കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെ ക്ഷേത്ര വരുമാനം കുത്തനെ കുറഞ്ഞു.. ഒരു മാസത്തിനിടെ കുറഞ്ഞത് ഒരു കോടി രൂപ

  • By Aami Madhu
Google Oneindia Malayalam News

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനം കുത്തനെ കുറഞ്ഞെന്ന് ഭരണസമിതി ചെയര്‍മാന്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു കോടിയുടെ കുറവാണ് വന്നത്. പ്രളയത്തിന ശേഷമാണ് ഇത്രയും തുകയുടെ കുറവ് ഉണ്ടായത്. പ്രളയത്തിന് മുന്‍പ് വരെ എല്ലാ മാസവും നാല് കോടിയോളം രൂപയാണ് വരുമാനമായി ലഭിച്ചിരുന്നത്.

guruvayur-temple-3606

ജൂണ്‍, ജുലൈ മാസങ്ങളില്‍ മൂന്നേകാല്‍ കോടിയും സപ്തംബറില്‍ മൂന്നരക്കോടിയുമാണ് വരുമാനമായി ലഭിച്ചിരുന്നത്. അതേസമയം പിന്നീട് തുക കുറയുകയായിരുന്നു. എന്നാല്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചാരണമല്ല വരുമാനം കുറയാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന രീതിയില്‍ വ്യാപക പ്രചാരണം സംഘരിവാര്‍ നടത്തിയിരുന്നു. എന്നാല്‍ പ്രളയത്തിന് ശേഷം ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ എണ്ണം കുറഞ്ഞുവെന്നും ഇതാണ് വരുമാനം കുറയാന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു.

English summary
guruvayoor temple income reduced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X