കണ്ണൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി
കണ്ണൂര്‍: കണ്ണൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ പതിനൊന്നുകാരനാണ് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചത്. ജില്ലയില്‍ ആദ്യ എച്ച് വണ്‍ എന്‍ വണ്‍ പനിയാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
ചന്ദനക്കാംപാറയിലെ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ പനി കുറയാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ വിദഗ്ദ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുട്ടിയ്ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയാകാമെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ സിറം പരിശോധനയ്ക്ക് അയച്ചത്.

കണ്ണൂരില്‍ ആദ്യമായാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിയ്ക്കുന്നത്. മലയോരമേഖലയില്‍ രോഗം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പട്ടികജാതി കോളനികള്‍ ഉള്‍പ്പെടുന്ന ചന്ദനക്കാംപാറ, വഞ്ചിയം, കാഞ്ഞിരക്കൊല്ലി, ചിറ്റാരി മേഖലകളിലാണ് ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. വായുവിലൂടെയാണ് പനി പകരുന്നത്.
വീടുകളിലെത്തി ബോധവത്ക്കരണം പ്രവര്‍ത്തനങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തി വരികയാണ് ആരോഗ്യ വകുപ്പ്. പനി ബാധിച്ചവര്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications