കുപ്രസിദ്ധ ഗുണ്ട ഗുണ്ട്കാട് സാബു പോലീസ് പിടിയില്‍
തിരുവനന്തപുരം: പോലീസ് ഏറെനാളായി തിരഞ്ഞുകൊണ്ടിരിക്കുന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കുപ്രസിദ്ധ ഗുണ്ട ഗുണ്ട്കാട് സാബു പിടിയിലായി. കേരളാ തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ നിന്ന് ഷാഡോ പോലീസ് ആണ് സാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒരാഴ്ച മുമ്പ ബാര്‍ട്ടണ്‍ ഹില്‍ കോളനിയിലും പട്ടത്തും നടന്ന സംഘട്ടനങ്ങളിലെ പ്രധാന പ്രതിയാണ് സാബു. പ്രദേശത്ത് യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ട ഇയാള്‍ക്കുവേണ്ടി പോലീസ് വ്യാപമായ തെരച്ചില്‍ നടത്തിവരവെ കളിയിക്കാവിളയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഷാഡോ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

സംസ്ഥാനത്ത് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ ബെംഗളുരുവിലേക്ക് കടക്കാനായിരുന്നു സാബുവിന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും. നേരത്തെ സാബുവിന്റെ കൂട്ടാളികളായ ഏഴ് പേരെ മ്യൂസിയം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാബു പിടിയിലായതോടെ പല കേസുകളും തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഗുണ്ടാ സംഘങ്ങള്‍ തലസ്ഥാനത്ത് സജീവമായതോടെ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഗുണ്ടകളുടെ കേന്ദ്രത്തില്‍ റെയ്ഡ് നടത്താനാണ് പോലീസ് തീരുമാനം. ഗുണ്ടകള്‍ സജീവമാകുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications