• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്താണ് സ്വയംഭോഗം? സെക്സ്? കുഞ്ഞാവ എങ്ങനാ ഉണ്ടായേ? കുഞ്ഞിന്‍റെ സംശയങ്ങള്‍ക്ക് അച്ഛന്‍റെ മറുപടി

  • By Desk

എന്താണ് സ്വയംഭോഗം? എന്താണ് സെക്‌സ്? കുഞ്ഞാവ എങ്ങനെയാണ് ഉണ്ടായത്? എന്താണീ കോണ്ടം? പിരീഡ്‌സ് എങ്ങനെയാണുണ്ടാവുന്നത്? ഹോമോസെക്ഷ്വൽ എന്ന് പറയുന്നതാരെയാണ്?. നാളെ നിങ്ങളുടെ മകൻ, മകൾ, സ്റ്റുഡന്റ് നിങ്ങളോട് ഇങ്ങനെയുള്ള സംശയങ്ങൾ ചോദിച്ച് വന്നാൽ എന്തു ചെയ്യും? ജീവിതത്തിൽ ഇത്തരമൊരു ചോദ്യങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമാവും.

ചില ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ വിയർത്തിട്ടുമുണ്ടാവാം. കുട്ടികളോട് എന്തെങ്കിലും പറഞ്ഞ് തൽക്കാലം രക്ഷപ്പെടാം. എന്നാൽ പിന്നീട് അവരുടെ അന്വേഷണം പലവഴിയിലേക്കും നീണ്ടേക്കാം. ഓരോ രക്ഷിതാവും അഭിമുഖീരിക്കുന്ന ഈ പ്രതിസന്ധിയ്ക്കുള്ള വ്യത്യസ്തമായ ഉത്തരമാണ് ഫേസ് ബൂക്കിലൂടെ ഹബീബ് അഞ്ചു നല്‍കിയിരിക്കുന്നത്. കഥയുടെ രൂപത്തിൽ കുട്ടികളുടെ ചോദ്യങ്ങളോട് മടികൂടാതെ ഉത്തരം പറയാനുള്ള മാർഗ്ഗങ്ങളാണ് ഹബീബ് വിശദമാക്കുന്നത്. സെക്സ് ചാറ്റ് വിത്ത് പപ്പു എന്ന അഞ്ച് യുട്യൂബ് വീഡിയോകളുടെ സഹായത്തോടെയാണ് ഹബീബ് ഇ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികള്‍ എഴുതിയിരിക്കുന്നത്. ഹബീബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

അച്ഛാ/അമ്മേ/ടീച്ചർ... എന്താണ് സ്വയംഭോഗം? എന്താണ് സെക്സ്? കുഞ്ഞാവ എങ്ങനെയാണ് ഉണ്ടായത്? എന്താണീ കോണ്ടം? പിരീഡ്സ് എങ്ങനെയാണുണ്ടാവുന്നത്? ഹോമോസെക്ഷ്വൽ എന്ന് പറയുന്നതാരെയാണ്...?

കുട്ടികളുടെ ഇത്തരം സംശയങ്ങളെ എങ്ങനെയാണ് നേരിടേണ്ടത്....

നാളെ നിങ്ങളുടെ മകൻ/മകൾ/സ്റ്റുഡന്റ് നിങ്ങളോട് ഇങ്ങനെയുള്ള സംശയങ്ങൾ ചോദിച്ച് വന്നാൽ നമുക്ക് മുന്നിൽ പല വഴികളുണ്ട്. ഒന്നുകിൽ, മിക്കവരുടെയും ആസ് യൂഷ്വൽ "കേറിപ്പോടാ/ടീ അകത്ത്... ഒരു സംശയോം കൊണ്ട് വന്നിരിക്കുന്നു &^%$#..." പോലെ എന്തെങ്കിലും പറഞ്ഞോടിച്ച് വിട്ട് തൽക്കാലം രക്ഷപ്പെടാം. അതോടുകൂടി അവരത് എട്ടായി മടക്കി പെട്ടിയിൽ വെക്കുമെന്ന് വിചാരിക്കുന്നുണ്ടോ?

