Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്ര നടയില്‍ ഒടുക്കത്തെ തിരക്ക്! വധുവും വരനും മണ്ഡപത്തില്‍ കയറാനാവതെ കുടുങ്ങി! നിസഹായത! വീഡിയോ

ഗൃഹപ്രവേശം എന്ന മലയാള സിനിമി ഓര്‍ക്കുന്നില്ലേ? ക്ഷേത്ര നടയിലെ തിരക്കില്‍ പെട്ട് വിവാഹമണ്ഡലത്തിലേക്ക് എത്തിച്ചേരാന്‍ പറ്റാതെ ചെക്കനും പെണ്ണും മാറി വിവാഹം ചെയ്ത കഥ. ഒടുവില്‍ ഇഷ്ടമില്ലാത്ത ഏതോ ഒരു പുരുഷനെ വിവാഹം ചെയ്ത് ദുരന്തമടിച്ച് സീനായ നായിക. സിനിമ ശുഭപര്യവസായി ആയെങ്കിലും യഥാര്‍ത്ഥത്തിലാണ് അത് സംഭവിക്കുന്നതെങ്കിലോ? തീര്‍ന്നു. അത്ര ശുഭമൊന്നുമായിരിക്കില്ല കാര്യങ്ങള്‍.

ഇവിടെ ചെക്കനും പെണ്ണും മാറിയില്ലെന്നേ ഉള്ളൂ. ബാക്കി എല്ലാം സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര നടയിലായിരുന്നു സംഭവം. വിവാഹ മണ്ഡപത്തിലെ തിരക്കും പെണ്ണു ചെക്കനും അനുഭവിച്ച കഷ്ടപ്പാടും സോഷ്യല്‍ മീഡിയയില്‍ ഒടുക്കത്തെ വൈറലായിരിക്കുകയാണ്.

273 വിവാഹങ്ങള്‍

273 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ സീസണില്‍ അവിടേക്ക് അടുക്കാന്‍ പോലും പറ്റാതത്ര തിരക്ക് പതിവാണ്.മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അവിടെ വിവാഹം നടക്കുക.കഴിഞ്ഞ 10 ന് ഇവിടെ 273 വിവാഹങ്ങളാണ് നടന്നത്. അത് തന്നെ ക്ഷേത്രത്തിലെ തിരിക്ക് എന്താകുമെന്ന് ഊഹിക്കാം.

തിക്കും തിരക്കും

തിക്കും തിരക്കും

പലപ്പോഴും വധു വരന്‍മാരും കുടുംബാംഗങ്ങളും തങ്ങളുടെ ഊഴം കാത്ത് മണ്ഡപത്തിന് ചുറ്റും തടിച്ച് കൂടിയാല്‍ കാര്യങ്ങള്‍ പിന്നെ പറയേണ്ട. ഒരു വിവാഹം കഴിഞ്ഞ് അവര്‍ മണ്ഡപം വിട്ട് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാകും അടുത്ത കൂട്ടര് കയറാന്‍ ശ്രമിക്കുക.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോയില്‍ വിവാഹ മണ്ഡലപത്തിലേക്ക് കയറാന്‍ ശ്രമിക്കുന്ന വധുവും വരനും ചില്ലറ കഷ്ടപ്പാടൊന്നുമല്ല സഹിക്കുന്നത്.

ചുറ്റും ബന്ധുക്കള്‍

ചുറ്റും ബന്ധുക്കള്‍

വധുവരന്‍മാരും ബന്ധുക്കളും മണ്ഡലപത്തിന് ചുറ്റും കൂടിയിരിക്കുന്നത് വീഡിയോയില്‍ കാണാം.ഇരുവരും മണ്ഡലപത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരക്ക് മൂലം ഒരടിപോലും കടക്കാന്‍ സാധിക്കുന്നില്ല.

തളളിക്കയറി

തളളിക്കയറി

പുറകില്‍ നിന്ന് ആളുകള്‍ തള്ളി തുടങ്ങിയതോടെ ഒരുങ്ങിക്കെട്ടി വന്ന വധുവിന്‍റെ വസ്ത്രവും ആഭരണങ്ങളെല്ലാം ഒരുവഴിക്കായി. ഇതിനിടെ പിതാവിനെ വിളിച്ച് വധു കരയുന്നുമുണ്ട് വീഡിയോയില്‍.

അലങ്കോലമായി

അലങ്കോലമായി

ചുറ്റും കൂടിയ ബന്ധുക്കളും മാതാപിതാക്കളും വധൂവരന്‍മാരെ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നുണ്ട്.
ഇതോടെ ചുറ്റും കൂടിയവരും ബഹളം വെച്ചു തുടങ്ങി. ചുരുക്കി പറഞ്ഞാല്‍ വിവാഹം ആകെ അലങ്കോലമായെന്ന് കഥ.

പോലീസ് എത്തി

പോലീസ് എത്തി

ഒടുവില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് ആദ്യമായല്ല ഇത്തരത്തില്‍ ഗുരുവായൂര്‍ തിരക്കില്‍ പെട്ട് വധുവരന്‍മാര്‍ ദുരിതം അനുഭവിക്കുന്നത്.

ദേവസ്വം ബോര്‍ഡിന് പരാതി

ദേവസ്വം ബോര്‍ഡിന് പരാതി

എന്നാല്‍ ഇതുവരെ തിരക്ക് പരിഹരിക്കാനുള്ള ഒരു നടപടിയും ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന വിമര്‍ശനവും പരാതിയും ഉയരുന്നുണ്ട്. ഇനിയെങ്കിലും നടപടിയെടുത്തില്ലേങ്കില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ക്ക് വരെ ഇത് കാരണമാകുമെന്ന് ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് വീഡിയോ

വീഡിയോ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+