Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍ വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 2:45 ന് തുടങ്ങും; ചടങ്ങുകൾ അറിയാം

​ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി ദർശനം 15-ന് പുലർച്ചെ 2.45-ന് തുടങ്ങും. ഒരു മണിക്കൂർ തുടരും. 3.45-ന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവു ചടങ്ങുകളിലേക്ക് കടക്കും. ശ്രീലകത്ത് ഗുരുവായൂരപ്പവിഗ്രഹത്തിന്റെ വലതു ഭാഗത്ത് മുഖമണ്ഡപത്തിൽ സ്വർണശീവേലിത്തിടമ്പ് അലങ്കരിച്ച പൊൻപീഠത്തിൽ ഴുന്നള്ളിച്ചുവയ്‌ക്കും.

മുന്നിൽ ഓട്ടുരുളിയിൽ കണിക്കോപ്പുകളും ഉണ്ടാകും. മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ആദ്യം ഗുരുവായൂരപ്പന് കാണികാണിച്ചശേഷം ഭക്തർക്ക് ദർശനത്തിന് ശ്രീലകവാതിൽ തുറക്കും. വിഷുനമസ്കാരം ക്ഷേത്രത്തിൽ വിശേഷതയാണ്. ഉച്ചപ്പൂജയ്‌ക്ക് നമസ്കാരസദ്യയുടെ വിഭവങ്ങൾ ഭഗവാന് നിവേദിക്കും. രാത്രി വിഷുവിളക്ക് തെളിയും.

guruvayur vishu

വിഷുവിനെ കുറിച്ചു വ്യത്യസ്ഥ ഐതിഹ്യങ്ങൾ പ്രചാരത്തിൽ ഉണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്.

അതേസമയം, വളരെ പ്രധാനപ്പെട്ടതാണ് വിഷുക്കണി. വിഷുക്കണി കണ്ടുകൊണ്ട് വേണം വിഷു ദിവസം ആരംഭിക്കാൻ. വിഷുക്കണിക്ക് ആവശ്യമായ സാധനങ്ങൾ: കണിക്കൊന്ന കൃഷ്ണവിഗ്രഹം നിലവിളക്ക് ഉരുളി കോടിമുണ്ട് വെറ്റില, അടയ്ക്ക നാണയങ്ങൾ നാളികേരം പാതി പച്ചക്കറികൾ മാമ്പഴം, ചക്ക, ഇലയോട് കൂടിയ തണ്ട് പൊട്ടിക്കാത്ത മാങ്ങ ഉൾപ്പെടെയുള്ള പഴങ്ങൾ വാൽക്കണ്ണാടി കണിവെള്ളരി കൺമഷിയും ചാന്തും.

ഇവയൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. സാധാരണയായി വീട്ടിലെ മുതിർന്നവരായിരിക്കും കണി ഒരുക്കുന്നത്. രാത്രി തന്നെ കണി ഒരുക്കി വെക്കും. രാവിലെ എഴുന്നേറ്റ പാട് കണികാണാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. രാവിലെ കണ്ണു തുറക്കാതെ എഴുന്നേൽക്കും. കണിയായിരിക്കണം ആദ്യം കാണേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+