കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ മുഖച്ഛായ മാറ്റിയത് ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം; പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിനെ വ്യത്യസ്തമാക്കിയതും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയതും ഗള്‍ഫ് നാടുകളിലേക്കുള്ള മലയാളികളുടെ കുടിയേറ്റമാണെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. പട്ടിണിയും ദാരിദ്ര്യവും നേരിട്ടനുഭവിച്ച ഒരു സമൂഹം സാമ്പത്തികമായും സാമൂഹികവും പുരോഗതി കൈവരിക്കുന്നതിന് ഗള്‍ഫ് പ്രവാസം കാരണമായി.

ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നുത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു

വിദ്യഭ്യാസ-ആരോഗ്യ മേഖലകളിലൊക്കെ വലിയ തോതിലുളള ഉണര്‍വ്വ് ഗള്‍ഫിലേക്കുള്ള കുടിയേറ്റം മൂലം സംഭവിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കിയത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ തൊഴില്‍ തേടി പോയ പതിനായിരങ്ങളാണ്. എന്നിട്ടും ഭരണവര്‍ഗത്തിന്റെ നിരന്തരമായ അവഗണനക്ക് പാത്രമാവുകയാണ് പ്രവാസികളെന്നും ഭരിക്കുന്നവര്‍ ഇവരെ കൂടുതലായി പരിഗണിക്കേണ്ടതുണ്ടെന്നും ബഷീറലി തങ്ങള്‍ പറഞ്ഞു. പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സഹാറ പ്രവാസി സിയാറ പദ്ധതിയുടെ ലോഞ്ചിംഗും മുസ്്‌ലിംലീഗ് ജില്ലാ നേതാക്കള്‍ക്കുള്ള സ്വീകരണവും വടകര ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ് സംസഥാന പ്രസിഡണ്ട് എസ്.വി അബ്ദുല്ല പദ്ധതി വിശദീകരിച്ചു.

 baseer


പ്രവാസി ഫാമിലി ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡിനുള്ള അപേക്ഷ സ്വീകരണവും പരിപാടിയുടെ ഭാഗമായി നടന്നു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മദ്, പി അമ്മത് മാസ്റ്റര്‍, സി.വി.എം വാണിമേല്‍, റഷീദ് വെങ്ങളം, അഹമ്മദ് പുന്നക്കല്‍, വി.പി ഇബ്രാഹിം കുട്ടി, ഒ.കെ ഇബ്രാഹിം, ടി ഹാഷിം, സഹാറ ഗ്രൂപ്പ് എം.ഡി റഷീദ്, ഹാശിം തങ്ങള്‍ കൊയിലാണ്ടി, കല്ലേരി മൊയ്തു ഹാജി, സി.ടി സലാം, ഇ.എ റഹ്്മാന്‍, പി.വി അബ്ദുല്‍ ഖാദര്‍, കാട്ടില്‍ അമ്മത് ഹാജി, കാരാളത്ത് പോക്കര്‍ ഹാജി, എം.കെ യൂസുഫ് ഹാജി, സാജിദ് മുണ്ട്യാട്ട്, മഞ്ചയില്‍ മൂസ ഹാജി, റസാഖ് മാസ്റ്റര്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. ഹുസൈന്‍ കമ്മന സ്വാഗതവും അഹമ്മദ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.

കുടുംബശ്രീയുടെ വസ്ത്രശേഖരണത്തോട് മികച്ച പ്രതികരണം, വസ്ത്രങ്ങളുമായെത്തിയത് നൂറുകണക്കിനു പേര്‍കുടുംബശ്രീയുടെ വസ്ത്രശേഖരണത്തോട് മികച്ച പ്രതികരണം, വസ്ത്രങ്ങളുമായെത്തിയത് നൂറുകണക്കിനു പേര്‍

ബിപ്ലബ് കുമാർ ദേബ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി! സത്യപ്രതിജ്ഞ വെള്ളിയാഴ്ച...ബിപ്ലബ് കുമാർ ദേബ് ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി! സത്യപ്രതിജ്ഞ വെള്ളിയാഴ്ച...

English summary
കേരളത്തിന്റെ മുഖച്ഛായ മാറ്റിയത് ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X