ചൂഷണം ചെയ്യപ്പെട്ടേക്കാം

ചൂഷണം ചെയ്യപ്പെട്ടേക്കാം

ഒരിക്കലുമില്ല. ഉത്തരം കിട്ടുന്നത് വരെ അവരടങ്ങിയിരിക്കില്ലെന്ന് മാത്രമല്ല പലപ്പോഴും മറ്റുള്ളവരിൽ നിന്ന് അവർക്ക് പകർന്നു കിട്ടുന്നത് വൻ അബദ്ധങ്ങളാവാം, ഒരു പക്ഷേ ഈ തിരച്ചിലിനിടയിൽ അവർ പലരീതിയിൽ ചൂഷണം ചെയ്യപ്പെടുക വരെ സംഭവിക്കാം. സോ, ഡിയർ പാരന്റ്‌സ് & പാരന്റ്‌സാവാൻ പോകുന്നവരേ, ടീച്ചർമാരേ... ഇത്തരം ചോദ്യങ്ങൾക്കുത്തരം അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ ലളിതമായി എങ്ങനെ പറഞ്ഞ് കൊടുക്കാം എന്ന് നേരത്തേ ഒരു ഐഡിയ ഉണ്ടാക്കി വക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്.

"സെക്സ് ചാറ്റ് വിത് പപ്പു & പപ്പ"

ഇവിടെ തനു ഇപ്പോൾ കുഞ്ഞു കുട്ടിയാണ്, പക്ഷേ ഏതാനും വർഷങ്ങൾക്കുള്ളിൽ ഞാനും അഞ്ജൂം ഇത്തരം സംശയങ്ങൾ നേരിട്ട് തുടങ്ങും. അതിന് സഹായിക്കുന്ന കുറച്ച് കുഞ്ഞിക്കഥകൾ താഴെ കൊടുക്കുന്നു. ഇതൊരു ബേസ് ആയി എടുത്ത് അതത് കുട്ടികൾക്ക് അറിയാവുന്ന സാഹചര്യങ്ങളിലേക്ക് വേണ്ട മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാം. കൂടുതൽ സമയമുള്ളവർക്ക് ഇതിന്റെ സോഴ്സ് ആകെ ഒരുമണിക്കൂറിലധികം ദൈർഘ്യമുള്ള അഞ്ച് ഷോർട്ട് ഫിലിംസ് "സെക്സ് ചാറ്റ് വിത് പപ്പു & പപ്പ" എന്ന പേരിൽ യുറ്റ്യൂബിലുണ്ട്, ലിങ്ക് ആദ്യ കമന്റിൽ കൊടുക്കുന്നു.

പാട്ണര്‍ ഇല്ലാതിരിക്കുമ്പോള്‍

പാട്ണര്‍ ഇല്ലാതിരിക്കുമ്പോള്‍

*** 1. സ്വയംഭോഗം :

ജാക്ക് & ജിൽ ന്റെ നഴ്സറി പാട്ട് കേട്ടിട്ടില്ലെ... വല്യ കൂട്ടുകാരാണവർ. ജാക്കിനും ജില്ലിനും ക്രിക്കറ്റ് കളിക്കാൻ നല്ല ഇഷ്ടായിരുന്നു. ജിൽ നന്നായി ബോൾ ചെയ്യും ജാക് സൂപ്പറായി ബാറ്റ് ചെയ്യും, തിരിച്ചും. കളിക്കാൻ തുടങ്ങ്യാൽ പിന്നെ ഒരു സെഞ്ച്വറി എങ്കിലും അടിക്കാതെ അവര് കളി നിർത്തില്ല. ഒരു ദിവസം ജിൽ എങ്ങോട്ടോ ഒരു യാത്ര പോയി. ജാക്കിന് കൂടെ കളിക്കാൻ ആരും ഇല്ലാതെ ആകെ സങ്കടായി, ബോറടിച്ചു. അവസാനം ജാക്ക് ഒരു വഴി കണ്ടെത്തി. അങ്ങനെയുള്ള ദിവസങ്ങളിൽ ജിൽ നു പകരം ജാക്ക് തന്നെ ജിൽ ആയി ഓടി വന്ന് ബോൾ ചെയ്യുന്നതായിട്ടും ഒപ്പം ബാറ്റ് ചെയ്ത് സിക്സടിക്കുന്നതായിട്ടും അഭിനയിച്ച് കളിച്ചു... ചിലപ്പൊ ടെസ്റ്റ് കളിക്കും... ചിലപ്പോ റ്റ്വന്റി റ്റ്വിന്റി... അങ്ങനെ ജാക്ക് ഹാപ്പിയായി.

