കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും എച്ച് വണ്‍ എന്‍വണ്‍, മുണ്ടൂരില്‍ ഒരു വയസ്സുള്ള പെണ്‍കുട്ടി മരിച്ചു

  • By Aiswarya
Google Oneindia Malayalam News

പാലക്കാട്: കേരളത്തിലും എച്ച് വണ്‍ എന്‍വണ്‍ സ്ഥിതീകരണം. പാലക്കാട് ജില്ലയിലാണ് എച്ച് 1 എന്‍ 1 ബാധിച്ച് ഒരു വയസ്സുകാരി മരിച്ചത്. മുണ്ടൂര്‍ പൂതന്നൂര്‍ കിഴക്കേക്കര വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഖിലയാണ് മരിച്ചത്. ഫിബ്രവരി ഏഴിനാണ് മരിച്ചതെങ്കിലും എച്ച് 1 എന്‍ 1 ബാധ മൂലമാണെന്ന് സ്ഥിരീകണം ഇന്നലെയാണ്് ഉണ്ടായത്. മണിപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ ജനവരി 29ന് കുഞ്ഞിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആദ്യം കോങ്ങാട്ടും പിന്നീട് ഒലവക്കോട്ടുമുള്ള സ്വകാര്യാസ്പത്രികളില്‍ പരിശോധന നടത്തിയെങ്കിലും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ഫിബ്രവരി അഞ്ചിന് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിലും ആറിന് സ്വകാര്യാസ്പത്രിയില്‍ ചികിത്സിച്ചെങ്കിലും നില വഷളായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു എന്നാല്‍, ഏഴിന് കുഞ്ഞ് മരിക്കുകയായിരുന്നു.

h1n1.jpg

ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ എച്ച് 1 എന്‍ 1 മരണമാണിത്. ഇതുള്‍പ്പെടെ എച്ച് 1 എന്‍ 1 രോഗവുമായി ബന്ധപ്പെട്ട് ജില്ലയില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡെപ്യൂട്ടി ഡി.എം.ഒ. കെ.എ. നാസര്‍ അറിയിച്ചു.
അലനല്ലൂര്‍, കണ്ണാടി എന്നിവിടങ്ങളിലെ രണ്ട് സ്ത്രീകള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇരട്ടയാലില്‍ രോഗബാധിതനായ ഒരാളുണ്ടെങ്കിലും ബാംഗ്ലൂരിലാണ് സ്ഥിരീകരിച്ചത്. രോഗം നിയന്ത്രണവിധേയമാണെന്നും ആസ്പത്രികളില്‍ രോഗത്തിന് ആവശ്യമായ മരുന്ന് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ വരെ മരുന്നുകള്‍ ലഭ്യമാണ്.

English summary
H1N1 conformed in kerala, one girl died in palakkad district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X