കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർഗോഡ് സ്കൂൾ കുട്ടികൾക്ക് കൂട്ടത്തോടെ എച്ച്1എന്‍1! 5 പേർക്ക് രോഗം സ്ഥിരീകരണം, 72 പേർ ചികിത്സയിൽ!

Google Oneindia Malayalam News

പെരിയ: കാസര്‍ഗോഡ് ജില്ലയിലെ പെരിയയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് കൂട്ടത്തോടെ എച്ച്1എന്‍1 രോഗബാധ. പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്കാണ് എച്ച്1 എന്‍1 ബാധിച്ചിരിക്കുന്നത്. അഞ്ച് കുട്ടികള്‍ക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം 72 കുട്ടികള്‍ക്ക് എച്ച്1എന്‍1 രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്കുളള ചികിത്സ സ്‌കൂളില്‍ തന്നെയാണ് നല്‍കുന്നത്.

ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിലുളള അസൗകര്യം കണക്കിലെടുത്താണ് സ്‌കൂളില്‍ തന്നെ ചികിത്സ നടത്താനുളള തീരുമാനം. സ്‌കൂളില്‍ പ്രത്യേക വാര്‍ഡ് തുറന്നാണ് ആരോഗ്യവകുപ്പിന്റെ ചികിത്സാ നീക്കം. രോഗം ഗുരുതരമായ രണ്ട് കുട്ടികളെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

h1n1

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ 37 പേര്‍ ആണ്‍കുട്ടികളും 30 പേര്‍ പെണ്‍കുട്ടികളുമാണ്. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇക്കാര്യം ആരോഗ്യവകുപ്പ് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടികളില്‍ എച്ച്1എന്‍1 ബാധയുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് 5 പേരുടെ രക്തസാമ്പിളുകള്‍ മണിപ്പാലില്‍ പരിശോധന നടത്തിയിരുന്നു.

പരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് രോഗലക്ഷണമുളള കുട്ടികളെ പ്രത്യേകം ചികിത്സിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനമെടുത്തത്. 550ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. കൂട്ടത്തില്‍ 520 പേരുംസ്‌കൂള്‍ ക്യാംപസ്സില്‍ തന്നെ താമസിച്ച് പഠിക്കുന്നവരാണ്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ ശക്തമായ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.

English summary
72 students in Kasargode Navodaya school are affected bt H1N1 fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X