കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരപ്പനും 'പണി' കിട്ടി...കാണിക്കയായി ലഭിച്ചത് 25 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍...

25 ലക്ഷത്തിന്റെ അസാധു നോട്ടുകളാണ് നവംബര്‍ 24ന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

ഗുരുവായൂര്‍: കള്ളപ്പണം പിടിക്കാനായി മോദി നോട്ട് നിരോധിച്ചപ്പോള്‍ പിടിവീഴാതിരിക്കാനായി കണക്കില്‍പ്പെടാത്ത അസാധു നോട്ടുകള്‍ നിക്ഷേപിച്ചത് ക്ഷേത്ര ഭണ്ഡാരങ്ങളിലാണെന്ന സംശയം ബലപ്പെടുന്നു. 25 ലക്ഷത്തിന്റെ അസാധു നോട്ടുകളാണ് നവംബര്‍ 24ന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത്.

നോട്ട് നിരോധനത്തിന് ശേഷം നവംബര്‍ 24ന് ഭണ്ഡാരത്തിലെ തുക എണ്ണി തിട്ടപ്പെടുത്തിയിരുന്നു. അതിന് ശേഷം ഡിസംബര്‍ 30നാണ് വീണ്ടും ഭണ്ഡാരം തുറന്നത്. ഏകദേശം നാല് കോടിയോളം രൂപയാണ് ഒരു മാസത്തിനിടെ ക്ഷേത്ര ഭണ്ഡാരത്തില്‍ ലഭിച്ചത്. എന്നാല്‍ ഇതില്‍ 25 ലക്ഷം രൂപ നിരോധിച്ച 500,1000 കറന്‍സികളായിരുന്നു. ഇതിന് പുറമേ 2 കിലോ സ്വര്‍ണ്ണവും 19 കിലോ വെള്ളിയും ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയിട്ടുണ്ട്.

currency

എസ്ബിടി ബാങ്കിനാണ് ക്ഷേത്രത്തിലെ നോട്ടെണ്ണല്‍ ചുമതലയുള്ളത്. ഇത്രയധികം അസാധുനോട്ടുകള്‍ ക്ഷേത്ര ഭണ്ഡാരത്തിലെത്തിയത് ബാങ്ക് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. നിരോധിച്ച നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന അവസാന തീയതി കണക്കിലെടുത്താണ് ഡിസംബര്‍ 30ന് ഭണ്ഡാരം തുറന്നത്. കാണിക്കയായി ലഭിച്ച അസാധു നോട്ടുകള്‍ ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്.

English summary
Guruvayur temple got banned notes as donations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X