കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദിന് തന്നെ, ലേലം ഉറപ്പിച്ച് ദേവസ്വം ഭരണസമിതി

Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലത്തിന് ദേവസ്വം ഭരണസമിതിയുടെ അംഗീകാരം. ഥാര്‍ ലേലത്തില്‍ പിടിച്ച പ്രവാസി മലയാളിയായ അമല്‍ മുഹമ്മദിന് തന്നെ നല്‍കും. 18ാം തിയ്യതി നടന്ന ഥാര്‍ ലേലത്തില്‍ അമല്‍ മുഹമ്മദ് മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്ക് ആണ് ഥാര്‍ അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. ലേലത്തില്‍ വിജയിച്ചെങ്കിലും വാഹനം വിട്ട് നല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്നുളള ദേവസ്വത്തിന്റെ നിലപാട് വിവാദമായിരുന്നു.

വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം

ഥാര്‍ അമല്‍ മുഹമ്മദിന് വിട്ട് കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് രാവിലെയാണ് ക്ഷേത്രം ഭരണസമിതി യോഗം ചേര്‍ന്നത്. അഞ്ച് ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും യോഗത്തില്‍ പങ്കെടുത്തു. ഥാര്‍ ലേലം ചെയ്ത വിവരം ഭരണസമിതി ഇനി ദേവസ്വം കമ്മീഷണറെ അറിയിക്കും. ജിഎസ്ടി അടക്കം 18 ലക്ഷം രൂപ ദേവസ്വത്തില്‍ അടച്ച് അമല്‍ മുഹമ്മദിന് ഥാര്‍ ഇനി സ്വന്തമാക്കാം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ആണ് ഥാറിന്റെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമര്‍പ്പിച്ചത്. വിപണിയില്‍ 13 ലക്ഷം മുതല്‍ 18 ലക്ഷം വരെയാണ് ഈ വാഹനത്തിന് വില. വഴിപാടായി ലഭിച്ച വാഹനം ലേലത്തില്‍ വില്‍പന നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ലേലത്തില്‍ 15 ലക്ഷം ആയിരുന്നു വാഹനത്തിന് വില നിശ്ചയിച്ചിരുന്നത്. ഥാര്‍ വഴിപാടായി ലഭിച്ചതിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചിരുന്നത് കൊണ്ട് തന്നെ ലേലത്തില്‍ നിരവധി പേര്‍ പങ്കെടുക്കും എന്നായിരുന്നു ദേവസ്വം പ്രതീക്ഷിച്ചിരുന്നത്.

y

എന്നാല്‍ എറണാകുളം സ്വദേശിയായ പ്രവാസി അമാല്‍ മുഹമ്മദിന് വേണ്ടി സുഹൃത്ത് സുഭാഷ് പണിക്കര്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. 15 ലക്ഷം രൂപ ലേലത്തില്‍ ദേവസ്വം വിളിച്ചപ്പോള്‍ അമലിന്റെ പ്രതിനിധി 15 ലക്ഷത്തി പതിനായിരം വിളിച്ചു. അതിന് മുകളില്‍ വിളിക്കാന്‍ ആളില്ലാതിരുന്നത് കൊണ്ട് ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. അമലിന് വേണ്ടി സര്‍പ്രൈസ് നല്‍കാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ആയിരുന്നു വാഹനം വാങ്ങുന്നത്. അദ്ദേഹം 21 ലക്ഷം വരെ നല്‍കാന്‍ തയ്യാറായിരുന്നു എന്നാണ് സുഭാഷ് പണിക്കര്‍ പറഞ്ഞത്.

 അമ്മ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ശ്വേത മേനോൻ, ഇത് താരസംഘടനയിൽ ആദ്യം അമ്മ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ശ്വേത മേനോൻ, ഇത് താരസംഘടനയിൽ ആദ്യം

Recommended Video

cmsvideo
തരാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ലേലം വച്ചത് എന്തിനാണെന്ന് അമല്‍

ഇതോടെയാണ് വാഹനം കൈമാറുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം പ്രസിഡണ്ട് കെബി മോഹന്‍ദാസ് നിലപാടെടുത്തത്. ദേവസ്വത്തിന്റെ നിലപാട് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ലേലം ഉറപ്പിച്ചതിന് ശേഷം വാക്ക് മാറുന്നത് ശരിയല്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. മാത്രമല്ല അമല്‍ മുഹമ്മദ് മുസ്ലീം ആയത് കൊണ്ടാണ് ദേവസ്വം ബോര്‍ഡ് വാഹനം വിട്ട് നല്‍കാത്തത് എന്നും ആക്ഷേപം ഉണ്ടായി. ഇതോടെ കൂടുതല്‍ വിവാദമുണ്ടാക്കാതെ വാഹനം വിട്ട് നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

English summary
Guruvayoor devaswam decided to hand over thanr to Amal Muhammad who won auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X