ബസ് തടഞ്ഞ് ഡ്രൈവര്‍ക്കുനേരെ തോക്ക് ചൂണ്ടി!! സംഭവം തൃശൂരില്‍!! പിന്നെ നടന്നത്...
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം
തൃശൂര്‍: തൃശൂരില്‍ കഴിഞ്ഞ ദിവസം സിനിമാരംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറി. നടുറോഡില്‍ ബസ് തടഞ്ഞ് കുറച്ചുപേര്‍ ഡ്രൈവര്‍ക്കു നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ശനിയയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. നെട്ടിശ്ശേരി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ക്കു നേരെയാണ് അജ്ഞാതര്‍ തോക്ക് ചൂണ്ടിയത്.

നെട്ടിശ്ശേരിയില്‍ നിന്നു ബസ് തൃശൂരിലേക്ക് വരവെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ബസ് റൗണ്ടിലേക്കു കയറി ജനറല്‍ ആശുപത്രിക്കു സമീപമെത്തിയപ്പോഴാണ് കാര്‍ ബസിനു കുറുകെയിട്ട് രണ്ടു പേര്‍ ചാടിയിറങ്ങിയത്. തുടര്‍ന്നു ഇവര്‍ ഡ്രൈവറെ അസഭ്യം പറഞ്ഞു.

ബസ് കാറിനു വശം കൊടുത്തില്ലെന്ന് പറഞ്ഞായിരുന്നു ഇവരുടെ ആക്രോശം. ഇതിനിടെയാണ് കാറില്‍ നിന്നിറങ്ങിയ പ്രായമുള്ളയാള്‍ ഡ്രൈവര്‍ക്കു നേരേ തോക്ക് ചൂണ്ടിയത്. ഇതു കണ്ട് ബസിലെ യാത്രക്കാര്‍ ബഹളം വച്ചതോടെ ഇവര്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.












Click it and Unblock the Notifications