കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരപ്പന്‍ കോളെജ് വനിതാ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; മെസ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളെജ് വനിതാ ഹോസ്റ്റലിലെ മെസ്സ് അടച്ചുപൂട്ടാന്‍ നിര്‍ദേശം. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് അധികൃതരാണ് ഇതുസംബന്ധിച്ച സ്ഥാപന മാനെജ്‌മെന്റിന് നിര്‍ദേശം നല്‍കിയത്. ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഹെല്‍ത്ത് ഓഫിസര്‍ ശിവന്റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയിരുന്നു. മെസ്സിന് കോര്‍പ്പറേഷനില്‍ നിന്ന് ലഭിക്കേണ്ട ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നുതെന്ന് ഇവര്‍ കണ്ടെത്തി. ഇതെത്തുടര്‍ാണ് മെസ്സ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കിയത്.

 gv-college-

സംഭവത്തില്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് ഗുതരുത വീഴ്ച സംഭവിച്ചതായി ആക്ഷേപമുയര്‍ിട്ടുണ്ട്. വിവരം പുറത്തറിയാതിരിക്കാന്‍ ഹോസ്റ്റല്‍ അധികൃതര്‍ ശ്രമിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പുറത്തുപോയി ചികിത്സ തേടുന്നതിന് സമ്മതിക്കാതെ ഡോക്ടറെ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഹോസ്റ്റലിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി തവണ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നതായി രക്ഷിതാക്കളും പറയുന്നു.

ഹോസ്റ്റലില്‍ വൃത്തിഹീനമായ സാഹചര്യം നിലനില്‍ക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഹോസ്റ്റല്‍ അധികൃതരുടെ വീഴ്ച പ്രകടമാണ്. രണ്ടാഴ്ചക്കുള്ളില്‍ ന്യൂനതകള്‍ പരിഹരിക്കണമെ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോസ്റ്റലിനെതിരെ വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ ഉപരോധ സമരവും സംഘടിപ്പിച്ചിരുന്നു.

വനിതാ ഹോസ്റ്റലിലെ 30 വിദ്യാര്‍ഥിനികളും ഒരു അധ്യാപികയുമാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. രണ്ടാം വര്‍ഷ-അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഛര്‍ദ്ദിയും വയറിളക്കവും തലകറക്കവും പനിയും അനുഭവപ്പെട്ട് അവശനിലയിലായിരുന്നു വിദ്യാര്‍ഥികള്‍. ഹോസ്റ്റലില്‍ നിന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ വെജിറ്റബിള്‍ ബിരിയാണി കഴിച്ച് കിടന്നുറങ്ങിയ കുട്ടികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ 11ന് മാനേജ്‌മെന്റ് വിളിച്ചു വരുത്തിയ ഡോക്ടറാണ് വിദ്യാര്‍ഥിനികളെ പരിശോധിച്ചത്. എന്നാല്‍ കുറിപ്പടി പ്രകാരമുള്ള മരുന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് എത്തിച്ചു നല്‍കിയതെന്നും പരാതിയുണ്ട്.

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലകലാശാല സെമസ്റ്റര്‍ പരീക്ഷ ഉണ്ടായിരുന്നതിനാല്‍ അവശതയോടെ പരീക്ഷയെഴുതേണ്ടി വന്നു. വിദ്യാര്‍ഥികള്‍ വിളിച്ചറിയിച്ച പ്രകാരമെത്തിയ രക്ഷിതാക്കള്‍പ്രതിഷേധിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ് പാടെ തളര്‍ന്ന ചില കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
guruvaurappan college mess closed due to food poison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X