മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച്, കേരളത്തിൽ ഇതാദ്യം.. ഇനി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര പോകാം

മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിവെ. ഇതാദ്യമായാണ് കേരളത്തിലെ ഒരു ട്രെയിനിന് വിസ്റ്റാഡോം കോച്ച് ലഭിക്കുന്നത്. കൊടുക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. വിസ്തൃതമായ ഗ്ലാസ് ജനാലകളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന വിസ്റ്റാഡോം കോച്ച് വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പുതിയൊരു യാത്രാനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുനലൂർ, കൊട്ടാരക്കര വഴിയുള്ള മധുര-ഗുരുവായൂർ റെയിൽ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം യാത്രക്കാർക്ക് അടുത്തറിയുന്നതിനും ഈ സംവിധാനം സഹായകരമാകും. ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെ മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ ട്രെയിനിലും ഒക്ടോബർ 23 മുതൽ ജനുവരി 16 വരെ ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ ട്രെയിനിലും നിശ്ചിത ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ലഭ്യമാകും.

wisdomcoach-

ശബരിമല തീർത്ഥാടനം; ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടത്തും

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി റെയിൽവേയുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കുമെന്നും എംപി അറിയിച്ചു.

സ്റ്റേഷൻ കവാടത്തിലെ റോഡ് ടാറിങ്, സർക്കുലേറ്റിങ് ഏരിയയിലെ അറ്റകുറ്റപ്പണികൾ, കെട്ടിടത്തിന്റെ പെയിന്റിങ്, ചോർച്ച പരിഹരിക്കൽ, ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയ പ്രവൃത്തികൾ തീർത്ഥാടനകാലത്തിന് മുമ്പായി പൂർത്തിയാക്കും. തീർത്ഥാടനകാലത്ത് റെയിൽവേ 148 പ്രത്യേക ട്രെയിനുകൾ സർവീസുകളും നടത്തും.

സ്റ്റേഷന്റെ പുനർവികസന പദ്ധതിയുമായി ബന്ധപ്പെട്ട നിയമപരമായ തടസ്സങ്ങൾ അവസാനിച്ച സാഹചര്യത്തിൽ, തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി അടിയന്തര പ്രവൃത്തികൾ വൈകിക്കരുതെന്ന് റെയിൽവേ ബോർഡ് ചെയർമാനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരുമായും വിഷയം ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചിട്ടുണ്ട്.

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് വൈകുന്നേരം നാലിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരും. അറ്റകുറ്റപ്പണികളുടെ പുരോഗതി, പ്രത്യേക ട്രെയിൻ സർവീസുകൾ, തിരക്ക് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ യോഗം വിലയിരുത്തും. അയ്യപ്പഭക്തർക്ക് യാത്രാദുരിതമില്ലാതെ ശബരിമലയിലെത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma