ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്, ഒറ്റദിവസത്തെ വരുമാനം ഒരു കോടി രൂപ!
ഗുരുവായൂര്‍: മണ്ഡല കാലത്തിനൊപ്പം ക്രിസ്മസ് അവധിക്കാലം കൂടിയായതോടെ ഗുരുവായൂരില്‍ ദര്‍ശനത്തിന് തിരക്ക് കൂടി. ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. തിരക്ക് കാരണം പുറത്തെ വരിയില്‍ നിന്നുള്ള ഭക്തരെ നേരെ കൊടിമരം വഴിയാണ് നാലമ്പലത്തിന് ഉള്ളിലേക്ക് ഈ രണ്ട് ദിവസങ്ങളിലും പ്രവേശിപ്പിച്ചത്. തിരക്ക് കൂടിയതോടെ അതിന് ആനുപാതികമായി വഴിപാടുകളുടെ എണ്ണവും കൂടി.
ഞായറാഴ്ച മാത്രം ഒരു കോടിയോളം രൂപയാണ് വഴിപാട് ഇനത്തില്‍ മാത്രം ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനം. വരി നില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിന് നെയ്വിളക്ക് ശീട്ടാക്കിയത് വഴിയുള്ള വരുമാനം 29 ലക്ഷം കടന്നു. വലിയ തിരക്കുള്ള ദിവസങ്ങളില്‍ പോലും നെയ്വിളക്ക് ശീട്ടാക്കിയത് വഴിയുള്ള വരുമാനം ശരാശരി 25 ലക്ഷം രൂപ വരേയെ ലഭിക്കാറുള്ളൂ എന്നതാണ് ശ്രദ്ധേയം.

തുലാഭാരം വഴിപാടില്‍ 20 ലക്ഷത്തോളം രൂപയും പാല്‍പ്പായസം ശീട്ടാക്കിയത് വഴി അഞ്ച് ലക്ഷത്തോളം രൂപയും ആണ് ലഭിച്ചത്. ഈ ദിവസങ്ങളില്‍ 139 വിവാഹങ്ങളും ക്ഷേത്രത്തില്‍ നടന്നു. വധൂവരന്മാരും ഫോട്ടോഗ്രാഫര്‍മാരുമുള്‍പ്പെടെ 20 പേരെ മാത്രമേ ഒരു വിവാഹ സംഘത്തോടൊപ്പം മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. വിവാഹ സംഘത്തിന്റെ തിക്കും തിരക്കും ക്ഷേത്രനടയില്‍ പ്രകടമാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ രജിസ്ട്രേഷന് കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വിവാഹ സംഘങ്ങള്‍ക്കും ഗുണപരമായി. 469 കുട്ടികളുടെ ചോറൂണും ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നു. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തിലെ ഭണ്ഡാരം എണ്ണിയപ്പോള്‍ 4,98,14,314 രൂപയാണ് ലഭിച്ചത്. സി എസ് ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഇക്കുറി ഭണ്ഡാരം എണ്ണലിന്റെ ചുമതല.
1.795 കിലോ സ്വര്‍ണവും 9.980 കിലോ വെള്ളിയും ഭണ്ഡാരത്തില് നിന്ന് ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 2000, 1000, 500 രൂപ നോട്ടുകളും ഭണ്ഡാരത്തില് ഉണ്ടായിരുന്നു. 2000 രൂപയുടെ 20 നോട്ടുകളും 1000 രൂപയുടെ ആറ് നോട്ടുകളും 500 ന്റെ 38 നോട്ടുകളുമാണ് ഭണ്ഡാരത്തില് നിന്ന് ലഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ഇ ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും പടിഞ്ഞാറേ നടയിലെ ഇ ഭണ്ഡാരം വഴി 44,797 രൂപയും ആണ് ഈ മാസം ഇതുവരെ ക്ഷേത്രത്തിന് ലഭിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications