ഗുരുവായൂർ ക്ഷേത്രത്തിലെ ആഗസ്റ്റിലെ ഭണ്ഡാര വരവ് 4.38 കോടി രൂപ;1 കിലോ ഗ്രാം സ്വർണം 11 കിലോ വെള്ളി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് മാസത്തെ ഭണ്ഡാര വരവായി 4.38, 55787 രൂപയും 1 കിലോ 819 ഗ്രാം സ്വർണവും 11 കിലോ വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണുന്നതിന്റെ ചുമതല. എസ് ബി ഐയുടെ ഇ - ഭണ്ഡാര വരവായി 2. 50 ലക്ഷം രൂപയും ലഭിച്ചും. നിരോധിച്ച രണ്ടായിരം രൂപയുടെ പതിനാറ് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 20 നോട്ടുകളും അഞ്ഞൂറിന്റെ 46 കറൻസിയും ലഭിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.
അതേ സമയം ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ജൂലായിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,72,69,284 രൂപയായിരുന്നു. കൂടാതെ രണ്ട് കിലോ 134 ഗ്രാമോളം സ്വർണവും 10 കിലോ 340 ഗ്രാം വെള്ളിയും നേർച്ചയായി ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ അഞ്ചും അഞ്ഞൂറിന്റെ 48 കറൻസിയും ലഭിച്ചു. ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണാനുള്ള ചുമതല.

ഈ ഭണ്ഡാര വരവ് എസ് ബി ഐ വഴി 3. 21ലക്ഷം രൂപയും കിഴക്കേനടയിലെ എസ് ബി ഐയുടെ ഭണ്ഡാരം വഴി 3,21,612 രൂപയും ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെ ആണ് ഇത്. യു ബി ഐ വഴിയുള്ള ഭണ്ഡാര വരവ് 28600 രൂപയാണ്.












Click it and Unblock the Notifications