ജനുവരിയിൽ ഗുരുവായൂർ ഭണ്ഡാരത്തിലെ വരവ് കണക്ക് പുറത്ത്; കോടികൾ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. ആറ് കോടിയിലേറെ രൂപയാണ് ലഭിച്ചത്. കൃത്യമായി പറഞ്ഞാൽ 6,1308091 രൂപയാണ് ജനുവരി മാസത്തിൽ ഗുരുവായൂർ ഭണ്ഡാരത്തിൽ ലഭിച്ചത്. 2 കിലോ 415 ഗ്രാം 600 മില്ലി ഗ്രാം സ്വർണ്ണം ലഭിച്ചു. 13 കിലോ 340 ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
യൂണിയൻ ബാങ്ക് ഓറ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി 207007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ഗുരുവായൂരിലേക്ക് എത്തിയിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവരും എത്തിയിരുന്നു.
അതേസമയം , കാണിക്ക എണ്ണിക്കഴിയും മുമ്പ് ദേവസ്വം ബോർഡ് പുറത്തുവിട്ട കണക്കിൽ ശബരിമലയിൽ റെക്കോർഡ് വരുമാനം. കഴിഞ്ഞ വർൽത്തെക്കാൾ പത്ത് കോടിയോളമാണ് വർദ്ധനവുണ്ടായത്. ഭക്തരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 -24 ശബരിമല മണ്ഡല മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു ((347,12,16,884 രൂപ) വരുമാനം . ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർദ്ധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപ്പനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപ്പനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം
ബോർഡ് പ്രസിഡന്റ് അറിയിച്ചു.












Click it and Unblock the Notifications