പാടം നികത്തൽ തടഞ്ഞവർക്ക് ഗുണ്ടകളുടെ മർദനം!! പ്രതികളെ പിടിക്കാതെ പോലീസ്!!
പെരുമ്പാവൂർ ഇടവൂർ കൊടുവേലിത്തുറയിൽ പാടം നികത്തി അരിമില്ല് തുടങ്ങാനുള്ള സ്വകാര്യ ഗ്രൂപ്പിന്റെ ശ്രമത്തിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നത്.
കൊച്ചി: പെരുമ്പാവൂരിൽ പാടം നികത്തി അരിമില്ല് നിർമ്മിക്കാൻ നടത്തിയ ശ്രമം തടഞ്ഞ നാട്ടുകാർക്ക് ഗുണ്ടകളുടെ മർദനം. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും പോലീസ് പ്രതികളെ പിടിക്കുന്നില്ലെന്നാണ് ആരോപണം.
സ്ത്രീകളടക്കമുള്ളവർക്ക് നേരെയാണ് മർദനം ഉണ്ടായത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു കേസെടുത്തതല്ലാതെ പ്രതികളെ കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

പെരുമ്പാവൂർ ഇടവൂർ കൊടുവേലിത്തുറയിൽ പാടം നികത്തി അരിമില്ല് തുടങ്ങാനുള്ള സ്വകാര്യ ഗ്രൂപ്പിന്റെ ശ്രമത്തിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച പാടം നികത്താൻ മണ്ണുമായെത്തിയ ലോറി നാട്ടുകാർ തടയുകയായിരുന്നു. ഈ സമരത്തിൽ പങ്കെടുത്ത നാട്ടുകാരെയാണ് ഗുണ്ടകളെ വിട്ട് മർദിച്ചത്.
മര്‍ദനമേറ്റ പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മർദിച്ചവരെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് നൽകിയെന്നാണ് നാട്ടുകാർ പറയുന്നത്. എന്നിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പോലീസ് അനാസ്ഥയ്ക്കെതിരെ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications