കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിവപ്പ്... പിന്നിൽ മുംബൈ അധോലോകം? ആവശ്യം 25 കോടി
കൊച്ചി: പഴയ മുംബൈയെ അനുസ്മരിപ്പിക്കും വിധം കൊച്ചിയില്‍ പട്ടാപ്പകല്‍ വെടിവപ്പ്. പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ ആണ് സംഭവം നടന്നത്. ഡിസംബര്‍ 15 ന് ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു ഇത്.
ദ നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറില്‍ ആയിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയക്. മുംബൈ അധോലോക നായകനായ രവി പൂജായരുടെ പേരില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് ഫോണില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി.
എന്നാല്‍ പണം നല്കാന് ഉടമ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് രണ്ട് പേര് ബൈക്കിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. മുംബൈ അധോലോകവുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ഒരു കുറിപ്പും ഇവര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ ആണ് സ്ഥാപനം.

കൊച്ചിയില്‍ ആദ്യം
കൊച്ചിയില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ മുമ്പ് കൊച്ചിയിലും പതിവായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു വെടിവപ്പ് ആദ്യമായിട്ടാണ് ഉണ്ടാകുന്നത്.

മുംബൈ മോഡല്‍
ഒരുകാലത്ത് മുംബൈ ഇതുപോലെ ആയിരുന്നു. അധോലോക സംഘങ്ങളുടെ കൈപ്പിടിയില്‍ ആയിരുന്നു മഹാനഗരം. അവിടെ പട്ടാപ്പകലുള്ള വെടിവപ്പും കൊള്ളയും ഭീഷണിയും എല്ലാം അന്ന് പതിവായിരുന്നു.

നടിയുടെ ബ്യൂട്ടി പാര്‍ലര്‍
നടി ലീന മരിയ പോളിന്റേതാണ് ഇപ്പോള്‍ വെടിവപ്പുണ്ടായ ബ്യൂട്ടി പാര്‍ലര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപാട് വിവാദങ്ങളില്‍ പെട്ടിട്ടുള്ള ആളാണ് ലീന മരിയ പോള്‍. ഇപ്പോള്‍ അവരുടെ ബ്യൂട്ടി പാര്‍ലറും വിവാദത്തിലായിരിക്കുകയാണ്.

തട്ടിപ്പ് കേസിലെ പ്രതി
ചെന്നൈ കനറ ബാങ്കില്‍ നിന്ന് 19 കോടി രൂപ വെട്ടിച്ചു എന്ന കേസിലെ പ്രതിയാണ് ലീന മരിയ പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന തട്ടിപ്പ് കേസില്‍ ലീന മരിയ പോളിനെ ദില്ലിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. കാമുകനു ഈ കേസില്‍ കൂട്ടുപ്രതി ആയിരുന്നു.

ലീന ഉണ്ടായിരുന്നില്ല
കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവപ്പ് നടക്കുമ്പോള്‍ ലീന മരിയ പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ചില ഉപഭോക്താക്കളും ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരും മാത്രമേ ഉണ്ടായിരുന്നു. വെടിവപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസ് തെളിവെടുപ്പ് നടത്തി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications