കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ ആരോഗ്യ സംരക്ഷണത്തിന് അനുയോജ്യം; പക്ഷേ ശീലങ്ങളില്‍ ചില മാറ്റം വേണം, അതിങ്ങനെ...

പകല്‍ അന്നപാനീയങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും രാത്രി ആരാധനാ കര്‍മങ്ങളില്‍ മുഴുകുകയുമാണ് ഈ മാസം മുസ്ലിംകള്‍ ചെയ്യുക.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് വിശുദ്ധമായ റംസാന്‍ മാസം. മെയ് അവസാനത്തില്‍ തുടങ്ങി ജൂണ്‍ അവസാനിത്തില്‍ തീരുന്ന റംസാനില്‍ നോമ്പ് എടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും വ്യായാമവും കഠിന ജോലിയും ചെയ്യുന്നവര്‍.

ജിംനേഷ്യത്തില്‍ പോകുന്നവര്‍ അവരുടെ വ്യായാമ മുറകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും സമയം ക്രമീകരിക്കുകയും ചെയ്യുന്നത് നല്ലതാണ്. നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജീവിത രീതികളില്‍ ചില ക്രമീകരണം വരുത്തിയില്ലെങ്കില്‍ പ്രയാസം നേരിടും.

അമിത ഭക്ഷണം ഒഴിവാക്കണം

പകല്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതു മൂലം ദഹനപ്രകൃയ സുഗമമാകുകയും ആന്തരിക അവയവങ്ങള്‍ക്ക് ശേഷി വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ നോമ്പ് തുറക്കുന്ന സമയവും രാത്രിയിലും അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.

പഴങ്ങള്‍ കഴിക്കുക

ദഹന പ്രകൃയ പ്രയാസകരമാക്കുന്ന ഭക്ഷണങ്ങളും എണ്ണ വിഭവങ്ങളും പരമാവധി ഒഴിവാക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ പഴ വര്‍ഗങ്ങള്‍ മതിയായ അളവില്‍ കഴിക്കുകയും വേണം. പഴങ്ങള്‍ കഴിക്കുന്നത് ദഹനം സുഗമമാക്കും. ആരോഗ്യം ശക്തിപ്പെടുത്തും. നോമ്പ് തുറക്കുന്ന സമയം ആദ്യം എണ്ണ വിഭവങ്ങള്‍ പാടേ ഒഴിവാക്കണം.

രാവിലെ വ്യായാമം ഒഴിവാക്കാം

വ്യായാമം രാവിലെ ചെയ്യുന്നവര്‍ അതൊഴിവാക്കുന്നതാണ് ഉത്തമമെന്ന് ഹൈദരാബാദിലെ ജിം ഇന്‍സ്ട്രക്ടര്‍ എം എ ലത്തീഫ് പറഞ്ഞു. വ്യായാമം വൈകീട്ട് ചെയ്യുന്നതാണ് നല്ലത്. കൂടുതല്‍ സമയം വ്യായാമം ആവശ്യവുമില്ല.

 നിര്‍ജലീകരണ സാധ്യത

രാവിലെ അമിതമായി വ്യായാമം ചെയ്യുന്നവര്‍ക്ക് നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്. അത് ക്ഷീണം കൂട്ടും. കേരളത്തില്‍ മഴക്കാലം ആയതിനാല്‍ നിര്‍ജലീകരണ സാധ്യത കുറവാണ്. എങ്കിലും വ്യായാമം വൈകീട്ട്, പ്രത്യേകിച്ച് ഇഫ്താറിന് തൊട്ടുമുമ്പ് ചെയ്യുന്നതു ഉപകാരപ്രദമാകും.

ക്ഷീണം ഇരട്ടിയാക്കും

ശരീരത്തില്‍ അടിയുന്ന കൊഴുപ്പുകള്‍ ഇല്ലാതാകാന്‍ വ്രതം ഉപകരിക്കും. പ്രഭാതം മുതല്‍ സായാഹ്നം വരെ ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. പക്ഷേ രാത്രി അമിതമായി അളവില്‍ ഭക്ഷണം കഴിക്കുന്നത് ക്ഷീണം ഇരട്ടിയാക്കുമെന്ന് ഡോക്ടര്‍ ശ്വേത പറയുന്നു.

ഖുര്‍ആന്‍ അവതീര്‍ണമായ മാസം

മുസ്ലിംകള്‍ക്ക് നിര്‍ബന്ധ കര്‍മമാണ് റംസാന്‍ മാസത്തില്‍ വ്രതം അനുഷ്ടിക്കുക എന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസം ആയതിനാലാണ് ഈ മാസത്തിന് ഇത്ര പവിത്രത കല്‍പ്പിക്കുന്നത്. വ്രതത്തെ കുറിച്ച് ഖുര്‍ആനില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്.

പെരുന്നാള്‍ ആഘോഷം

പകല്‍ അന്നപാനീയങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും രാത്രി ആരാധനാ കര്‍മങ്ങളില്‍ മുഴുകുകയുമാണ് ഈ മാസം മുസ്ലിംകള്‍ ചെയ്യുക. ഈ മാസം വ്രതം അനുഷ്ഠിച്ചവര്‍ക്ക് സന്തോഷമായാണ് ചെറിയ പെരുന്നാള്‍ ആഘോഷം. പരസ്പരം ഭക്ഷണവും വസ്ത്രങ്ങളും പങ്കുവച്ച് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കും.

English summary
As Ramadan are near, for those who take their health seriously are advised to plan well and stick to a proper exercise regime for the holy month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X