കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മലയാളികള്‍ ജാഗ്രതൈ!! ഓണമുണ്ണാനെത്തിയാല്‍ പോക്കറ്റ് കീറും!! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി..

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ടിക്കറ്റ് വര്‍ധനവ്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: ഓണവും അവധിക്കാലവും ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന മലയാളികളെ 'കൊള്ളയടിക്കാന്‍' ഒറ്റക്കെട്ടായിരിക്കുകയാണ് വിമാനക്കമ്പനികള്‍. ഓണവുമുണ്ട് അവധിയും ആഘോഷിച്ച് വന്നതു പോലെ തിരിച്ചുപോവാമെന്ന് ആരും കരുതേണ്ട. കാരണം ടിക്കറ്റ് നിരക്കില്‍ വിമാനക്കമ്പനികള്‍ വരുത്തിയ വന്‍ വര്‍ധനവനാണ്. ആറിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്.

പോക്കറ്റ് കീറും

പോക്കറ്റ് കീറും

ഓണാഘോഷം കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിപ്പോവുകയെന്ന ലക്ഷ്യത്തോടെയെത്തുന്ന മലയാളികളെ പരമാവധി പിഴിയുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയിരിക്കുന്നത്.

വന്‍ വര്‍ധനവ്

വന്‍ വര്‍ധനവ്

30,000 മുതല്‍ ഒരു ലക്ഷം വരെയാണ് കേരളത്തില്‍ നിന്നു വിദേശത്തേക്കു വിവിധ വിമാനക്കമ്പനികളുടെ പുതിയ നിരക്ക്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവ് കൂടിയാണിത്.

റിയാദിലേക്ക് 50,000

റിയാദിലേക്ക് 50,000

നേരത്തേ കേരളത്തില്‍ നിന്നും റിയാദിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 വരെ ആയിരുന്നു. എന്നാല്‍ അത് ഇത്തവണ 50,000 മുതല്‍ 80,000 വരെയാക്കി ഉയര്‍ത്തി. ഒമാന്‍ എയറില്‍ 51,200, എയര്‍ ഇന്ത്യയില്‍ 51,300, എയര്‍ അറേബ്യയില്‍ 738800, എത്തിഹാദ് 85500 എന്നിങ്ങനെയാണ് പുതിയ നിരക്ക്.

കുവൈത്തിലെത്താന്‍ 24,000

കുവൈത്തിലെത്താന്‍ 24,000

കേരളത്തില്‍ നിന്നും കുവൈത്തിലെത്താന്‍ 24,000 മുതല്‍ 82,650 വരെയാണ് പുതിയ ടിക്കറ്റ് നിരക്ക്. എയര്‍ എക്‌സ്പ്രസ് ടിക്കറ്റിനാണ് 24,000 രൂപ. ഒമാന്‍ എയറിന് 58,000, എത്തിഹാദ് എയറിന് 82,650 എന്നിങ്ങനെയാണ് നിരക്കുകള്‍.

ബഹ്‌റൈനിലേക്ക് 50,00ത്തോളം

ബഹ്‌റൈനിലേക്ക് 50,00ത്തോളം

ബഹ്‌റയൈനിലേക്ക് പറക്കാന്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് എയര്‍ ഇന്ത്യയാണ്. 48,370. എയര്‍ അറേബ്യയില്‍ 66,369 രൂപയും എത്തിഹാദ് എയറില്‍ 76,740 രൂപയും ചെലവാകും.

അബൂദബിയിയെത്താന്‍ 30,000 രൂപ മുതല്‍

അബൂദബിയിയെത്താന്‍ 30,000 രൂപ മുതല്‍

കേരളത്തില്‍ നിന്നും അബൂദബിയിലെത്താന്‍ 30,150 രൂപ മുതല്‍ 58,860 രൂപ വരൊണ് നിരക്ക്. എയര്‍ ഇന്ത്യ ടിക്കറ്റിനാണ് 30,150 രൂപ. ജെറ്റ് എയറിന് 51,780ഉം എത്തിഹാദ് എയറിന് 58,860 രൂപയമാവും.

ജിദ്ദ യാത്ര കഠിനം

ജിദ്ദ യാത്ര കഠിനം

ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. ഒമാന്‍ എയറില്‍ 42,700 രൂപയും എത്തിഹാദ് എയറില്‍ 99,350 രൂപയാണ് ടിക്കറ്റ് നിരക്ക്.

ദുബായ്ക്ക് പറക്കാനും ചെലവ്

ദുബായ്ക്ക് പറക്കാനും ചെലവ്

മുമ്പ് 5000 മുതല്‍ 10,000 രൂപ വരെയായിരുന്നു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇത് ഇപ്പോള്‍ 40,000 രൂപ വരെയായാണ് കുത്തനെ ഉയര്‍ന്നത്. ഷാര്‍ജയിലേക്കും 40,000 തന്നെയാണ് പുതിയ നിരക്ക്.

എല്ലാം വര്‍ഷവുമുണ്ടാവാറുണ്ട്

എല്ലാം വര്‍ഷവുമുണ്ടാവാറുണ്ട്

എല്ലാ വര്‍ഷവും ഈ സീസണില്‍ സാധാരണയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കാറുണ്ട്. എന്നാല്‍ ഇത്തവണത്തേതു പോലെയുള്ള വര്‍ധനവ് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

English summary
Flight ticket prize hiked from kerala to gulf.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X