Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്റ്റ് 23 ന് ഗുരുവായൂരില്‍ നടക്കാന്‍ പോകുന്നത് 377 വിവാഹങ്ങള്‍; സര്‍വകാല റെക്കോഡ്! കാരണമിത്

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂരില്‍ നടക്കാന്‍ പോകുന്നത് റെക്കോഡ് കല്യാണങ്ങള്‍. 23-ാം തിയതി മാത്രം 377 കല്യാണങ്ങള്‍ ആണ് ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്. ഇനിയും രണ്ടാഴ്ചയോളം ബാക്കിയുള്ളതിനാല്‍ ഇത് 400 കടന്നേക്കും എന്നാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതരുടെ കണക്കുകൂട്ടല്‍. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വിവാഹങ്ങള്‍ നടക്കാന്‍ പോകുന്നത്.

ഓണത്തിന് മുന്‍പുള്ള അവസാന ഞായറാഴ്ച എന്ന പ്രത്യേകതയും ആഗസ്റ്റ് 23 നുണ്ട്. അതുകൊണ്ടാണ് ഇത്രയും കല്യാണങ്ങള്‍ ഒരുമിച്ച് നടക്കുന്നത്. 2024 സെപ്റ്റംബര്‍ എട്ടിന് 356 കല്യാണങ്ങള്‍ നടന്നിരുന്നു. ഇതാണ് ഇതുവരെയുള്ള റെക്കോഡ്. ഈ റെക്കോഡാണ് ആഗസ്റ്റ് 23 ന് തകരാന്‍ പോകുന്നത്. അതിന് മുന്‍പ് 2017 ആഗസ്റ്റ് 27ന് നടന്ന 276 വിവാഹങ്ങള്‍ ആയിരുന്നു റെക്കോഡ്.

Guruvayur Temple

അതേസമയം റെക്കോഡ് വിവാഹങ്ങളുടെ പശ്ചാത്തലത്തില്‍ മികച്ച രീതിയിലും തിരക്കുകള്‍ പ്രകടമാകാത്ത തരത്തിലും കല്യാണങ്ങള്‍ നടത്തുന്നതിനുള്ള ആസൂത്രണം ദേവസ്വം തുടങ്ങി. വിവാഹങ്ങള്‍ക്ക് വേണ്ടി സ്ഥിരമായി ഉപയോഗിക്കാവുന്ന അഞ്ചാമത്തെ മണ്ഡപം ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. ചെന്നൈയിലെ ഒരു ഭക്തനാണ് ഇത് വഴിപാടായി നിര്‍മിച്ച് സമര്‍പ്പിക്കുന്നത്.

കോതച്ചിറയിലുള്ള ശില്‍പി സുധില്‍ കുമാറിന്റെ നേതൃത്വത്തിലാണ് നിര്‍മാണം. മരപ്പണികള്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇത് ഗുരുവായൂരില്‍ കൊണ്ടുവന്ന് കൂട്ടും. ചിങ്ങം ഒന്നിനായിരിക്കും മണ്ഡപം സ്ഥാപിക്കുക. ഇതോടെ ഇതായിരിക്കും ഒന്നാം നമ്പര്‍ മണ്ഡപം. നിലവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാല് മണ്ഡപങ്ങളാണുള്ളത്. കല്യാണങ്ങള്‍ 200 കടക്കുമ്പോള്‍ താത്കാലികമായി മറ്റൊരു മണ്ഡപം കൂടി സജ്ജീകരിക്കുകയാണ് പതിവ്.

എന്നാല്‍ പുതുതായി പണിയുന്ന മണ്ഡപം സ്ഥിരമായിരിക്കും എന്നാണ് ദേവസ്വം അധികൃതര്‍ അറിയിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. സാധാരണ ദിവസങ്ങളില്‍ തന്നെ നിരവധി വിവാഹങ്ങള്‍ ക്ഷേത്രത്തില്‍ നടക്കാറുണ്ട്. വിശേഷ മുഹൂര്‍ത്തങ്ങളുള്ള ദിനങ്ങളില്‍ പലപ്പോഴും നൂറ് കണക്കിന് വിവാഹങ്ങളാണ് നടക്കാറുള്ളത്.

ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിയാല്‍ ദീര്‍ഘകാല ദാമ്പത്യം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. വിവാഹം കഴിഞ്ഞ ഉടനെ ദമ്പതികള്‍ക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശനമില്ലാത്തതിനാല്‍ വിവാഹത്തിന് മുന്നേ ഭഗവാനെ തൊഴുതു അനുഗ്രഹം തേടിയിട്ടാണ് വധൂവരന്മാര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള വിവാഹമണ്ഡപത്തില്‍ പ്രവേശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+