ഭരണസമിതിയെ വഞ്ചിച്ച് അനധികൃത ലാഭമുണ്ടാക്കി, നടി അനുശ്രീയ്ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റ പരാതി
ഭരണസമിതിയെ വഞ്ചിച്ച് അനധികൃത ലാഭമുണ്ടാക്കി, അനുശ്രീയ്ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റ പരാതി
തൃശൂര്‍: ക്ഷേത്രഭരണ സമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന ആരോപണത്തില്‍ സിനിമാ നടി അനുശ്രീയ്ക്കെതിരെ പോലീസിൽ പരാതി നല്കി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിക്സ്ത് സെന്‍സ് പരസ്യ കമ്പനി ഉദ്യോഗസ്ഥന് ശുഭം ദുബെ എന്നിവര്‍ക്കെതിരെയും ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിട്ടുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ സാനിറ്റൈസേഷന്‍ ആവശ്യങ്ങള്‍ക്കായി ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നമായ 'നേച്ചര്‍ പ്രൊട്ടക്ട്' സംഭാവനയോ വഴിപാടോ നല്കുന്നതിനായും ജനുവരി 12 മുതല്‍ 15 വരെയുള്ള തിയ്യതികളില്‍ ക്ഷേത്രപരിസരം സാനിറ്റൈസേഷന്‍ നടത്തുന്നതിനുമായാണ് സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇതിനായി ദേവസ്വം ബോര്‍ഡ് നല്കിയ അനുമതി ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി ബ്രീജാ കുമാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. നടി അനുശ്രീ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഈ പരസ്യം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണസമിതിയെും വഞ്ചിച്ച നടപടിയാണെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സാനിറ്റൈസേഷന്‍ ഉത്പന്നങ്ങള്‍ വഴിപാട് നല്‍കുന്നതിനായി കമ്പനി ദേവസ്വം ബോര്‍ഡിന് നല്കിയ അപേക്ഷയില്‍ ചിത്രീകരണത്തിന്റെ കാര്യം പറഞ്ഞിരുന്നുവത്രേ. പിന്നീട് ദേവസ്വം ബോര്‍ഡ് നല്കിയ അനുമതിയില്‍ ചിത്രീകരണം പാടില്ലെന്ന് അറിയിച്ചില്ല എന്നും പറയുന്നു.
മുന്‍പ് ക്ഷേത്രനടയില്‍ കമ്പനി പരസ്യം പതിക്കുവാന്‍ ശ്രമിച്ചത് ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി എന്നിവർ ചേർന്ന് തടഞ്ഞിരുന്നു. എന്നാല്‍ ചെയര്‍മാന്റെ അനുമതിയോടുകൂടിയായിരുന്നു ഇതെന്നായിരുന്നു കമ്പനിയുടെ മറുപടി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications