കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണസമിതിയെ വഞ്ചിച്ച് അനധികൃത ലാഭമുണ്ടാക്കി, നടി അനുശ്രീയ്ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റ പരാതി

ഭരണസമിതിയെ വഞ്ചിച്ച് അനധികൃത ലാഭമുണ്ടാക്കി, അനുശ്രീയ്ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റ പരാതി

Google Oneindia Malayalam News

തൃശൂര്‍: ക്ഷേത്രഭരണ സമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന ആരോപണത്തില്‍ സിനിമാ നടി അനുശ്രീയ്ക്കെതിരെ പോലീസിൽ പരാതി നല്കി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിക്‌സ്ത് സെന്‍സ് പരസ്യ കമ്പനി ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവര്‍ക്കെതിരെയും ദേവസ്വം ബോര്‍ഡ് പരാതി നല്കിയിട്ടുണ്ട്.

anusree

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ സാനിറ്റൈസേഷന്‍ ആവശ്യങ്ങള്‍ക്കായി ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ ഉത്പന്നമായ 'നേച്ചര്‍ പ്രൊട്ടക്ട്' സംഭാവനയോ വഴിപാടോ നല്കുന്നതിനായും ജനുവരി 12 മുതല്‍ 15 വരെയുള്ള തിയ്യതികളില്‍ ക്ഷേത്രപരിസരം സാനിറ്റൈസേഷന്‍ നടത്തുന്നതിനുമായാണ് സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇതിനായി ദേവസ്വം ബോര്‍ഡ് നല്കിയ അനുമതി ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി ബ്രീജാ കുമാരിയാണ് പരാതി നല്കിയിരിക്കുന്നത്. നടി അനുശ്രീ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഈ പരസ്യം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണസമിതിയെും വഞ്ചിച്ച നടപടിയാണെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സാനിറ്റൈസേഷന്‍ ഉത്പന്നങ്ങള്‍ വഴിപാട് നല്കുന്നതിനായി കമ്പനി ദേവസ്വം ബോര്‍ഡിന് നല്കിയ അപേക്ഷയില്‍ ചിത്രീകരണത്തിന്‍റെ കാര്യം പറഞ്ഞിരുന്നുവത്രേ. പിന്നീട് ദേവസ്വം ബോര്‍ഡ് നല്കിയ അനുമതിയില്‍ ചിത്രീകരണം പാടില്ലെന്ന് അറിയിച്ചില്ല എന്നും പറയുന്നു.

മുന്‍പ് ക്ഷേത്രനടയില്‍ കമ്പനി പരസ്യം പതിക്കുവാന്‍ ശ്രമിച്ചത് ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി എന്നിവർ ചേർന്ന് തടഞ്ഞിരുന്നു. എന്നാല്‍ ചെയര്‍മാന്റെ അനുമതിയോടുകൂടിയായിരുന്നു ഇതെന്നായിരുന്നു കമ്പനിയുടെ മറുപടി.

'വിശ്വാസസംരക്ഷകരായ സ്ത്രീകളെ 'കുലസ്ത്രീകൾ' എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?''വിശ്വാസസംരക്ഷകരായ സ്ത്രീകളെ 'കുലസ്ത്രീകൾ' എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?'

 കഴിഞ്ഞ തവണയും നയിച്ചത് ഉമ്മൻ ചാണ്ടി! കിട്ടിയത് വട്ടപ്പൂജ്യം... ഇത്തവണ എന്ത് സംഭവിക്കും? ഇതോ കോൺഗ്രസിന്റെ വിധി? കഴിഞ്ഞ തവണയും നയിച്ചത് ഉമ്മൻ ചാണ്ടി! കിട്ടിയത് വട്ടപ്പൂജ്യം... ഇത്തവണ എന്ത് സംഭവിക്കും? ഇതോ കോൺഗ്രസിന്റെ വിധി?

തോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്; മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് കെ സുരേന്ദ്രൻതോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്; മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് കെ സുരേന്ദ്രൻ

മലമ്പുഴയില്‍ വിഎസ്സിന് പകരക്കാരന്‍ ആരാകും, രണ്ട് പേരുകള്‍ സിപിഎം പരിഗണനയില്‍, കൈവിടില്ല!!മലമ്പുഴയില്‍ വിഎസ്സിന് പകരക്കാരന്‍ ആരാകും, രണ്ട് പേരുകള്‍ സിപിഎം പരിഗണനയില്‍, കൈവിടില്ല!!

English summary
Guruvayur Devaswom Board files complaint against actress Anushree for cheating board and making illegal profits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X