പ്രമുഖ മലയാള നടനേയും ഗുര്‍മീത് റാം റഹീം സിങ് ലക്ഷ്യമിട്ടു? കേരളത്തിൽ കോടികൾ മുടക്കാനും? ആരാണ് ആ നടൻ
കൊച്ചി/ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങിന് കേരളവുമായും അടുത്ത ബന്ധം. പല തവണ കേരളത്തില്‍ അവധി ആഘോഷിക്കാന്‍ എത്തിയിട്ടുണ്ട് ഗുര്‍മീത്. അപ്പോഴെല്ലാം അത് വിവാദവും ആയിട്ടുണ്ട്.
കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ചീല നീക്കങ്ങള്‍ ഗുര്‍മീത് സിങ് നടത്തിയിരുന്നു എന്ന് വേണം കരുതാന്‍. ഒരു പ്രമുഖ മലയാള സിനിമ നടനെ സ്വാധീനിക്കാന്‍ വന്‍ തുക മുടക്കാനും ഗുര്‍മീത് സിങ് തയ്യാറായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനും ഗുര്‍മീത് റാം റഹീം സിങ് പദ്ധതിയിട്ടിരുന്നത്രെ. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തന്നെയാണ് പുറത്ത് വരുന്നത്.

ഗുര്‍മീതും കേരളവും
കേരളത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളാണ് ഗുര്‍മീത് റാം റഹീം സിങ്. മൂന്ന് തവണയാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ള റാം റഹീം സിങ് കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്.

പ്രമുഖ നടനെ ശിഷ്യനാക്കാന്‍
ഒരു പ്രമുഖ മലയാള സിനിമ നടനെ ശിഷ്യനാക്കാനും ഗുര്‍മീത് സിങ് ശ്രമിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല.

വാഗ്ദാനം ചെയ്തത് എന്ത്?
വന്‍ തുകയാണ് തനിക്ക് ശിഷ്യപ്പെടാന്‍ വേണ്ടി ഗുര്‍മീത് സിങ് നടന് വാഗ്ദാനം ചെയ്തിരുന്നത് എന്നാണ് സൂചനകള്‍. എന്നാല്‍ ആരാണ് ഈ നടന് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല.

കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ്
കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനും റാം റഹീം സിങ് പദ്ധിതിയിട്ടിരുന്നത്രെ. 6,000 കോടി രൂപയുടെ നിക്ഷേപത്തിനായിരുന്നു പദ്ധതിയിട്ടിരുന്നത് എന്നായിരുന്നു 2015 ല്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്നാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്

മലയാളത്തില്‍ ചാനല്‍ തുടങ്ങാന്‍
ഇതുകൊണ്ടൊന്നും അവസാനിച്ചിരുന്നില്ല ഗുര്‍മീതിന്റെ കേരള സ്നേഹം. മലയാളത്തില്‍ ഒരു ആധ്യാത്മിക സംഗീത ചാനല്‍ തുടങ്ങാനും പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

റോക്ക് സ്റ്റാര്‍ ബാബ
റോക്ക് സ്റ്റാര്‍ ബാബ എന്ന വിളിപ്പേര് കൂടി ഉണ്ട് ഗുര്‍മീത് റാം റഹീം സിങിന്. അങ്ങനെയുള്ള ഗുര്‍മീത് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒരു സംഗീത പരിപാടി കൂടി നടത്താന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ എതിര്‍പ്പ് കണ്ടപ്പോള്‍ അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നത്രെ.

ആദ്യം മൂന്നാറില്‍
റാം റഹീം സിങിന്റെ ആദ്യത്തെ കേരള സന്ദര്‍ശനം മൂന്നാറിലെ ചിന്നക്കനാലില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2010 ല്‍ ആയിരുന്നു ഇത്. പതിവ് പോലെ വന്‍ അകമ്പടി വാഹനങ്ങളോടെ ആയിരുന്നു മൂന്നാറില്‍ എത്തിയത്. ഇത് വലിയ വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു.

കുമരകത്തും വാഗമണ്ണിലും
2012 ല്‍ ഗുര്‍മീത് കുമരകത്ത് എത്തിയിരുന്നു. ആലപ്പുഴയിലെ റിസോര്‍ട്ടിലെ താമസത്തിന് ശേഷം ആയിരുന്നു ഇത്. 2014 ല്‍ വാഗമണ്ണിലും ഗുര്‍മീത് സിങ് സന്ദര്‍ശനം നടത്തി.

സെഡ് പ്ലസ് സുരക്ഷ
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് റാം റഹീം സിങിന് ഉള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ സന്ദര്‍ശനങ്ങള്‍ മറ്റ് പല വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.

അവസാനത്തെ സന്ദര്‍ശനം
ഏറ്റവും ഒടുവില്‍ വാഗമണ്‍ സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ഹരിയാണ പോലീസിന്റെ സംരക്ഷണത്തില്‍ ആയിരുന്നു ആ സന്ദര്‍ശനം. ഇത് സംബന്ധിച്ച് കേരളത്തിന് കൃത്യമായ വിവരങ്ങളും കൈമാറിയിരുന്നില്ല
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications