടമറുപടിശവനിരീക്ഷക വൈറസുകളുടെ പുലഭ്യം പറച്ചിൽ സെപ്ടിക്ക് ടാങ്കിൽ, ശ്രീജിത്ത് പണിക്കർക്ക് രേഖയുടെ ചുട്ടമറുപടി

ഇത് മറികടക്കുന്നതിന് വേണ്ടിയാണ് ട്രാവല്‍ ഏജന്‍സികള്‍ പുതിയ മാര്‍ഗവുമായി രംഗത്തെത്തിയത്. നേരത്തെ മാലി ദ്വീപ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴി പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഈ വഴി ഇപ്പോള്‍ അടഞ്ഞിരിക്കുകയാണ്.

പ്രതികാര ദാഹിയായ ജികെ, മീശപിരിച്ച വിന്‍സെന്റ് ഗോമസ്, സൂപ്പര്‍താരങ്ങള്‍ക്ക് സിംഹാസനമൊരുക്കിയ ഡെന്നീസ്പ്രതികാര ദാഹിയായ ജികെ, മീശപിരിച്ച വിന്‍സെന്റ് ഗോമസ്, സൂപ്പര്‍താരങ്ങള്‍ക്ക് സിംഹാസനമൊരുക്കിയ ഡെന്നീസ്

കോഴിക്കോടുള്ള അല്‍ഹിന്ദ് ട്രാവല്‍സ് ഉസ്ബക്കിസ്ഥാന്‍ വഴി ഒമാനിലേക്കുള്ള വിമാനങ്ങള്‍ക്ക് ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുക. ഉബ്ക്കിസ്ഥാനില്‍ 14 ദിവസത്തെ ക്വാറന്റീന് ശേഷമാണ് മസ്‌ക്കറ്റിലേക്ക് പുറപ്പെടുക. ഇതാദ്യമായാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ഉസ്ബക്കിസ്ഥാന്‍ വഴി ഒമാനിലേക്ക് വിമാനം പുറപ്പെടുന്നത്.

English summary
Gulf countries Covid Travel Ban; Expatriates fly from Kerala to Oman via Uzbekistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X