എത്ര വേണേലും വിളിച്ചോ, ഗുരുവായൂരപ്പന്റെ ഥാറാണ്, മിസാക്കരുത്; ഥാറിന് 43 ലക്ഷം രൂപ!ലേലം പിടിച്ച് ദുബായ് വ്യവസായി
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ ലേലത്തില്‍ ഒടുവില്‍ തീരുമാനം. ഇന്ന് നടന്ന പുനര്‍ലേലത്തില്‍ ദുബായ് വ്യവസായി ആയിട്ടുള്ള വിഘ്‌നേഷ് വിജയകുമാര്‍ ഥാര്‍ ലേലത്തില്‍ പിടിച്ചു. 43 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. തെക്കേ നടപന്തലില്‍ 11 മണിക്കാണ് പുനര്‍ലേലം ആരംഭിച്ചത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പുനര്‍ലേലം.
Recommended Video
14 പേരാണ് പുനര്‍ലേലത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ വാഹനം ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദ് ലേലത്തില്‍ പങ്കെടുത്തിരുന്നില്ല. ആവേശകരമായ ലേലമാണ് ഗുരുവായൂരില്‍ ഇന്ന് നടന്നത്. വിഘ്‌നേഷ് വിജയകുമാറിന് വേണ്ടി അനൂപ് എന്നയാളാണ് ലേലത്തില്‍ പങ്കെടുത്തത്. ടോക്കണ്‍ നമ്പര്‍ രണ്ടായിരുന്ന വിഘ്‌നേഷ് വിജയകുമാറും ടോക്കണ്‍ നമ്പര്‍ 10 മഞ്ജുഷയും എസ് രാജശേഖരനും തമ്മിലാണ് വാശിയേറിയ ലേലം വിളി നടന്നത്. 12 ശതമാനം ജി എസ് ടി 43 ലക്ഷം കൂടാതെ അടക്കേണ്ടതുണ്ട്.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് വിഘ്‌നേഷ് വിജയകുമാര്‍. വിഘ്‌നേഷ് വിജയകുമാറിന്റെ പിതാവും ലേലത്തിന് എത്തിയിരുന്നു. എത്ര രൂപയായലും പോകാം ഗുരുവായൂരപ്പന്റെയാണ് എന്നായിരുന്നു നിര്‍ദേശമെന്ന് അനൂപ് പറഞ്ഞു. ആദ്യത്തെ ലേലം അറിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പന്റേ ഥാര്‍ ആയതിനാല്‍ എത്ര രൂപയായാലും വാങ്ങാം എന്നായിരുന്നു തീരുമാനമെന്ന് വിഘ്‌നേഷ് വിജയകുമാറിന്റെ പിതാവ് പറഞ്ഞു.
മകന്‍ 18 വര്‍ഷമായി വിദേശത്താണെന്നും പിതാവ് പറഞ്ഞു. വെല്‍ത്ത്‌ഐ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് വിഘ്‌നേഷ് വിജയകുമാര്‍. പബ്ലിക് റിലേഷന്‍സ്, ആശുപത്രി, റിയല്‍ എസ്റ്റേറ്റ്, ട്രേഡിംഗ് തുടങ്ങിയ മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് വിഘ്‌നേഷ് വിജയകുമാര്‍ ഥാര്‍ വാങ്ങിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയതാണ് മഹീന്ദ്ര ഥാര്‍. നേരത്തെ ഇത് ലേലം ചെയ്തിരുന്നതാണ്.
ഇതെന്താ മത്സ്യകന്യകയോ..? എന്തായാലും പൊളിച്ചു ദീപ്തി... വൈറല്‍ ചിത്രങ്ങള്‍
നേരത്തെ വ്യവസായിയായ അമല്‍ മുഹമ്മദ് അലി വാഹനം ലേലത്തില്‍ പിടിച്ചിരുന്നതായിരുന്നു. എങ്കിലും ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതോടെ പുനര്‍ലേലം നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിക്കുകയായിരുന്നു. 2021 ഡിസംബര്‍ 18നായിരുന്നു ആദ്യ ലേലം നടന്നത്. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച ലേലത്തില്‍ അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധിയായി പങ്കെടുത്ത വ്യക്തി പതിനായിരം രൂപ കൂട്ടിവിളിച്ച് ലേലം ഉറപ്പിക്കുകയയായിരുന്നു.
ഇതിന് മുകളില്‍ വിളിക്കാന്‍ ആളില്ലാതെ വന്നു. ഇതോടെ അന്ന് ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ആരംഭിച്ചത്.വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തു എന്നും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടിരുന്നു. ഇതിന് ശേഷമാണ് പുനര്‍ലേലം നടത്താന്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications