കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് വില്‍പ്പന തടഞ്ഞ യുവാക്കളെ അക്രമിച്ചതിന് നരഹത്യാശ്രമത്തിന് കേസ്

Google Oneindia Malayalam News

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും തമ്പടിച്ച ഗുണ്ടാ-ലഹരിമാഫിയാസംഘങ്ങള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം രാത്രി ലഹരിമാഫിയാസംഘങ്ങള്‍ അടക്കമുള്ളവര്‍ വിവിധഭാഗങ്ങളില്‍ അഴിഞ്ഞാടുകയും അക്രമത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാത്രി പെട്ടിക്കടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന നോര്‍ത്ത്‌കോട്ടച്ചേരിയിലെ പ്രവീണ്‍ (23), രാഹുല്‍ (27) എന്നിവരെ ബൈക്കിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ പ്രവീണിനും വെല്‍ഡിംഗ് തൊഴിലാളിയായ രാഹുലിനും ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റാണ് പരിക്ക്.

knifeattack

നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ മയക്കുമരുന്ന് വില്‍പ്പന നടത്താനുള്ള ശ്രമം തടഞ്ഞതാണ് അക്രമത്തിന് കാരണമെന്ന് ഇവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് കേസെടുത്തത്. നോര്‍ത്ത്‌കോട്ടച്ചേരിയിലെ സംഘട്ടനത്തിന് ശേഷം രണ്ട് വിഭാഗമായി തിരിഞ്ഞ മണല്‍മയക്കുമരുന്ന് സംഘങ്ങള്‍ തുടര്‍ന്നും അക്രമങ്ങള്‍ അഴിച്ചുവിട്ടു.

കോട്ടച്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ഗാര്‍ഡന്‍വളപ്പ് പരിസരത്ത് തമ്പടിച്ച വേറൊരു സംഘം ഇതുവഴി പോകുകയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി യാത്രക്കാരനെ അക്രമിക്കാന്‍ ശ്രമിച്ചു. കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ട്രഷറര്‍ പുത്തൂര്‍ മുഹമ്മദ്കുഞ്ഞിഹാജിയാണ് അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. സംഘത്തിന്റെ കല്ലേറില്‍ മുഹമ്മദ്കുഞ്ഞിഹാജിയുടെ ഇന്നോവയുടെ പിറകിലെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു.

ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. വാഹനത്തിന് നേരെയുണ്ടായ കല്ലേറും അക്രമ സംഭവങ്ങളും സമീപത്തെ വീടുകളില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. അതേ സമയം അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനിലും രാത്രിയുടെ മറവില്‍ വഴിയാത്രക്കാരെ അക്രമിക്കാന്‍ ഒരു സംഘം മുതിര്‍ന്നു. നാട്ടില്‍ അക്രമം അഴിച്ചുവിട്ട് വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

English summary
gundas attacked youth for stopping drug sale in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X