Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് എച്ച്1എൻ1 കേസുകളിൽ വർധന; 6 പേർക്ക് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനി ചികിത്സ തേടിയത്

h1N1

തിരുവനന്തപുരം:സംസ്ഥാനത്ത് പനിയും പകർച്ച വ്യാധികളും റിപ്പോർട്ട് ചെയ്യുന്നതിനിടെ എച്ച്1 എൻ1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ ഉയർന്ന കണക്കാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ എച്ച്1 എൻ1 കേസുകൾ പുതുതായി സ്ഥിരീകരിച്ചിരുന്നു.

രണ്ടെണ്ണം ആലപ്പുഴയിലാണ്. മലപ്പുറത്ത് മൂന്ന് കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥീരകരിച്ച പത്ത് ഡെങ്കിപ്പനി കേസുകളിൽ നാലും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനി ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതസമയം തന്നെ സംസ്ഥാനത്ത് കോളറയും ചിക്കൻപോക്സും വ്യാപിക്കുന്നതായും ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.

ദാഹിക്കുന്നത് വരെ കാത്തിരിക്കാതെ ധാരാളം വെള്ളം കുടിക്കണം എന്നും തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം എന്നും മന്ത്രി അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അന്തരീക്ഷ താപനില വലിയ നിലയിൽ ഉയരുന്നതായി ഉന്നതതല യോഗം വിലയിരുത്തി.

നേരിട്ടുള്ള വെയിൽ ഏൽക്കരുതെന്നും കുട്ടികളെ വെയിലത്ത് പുറത്തു വിടരുതെന്നും മുന്നറിയിപ്പുണ്ട്. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. വേനൽച്ചൂടിനൊപ്പം പകർച്ചവ്യാധികളും പടരുന്നതിനാൽ കുട്ടികളും മറ്റ് രോഗങ്ങൾ ഉള്ളവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് ആരോഗ്യവകുപ്പ് പദ്ധതികൾ നടപ്പാക്കുമെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് എച്ച്3 എൻ2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. കർണാടകയിലും ഹരിയാനയിലും എച്ച്3 എൻ2 ബാധിച്ചു മരിച്ചു. ആളുകളുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധന ഇന്ന് നടക്കും. രാജ്യത്ത് വൈറസിന്റെ വ്യാപനം നിരീക്ഷിക്കാൻ പ്രത്യേക നെറ്റ്‌വർക്ക് ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 400ലധികം പേർക്ക് രോഗം ബാധിച്ചതായാണ് സർക്കാർ കണക്ക്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+