കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''കടക്ക് പുറത്ത്'' വീണ്ടും ചര്‍ച്ചകളില്‍; എന്നാല്‍ ഇത് അതല്ല... ഇത് വേറെ, എസ്എഫ്‌ഐയും പെട്ടു!

  • By Akshay
Google Oneindia Malayalam News

കണ്ണൂര്‍: പല കോളേജുകളിലും കോളേജ് യൂണിയന്‍ ഇറക്കിയ മാഗസിനുകള്‍ വിവാദമായിട്ടുണ്ട്. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആക്ഷേപിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് കണ്ണൂരിലെ ബ്രണ്ണന്‍ കോളേജിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ട അവസ്ഥ വന്നിരുന്നു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂണിയന്‍ പ്രസിദ്ധീകരിച്ച ''പൈലറ്റ്'' എന്ന് മാഗസീനായിരുന്നു വിവാദത്തിലായിരുന്നത്.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ മാഗസീനും വിവാദത്തിന് വഴിവെച്ചിരുന്നു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡ് തയ്യാറാക്കിയ മാഗസീനില്‍ തെറിയും അശ്ലീലവും, രാജ്യ വിരുദ്ധതയും, ദൈവ നിന്ദയുമുണ്ടെന്നായിരുന്നു ആക്ഷേപം. ചില ലേഖനങ്ങള്‍ രാജ്യസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു.

മാത്തില്‍ ഗുരുദേവ് കോളേജ്

മാത്തില്‍ ഗുരുദേവ് കോളേജ്

ഇതിനു പിന്നാലെ കണ്ണൂര്‍ ജില്ലയിലെ മാത്തില്‍ ഗുരുദേവ് കോളേജ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാഗസിനും വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

കടക്ക് പുറത്ത്

കടക്ക് പുറത്ത്

'കടക്ക് പുറത്ത്'' എന്ന പിണറായി വിജയന്റെ വിവാദമായ പരാമര്‍ശമാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്.

പിണറായിയുടെ പരാമര്‍ശം

പിണറായിയുടെ പരാമര്‍ശം

ഗുരുദേവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ പുറത്തിറക്കിയ ''കടക്ക് പുറത്ത്'' എന്ന മാഗസീനാണ് പിണറായിയുടെ പരാമര്‍ശത്തെ വീണ്ടും ഓര്‍മ്മിക്കുന്നത്.

എസ്എഫ്‌ഐ യൂണിയന്‍

എസ്എഫ്‌ഐ യൂണിയന്‍

കടക്ക് പുറത്ത് Curse of you എന്നതാണ് എസ്എഫ്‌ഐ ഭരിക്കുന്ന യൂണിയന്‍ പുറത്തിറക്കിയ മാഗസീനിന്റെ പേര്. എന്നാല്‍ ഇത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ പരാമര്‍ശവുമായി ഇതിന് ബന്ധമില്ലെന്ന വാദവുമായി യൂണിയന്‍ ഭാരവാഹികള്‍ രംഗതെത്തി

സദ്ദാം ഹുസൈന്റെ പ്രശസ്തമായ പുസ്തകം

സദ്ദാം ഹുസൈന്റെ പ്രശസ്തമായ പുസ്തകം

സദ്ദാം ഹുസൈന്റെ പ്രശസ്തമായ പുസ്തകം 'Get lost Curse of you' വില്‍ സാമ്രാജത്വ ശക്തികളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കൂടിയാണ് '' കടക്കൂ പുറത്ത് നാശം പിടിക്കാന്‍'' എന്നത്.

പ്രചോദനം

പ്രചോദനം

സദ്ദാം ഹുസൈന്റെ പുസ്തകവും വാക്കുകളുമാണ് മാഗസീനിന് അത്തരമൊരു പേര് നല്‍കാന്‍ കാരണമായതെന്നാണ് കോളേജ് യൂണിയന്‍ ഭാരവാഹികളുടെ വാദം.

English summary
Gurudev Arts and science Collage magazine in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X