കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് വോട്ടെണ്ണലിനിടെ വെടി പൊട്ടി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് വോട്ടെണ്ണലിനിടെ വെടി പൊട്ടി. വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ഇവാനിയോസ് കൊളെജില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എസ്പി ക്യാമ്പിലെ പൊലീസുകാരനായ വൈശാഖിന്റെ കൈയിലുണ്ടായിരുന്ന തോക്കാണ് പൊട്ടിയത്.

പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണത്തിന് എസ്പി കമാന്‍ഡ് പികെ ഗുപ്ത ഉത്തരവിട്ടു. വൈശാഖ് ഉപയോഗിച്ചിരുന്ന തോക്ക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തി.

Thiruvanathapuram

മാര്‍ഇവാനിയോസ് കൊളെജ് ഗ്രൗണ്ടിലേയ്ക്കാണ് വെടി പൊട്ടിയത്. ഗ്രൗണ്ടിലേയ്ക്കായതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. 7.62എംഎം വെടിയുണ്ടയാണ് പൊട്ടിയത്. കളക്ടര്‍ ബിജുപ്രഭാകര്‍ ഉള്‍പ്പെടയുള്ളവര്‍ കൊളെജില്‍ ഉണ്ടായിരുന്നു.

വാശിയേറിയ മത്സരം നടന്ന തിരുവവന്തപുരം മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടന്ന കേന്ദ്രത്തിലാണ് ഇത്തരമൊരും സഭംവ നടന്നത്. പാര്‍ട്ടി പ്രവത്തകര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ വലിൊരു സംഘം തന്നെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

English summary
Gunfire during counting in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X