''കടക്ക് പുറത്ത്'' വീണ്ടും ചര്‍ച്ചകളില്‍; എന്നാല്‍ ഇത് അതല്ല... ഇത് വേറെ, എസ്എഫ്ഐയും പെട്ടു!
കണ്ണൂര്‍: പല കോളേജുകളിലും കോളേജ് യൂണിയന് ഇറക്കിയ മാഗസിനുകള്‍ വിവാദമായിട്ടുണ്ട്. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആക്ഷേപിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് കണ്ണൂരിലെ ബ്രണ്ണന്‍ കോളേജിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ട അവസ്ഥ വന്നിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ യൂണിയന് പ്രസിദ്ധീകരിച്ച ''പൈലറ്റ്'' എന്ന് മാഗസീനായിരുന്നു വിവാദത്തിലായിരുന്നത്.
കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ മാഗസീനും വിവാദത്തിന് വഴിവെച്ചിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡ് തയ്യാറാക്കിയ മാഗസീനില്‍ തെറിയും അശ്ലീലവും, രാജ്യ വിരുദ്ധതയും, ദൈവ നിന്ദയുമുണ്ടെന്നായിരുന്നു ആക്ഷേപം. ചില ലേഖനങ്ങള്‍ രാജ്യസ്പര്ദ്ധ വളര്‍ത്തുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു.

മാത്തില്‍ ഗുരുദേവ് കോളേജ്
ഇതിനു പിന്നാലെ കണ്ണൂര്‍ ജില്ലയിലെ മാത്തില്‍ ഗുരുദേവ് കോളേജ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാഗസിനും വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

കടക്ക് പുറത്ത്
'കടക്ക് പുറത്ത്'' എന്ന പിണറായി വിജയന്റെ വിവാദമായ പരാമര്‍ശമാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്.

പിണറായിയുടെ പരാമര്‍ശം
ഗുരുദേവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് യൂണിയന് പുറത്തിറക്കിയ ''കടക്ക് പുറത്ത്'' എന്ന മാഗസീനാണ് പിണറായിയുടെ പരാമര്‍ശത്തെ വീണ്ടും ഓര്‍മ്മിക്കുന്നത്.

എസ്എഫ്ഐ യൂണിയന്
കടക്ക് പുറത്ത് Curse of you എന്നതാണ് എസ്എഫ്ഐ ഭരിക്കുന്ന യൂണിയന് പുറത്തിറക്കിയ മാഗസീനിന്റെ പേര്. എന്നാല്‍ ഇത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ പരാമര്‍ശവുമായി ഇതിന് ബന്ധമില്ലെന്ന വാദവുമായി യൂണിയന് ഭാരവാഹികള്‍ രംഗതെത്തി

സദ്ദാം ഹുസൈന്റെ പ്രശസ്തമായ പുസ്തകം
സദ്ദാം ഹുസൈന്റെ പ്രശസ്തമായ പുസ്തകം 'Get lost Curse of you' വില്‍ സാമ്രാജത്വ ശക്തികളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കൂടിയാണ് '' കടക്കൂ പുറത്ത് നാശം പിടിക്കാന്‍'' എന്നത്.

പ്രചോദനം
സദ്ദാം ഹുസൈന്റെ പുസ്തകവും വാക്കുകളുമാണ് മാഗസീനിന് അത്തരമൊരു പേര് നല്കാന് കാരണമായതെന്നാണ് കോളേജ് യൂണിയന് ഭാരവാഹികളുടെ വാദം.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications