ജയ്‌ഘോഷിനെ വീണ്ടും ചോദ്യം ചെയ്യും; പ്രാഥമിക മൊഴിയില്‍ പൊരുത്തക്കേടുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഗണ്‍മാന്‍ ജയഘോഷിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. നേരത്തേയും ജയ്‌ഘോഷിനെ ചോദ്യം ചെയ്തിരുന്നു. പ്രാഥമിക മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളത് കൊണ്ടാണ് ജയ്‌ഘോഷിനെ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യുന്നത്.
സ്വര്‍ണ്ണക്കടത്ത് നടത്തിയ ബാഗ് പിടിച്ച ശേഷം ജൂലൈ ഒന്ന് മുതല്‍ നാല് വരെ സരിതിനേയും സ്വപ്‌നയേയും ജയ്‌ഘോഷ് നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ഇവരെ വിളിക്കേണ്ട് സാഹചര്യമില്ലെന്നും ഇതേ കുറിച്ചുള്ള മറുപടികള്‍ പരസ്പര വിരുദ്ധമാണെന്നും അദികൃതര്‍ പറയുന്നു.

തിങ്കളാഴ്ച്ച സ്വപ്‌നയുടേയും സന്ദീപിന്റേയും കസ്റ്റഡിയില്‍ കിട്ടിയ ശേഷമാണ് ജയ്‌ഘോഷിനെ വിളിച്ചുവരുത്തുക. ജയ്‌ഘോഷിന്റെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലാണെന്നും കസ്റ്റംസ് അറിയിക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജയ്‌ഘോഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയും സ്വീകരിച്ചിരുന്നു. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടി. യുഎഇ കോണ്‍സുല്‍ ജനറല്‍ വിദേശത്തക്ക് പോയിട്ടും കയ്യിലുണ്ടായിരുന്ന ആയുധമടക്കം ജയഘോഷ് തിരികെ ഏല്‍പ്പിച്ചിരുന്നില്ല എന്നത് ചട്ടലംഘനമാണെന്ന് ജയ്‌ഘോഷിനെതിരെ സ്‌പെഷ്യല്‍ ക്രൈബ്രോഞ്ച് റിപ്പോര്‍ട്ട് ചെയതിരുന്നു.
കോണ്‍സുല്‍ ജനറലും പിന്നീട് അറ്റാഷെയും വിദേശത്തേക്ക് പോയ കാര്യം ഘോഷ് സ്‌പെഷ്യല്‍ ബ്രാഞ്ചിനെയോ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസറെയോ അറിയിച്ചില്ലെന്നതായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലെ മുഖ്യകണ്ടെത്തല്‍. സര്‍വ്വീസ് തോക്ക് മടക്കി നല്‍കാന്‍ ജയഘോഷും തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
ഒപ്പം സ്വര്‍ണ്ണം ഒളിപ്പിച്ച നയതന്ത്ര ബാഗ് കൈപറ്റാന്‍ ഒന്നാം പ്രതി സരിത് എത്തിയ വാഹനത്തില്‍ ഗണ്‍മാന്‍ ജയഘോഷും ഉണ്ടായിരുന്നുവെന്നാണ് എന്‍ ഐഎ കണ്ടെത്തല്‍. എന്നാല്‍ ബാഗിനുള്ളില്‍ സ്വര്‍ണ്ണമാണെന്ന് കാര്യം അറിയില്ലായിരുന്നുവെന്നാണ് ജയഘോഷ് നല്‍കിയ മൊഴി.












Click it and Unblock the Notifications