
വരുംവര്‍ഷങ്ങളില്‍ ഗള്‍ഫ് ഇന്ത്യക്കാര്ക്കുകൈനിറയെ തൊഴിലവസരങ്ങള്‍;മലയാളികള്‍ക്ക് ഇരട്ടിമധുരം
കോഴിക്കോട്: ഇന്ത്യക്കാർക്ക് സന്തോഷം ലഭിക്കുന്ന റിപ്പോട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, പ്രത്യേകിച്ച് മലയാളികൾക്ക്. ഗൾഫ് മേഖലയിലെ ഇന്ത്യക്കാർക്ക് മുന്നിൽ തുറക്കാൻ പോകുന്നത് വൻ തൊഴിലവസരങ്ങളാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നത്.
വരും വർഷങ്ങളിൽ കൈ നിറയെ അവസരങ്ങൾ ഉണ്ടകുമെന്നും ഇവവർ വ്യക്തമാക്കുന്നു.
റഷ്യ- ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഗൾഫിൽ തൊഴിൽ അവസരങ്ങൾ കൂടുന്നത്. എണ്ണ ക്ഷാമം നേരിടുന്ന പല യൂറോപ്യൻ രാജ്യങ്ങളും യുഎഇയിലെ അബുദാബി, ഖത്തർ, സൗദി എന്നീ രാജ്യങ്ങളുമായി എണ്ണ-പ്രകൃതി വാതക ഉൽപാദനം, വിതരണം, സംസ്കരണം തുടങ്ങിയ രംഗങ്ങളിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.
ഈ കരാർ നടപ്പാകുമ്പോൾ ഏറ്റവും കുറഞ്ഞത് ഒരുലക്ഷം പേർക്കെങ്കിലും ആണ് തൊഴിൽ സാധ്യത ഉണ്ടാവുന്നത്. ആർപി ഗ്രൂപ്പ് ചെയർമാൻ രവിപിള്ളയാണ് ലോക കേരള സഭക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.
ഹരിത ഊർജം എന്ന ആശയവും എണ്ണയിതര മേഖലയുടെ വളർച്ചയും ഉണ്ടാകുമ്പോൾ തന്നെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും എണ്ണ-പ്രകൃതി വാതകങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
പത്തു മുതൽ പതിനഞ്ചു വർഷത്തേക്ക് ഈ നിലയിൽ തൊഴിൽ സാധ്യതയും ഉയർന്നു നിൽക്കും. തങ്ങളുടെ നിർമാണ കമ്പനിക്കു മാത്രം 40,000 മുതൽ 50,000 പേരെ ആവശ്യമുണ്ട് എന്നും റിക്രൂട്മെന്റ് ഉടൻ ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു.
അബുദാബിയിൽ റിഫൈനിറികളുടെയും ഖത്തറിൽ പ്രകൃതി വാതക പ്ലാന്റുകളുടെയും നിർമാണമാണ് വേഗത്തിൽ നടക്കുക. സൗദിയിൽ റിഫൈനറികൾക്കു പുറമേ പെട്രോ കെമിക്കൽ പ്ലാന്റുകളും അടിയന്തരമായി നിർമിക്കുന്നുണ്ട്. വെൽഡർ, ഫിറ്റർ തുടങ്ങി എൻജിനീയർമാർ വരെയുള്ളവർക്കു നല്ല സാധ്യതകളാണ് നിലവിലുള്ളത്. പ്ലാന്റുകൾ നിർമിക്കാൻ ശരാശരി അഞ്ചു മുതൽ എട്ടുവർഷം വരെ സമയമാണ് വേണ്ടിവരിക. ഈ ഒരു കാലയളിവിൽ തീർച്ചയായും തൊഴിലവസരങ്ങൾ ഉണ്ടാകും എന്നുതന്നെയാണ് വിവരം.
യുവതിയും യുവാവും റബര്‍ത്തോട്ടത്തില്‍ മരിച്ച നിലയില്‍; യുവതിയുടേത് കൊലപാതകം?
കേരളം, ബിഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ ആണ് പ്രധാനമായും ആർപി ഗ്രൂപ്പ് റിക്രൂട്മെന്റ് നടത്തുന്നത് എന്നും പണം ഈടാക്കാതെയാണ് തിരഞ്ഞെടുപ്പ് എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വിവിധ ട്രേഡുകളിൽ ഉള്ളവർക്ക് പരിശീലനം നൽകുന്നതിന് കേരളം മുന്നോട്ടു വരണം എന്നാണ് അധികൃതരോട് ലോക കേരള സഭയിൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭയുടെ മൂന്നാം പതിപ്പാണ് ഇത്തവണ നടന്നത്. ജൂൺ 17, 18 തീയതികളിലായിരുന്നു ലോക കേരള സംഭ നടന്നത്. ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നിരുന്നു, നിരവധി പ്രവാസികളാണ് സഭയിൽ പങ്കെടുക്കാനെത്തിയത്.