മുതിര്‍ന്നവര്‍

മുതിര്‍ന്നവര്‍

ഇത് പോലെ കുറച്ചു കൂടി മുതിർന്നവർ കളിക്കുന്ന ഒരു ഗെയിമാണ് സ്വയംഭോഗം. ഇവിടെ മുതിർന്ന ആണും പെണ്ണും പാർട്ട്‌നേഴ്സാണ്. പപ്പയെയും മമ്മിയെയും പോലെ. അങ്കിളിനെയും ആന്റിയെയും പോലെ. അതുപോലെ ആണിന്റെ സെക്സ് ഓർഗനായ പെനിസും പെണ്ണിന്റെ സെക്സ് ഓർഗനായ വജൈനയും പാർട്ട്‌ണേഴ്സാണ്. ജിൽ യാത്ര പോയപ്പൊ ജാക്കിനു സങ്കടം ആയത് പോലെ ഈ സെക്സ് ഓർഗൻ പാർട്ട്ണേഴ്സിൽ ഒരാൾ എന്തിനെങ്കിലും ദൂരെ മാറി നിക്കണ്ടി വന്നാൽ മറ്റേയാൾക്ക് സങ്കടമാവില്ലേ... അപ്പൊ അയാൾ കൂടെയുണ്ടെന്ന് ഇമാജിൻ ചെയ്ത് സെക്സ് ഓർഗൻ കളിക്കുന്ന ഗെയിമാണ് സ്വയംഭോഗം. പക്ഷേ, ക്രിക്കറ്റ് പോലെയല്ല, ഇതൊരു ഇൻഡോർ ഗെയിമാണ്. നമുക്ക് അത്ര ആവശ്യം ഉണ്ടെങ്കിലേ ഈ ഗെയിം കളിക്കാറുള്ളൂ. മാത്രമല്ല, നമ്മുടെ സ്വകാര്യഭാഗങ്ങൾ ഇൻവോൾവ് ആകുന്നതല്ലേ, അത് കൊണ്ട് നല്ല പ്രൈവസിയുള്ള ഒരു സ്ഥലത്താണ് ഈ ഗെയിം കളിക്കുക.

സെക്സ് & പ്രഗ്നൻസി :

സെക്സ് & പ്രഗ്നൻസി :

കോഴിക്കുഞ്ഞ് എവിടുന്നാ വരുന്നത്, മുട്ട വിരിഞ്ഞിട്ട്, അല്ലെ... അതുപോലെ മമ്മിയുടെ വയറ്റിൽ നിന്നാണ് കുഞ്ഞാവ വരുന്നത്. അപ്പൊ ആ കുഞ്ഞാവ മമ്മിയുടെ വയറ്റിൽ എങ്ങനെ എത്തി എന്നറിയണ്ടേ... മണ്ണിൽ ഒരു കുഞ്ഞ്യേ വിത്ത് ഇട്ടാൽ അത് വളർന്ന് വലിയ ചെടി ആവില്ലേ, അതു പോലെ മനുഷ്യർക്കും ഒരു കുഞ്ഞ്യേ വിത്ത് ഉണ്ട്, ആണിന്റെ ശരീരത്തിനുള്ളിൽ, സ്പേം എന്നാണതിന്റെ പേര്. ചെടിയുടെ വിത്ത് മണ്ണിൽ അല്ലെ ഇടുന്നത്, ഇവിടെ സ്പേം സ്ത്രീയുടെ ശരീരത്തിലെ എഗ്ഗിൽ ചെന്നാണ് അവിടുന്ന് കുഞ്ഞാവയായി വളരുന്നത്. അങ്ങനെ വളർന്ന് 9 മാസം കഴിയുമ്പൊ ആ കുഞ്ഞാവ വജൈന വഴി പുറത്ത് വരും. പക്ഷേ, ഈ സ്പേം എങ്ങനെ പെണ്ണിന്റെ ശരീരത്തിൽ എത്തി എന്നറിയണ്ടേ, പറയാം.

