കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂർ വിവാഹം;8 ലക്ഷം നഷ്ടപരിഹാരം വാങ്ങിയ വരൻ കുടുങ്ങും?പ്രാമുഖ്യം പെൺകുട്ടിയുടെ അഭിമാനത്തിനെന്ന്

സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്ക് ഇരയായ പെൺകുട്ടിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയാനാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ തൃശൂരിലെത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തൃശൂർ: ഗുരുവായൂരിലെ വിവാദ വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയിൽ നിന്ന് 8 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് വരൻ ആവശ്യപ്പെട്ടത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ.

പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പിടികിട്ടാപ്പുള്ളി എൻഐഎയുടെ പിടിയിൽ!പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പിടികിട്ടാപ്പുള്ളി എൻഐഎയുടെ പിടിയിൽ!

ആലപ്പുഴയിലെ ഹിന്ദു കുടുംബങ്ങൾ ക്രൈസ്തവ മതത്തിലേക്ക്!പണം നൽകി ആസൂത്രിത മതപരിവര്‍ത്തനം...ആലപ്പുഴയിലെ ഹിന്ദു കുടുംബങ്ങൾ ക്രൈസ്തവ മതത്തിലേക്ക്!പണം നൽകി ആസൂത്രിത മതപരിവര്‍ത്തനം...

ഗുരുവായൂരിലെ വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം ചോദിച്ചത്. വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്ക് ഇരയായ പെൺകുട്ടിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയാനാണ് വനിത കമ്മീഷൻ അദ്ധ്യക്ഷ തൃശൂരിലെത്തിയത്. പെൺകുട്ടി തന്നോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അവർ വ്യക്തമാക്കി.

ചതിച്ചതാ എയർ ഇന്ത്യ ചതിച്ചതാ!ഗോപാൽ കൃഷ്ണ ഗാന്ധിക്ക് രണ്ട് വോട്ട് നഷ്ടം!കുഞ്ഞാപ്പയും വഹാബും പ്ലിംഗ്..ചതിച്ചതാ എയർ ഇന്ത്യ ചതിച്ചതാ!ഗോപാൽ കൃഷ്ണ ഗാന്ധിക്ക് രണ്ട് വോട്ട് നഷ്ടം!കുഞ്ഞാപ്പയും വഹാബും പ്ലിംഗ്..

എന്താണ് മാനദണ്ഡം...

എന്താണ് മാനദണ്ഡം...

വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയിൽ നിന്നും വരനും വീട്ടുകാരും എട്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെടുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വനിത കമ്മീഷൻ
അദ്ധ്യക്ഷ എംസി ജോസഫൈൻ ചോദിച്ചത്.

എല്ലാം തിരിച്ചു നൽകി...

എല്ലാം തിരിച്ചു നൽകി...

വരന്റെ വീട്ടുകാർ നൽകിയ സാരിയും മാലയും മൊബൈൽ ഫോണുമെല്ലാം പെൺകുട്ടി തിരികെ ഏൽപ്പിച്ചതാണ്. ഇതെല്ലാം ലഭിച്ചിട്ടും പിന്നെ എന്ത് നഷ്ടപരിഹാരമാണ് അവർക്ക് വേണ്ടതെന്ന ചോദ്യവും ജോസഫൈൻ ഉന്നയിച്ചു.

അതിലേക്ക് കടക്കുന്നില്ല...

അതിലേക്ക് കടക്കുന്നില്ല...

പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ ന്യായന്യായങ്ങളിലേക്ക് താൻ കടക്കുന്നില്ലെന്ന് പറഞ്ഞ വനിത കമ്മീഷൻ അദ്ധ്യക്ഷ പെൺകുട്ടി തന്നോട് പറഞ്ഞ കാര്യങ്ങൾ പുറത്തു പറയാനാകില്ലെന്നും വ്യക്തമാക്കി.

പ്രാമുഖ്യം പെൺകുട്ടിയുടെ അഭിമാനത്തിന്...

പ്രാമുഖ്യം പെൺകുട്ടിയുടെ അഭിമാനത്തിന്...

വരനായ യുവാവിന്റെ മാനഭിമാനത്തെക്കാൾ ആ പെൺകുട്ടിയുടെ അഭിമാനത്തിനാണ് പ്രാമുഖ്യം നൽകേണ്ടതെന്നായിരുന്നു എംസി ജോസഫൈൻ അഭിപ്രായപ്പെട്ടത്.

അപമാനിച്ചാൽ നടപടി...

അപമാനിച്ചാൽ നടപടി...

വിവാഹത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും വനിതാ കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുവായൂരിലെ വിവാഹം...

ഗുരുവായൂരിലെ വിവാഹം...

കഴിഞ്ഞ ‍ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് നടന്ന വിവാഹത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. താലിക്കെട്ട് കഴിഞ്ഞതിന് ശേഷം വധു കാമുകനോടൊപ്പം പോകുകയാണെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ.

വിശദീകരണം...

വിശദീകരണം...

എന്നാൽ സംഭവം വിവാദമായതോടെ പെൺകുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ പ്രണയബന്ധത്തെക്കുറിച്ച് പെൺകുട്ടി നേരത്തെ തന്നെ വരനോട്
പറഞ്ഞിട്ടുണ്ടെന്നായിരുന്നു അവരുടെ വിശദീകരണം.

വരന്റെ ചിത്രങ്ങളും...

വരന്റെ ചിത്രങ്ങളും...

വിവാഹ ദിവസത്തിന് പിറ്റേന്ന് വിവാഹം മുടങ്ങിയത് ആഘോഷമാക്കി മാറ്റിയ വരന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

English summary
guruvayoor marriage;mc josephine visited the girl's home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X