ഫോണും യുഎസ്ബിയും

ഫോണും യുഎസ്ബിയും

നമ്മുടെ മൊബൈൽ ഫോണിനൊരു യുഎസ്ബി കോർഡ് ഇല്ലേ, അത് ആണിന്റെ പെനിസ് ആണെന്ന് വിചാരിക്കുക. നമ്മൾ യുഎസ്ബി കേബിൾ എവിടെയാണ് കുത്തുന്നത്, യുഎസ്ബി പോർട്ടിൽ, അല്ലെ... ഇവിടെ സ്ത്രീയുടെ വജൈനയാണ് ഈ പോർട്ട്. ഇത് രണ്ടും അറ്റാച്ച് ചെയ്യുമ്പൊ എന്ത് സംഭവിക്കും? ചാർജ്ജിംഗ് നടക്കും, പിന്നെ ഫയൽ ട്രാൻസ്ഫർ ചെയ്യാം... യുഎസ്‌ബി കുത്തുന്നത് പോലെ പോലെ പെനിസും വജൈനയും കണക്റ്റ് ആവുമ്പൊ അതിനെ നമ്മൾ സെക്സ്, ഇന്റർകോഴ്സ്, ലവ് മേക്കിംഗ് എന്നൊക്കെ പറയും. മുതിർന്നവർ സ്നേഹിക്കുമ്പോൾ അവർ അത് പ്രകടിപ്പിക്കുന്നത് ഇങ്ങനെയും കൂടിയാണ്. അങ്ങനെയാണ് സ്പേം ആണിൽ നിന്ന് പെണ്ണിലേക്ക് ട്രാൻസ്ഫർ ആവുന്നതും, അത് എഗ്ഗുമായി ചേർന്ന് വളർന്ന് കുഞ്ഞാവ ആവുന്നതും.

കോണ്ടം

കോണ്ടം

യു.എസ്.ബി കണക്റ്റിംഗ് പോലെ മുതിർന്നവർ പെനിസും വജൈനയും കണക്റ്റ് ചെയ്ത് ലവ് മേക്കിംഗ് നടത്തുമ്പോൾ എഗ്ഗിലേക്ക് സ്പേം ഫയൽ ട്രാൻസ്ഫർ ചെയ്ത് അതിൽ നിന്നാണ് കുഞ്ഞാവ ഉണ്ടാവുന്നത് എന്ന് പറഞ്ഞല്ലോ. പക്ഷേ, നമ്മൾ എപ്പോഴും മൊബൈലിൽ യു.എസ്.ബി കുത്തുന്നത് ഫയൽ ട്രാൻസ്ഫർ ചെയ്യാൻ മാത്രം അല്ലല്ലോ, ചാർജ്ജ് ചെയ്യാനും ഇങ്ങനെ കണക്റ്റ് ചെയ്യും. അതുപോലെ ആളുകൾ കുഞ്ഞാവയെ ഉണ്ടാക്കാൻ മാത്രമല്ല ലവ് മേക്കിംഗ് ചെയ്യുന്നത്, അത് സ്നേഹിക്കാനും സന്തോഷം കിട്ടാനും കൂടിയാണ്. അങ്ങനെ ആവുമ്പൊ അവർ കെയർഫുൾ ആവണം, കാരണം അറിയാതെ സ്പേം ഫയൽ ട്രാൻസ്ഫർ നടന്ന്, അവർക്ക് മറ്റ് ബുദ്ധിമുട്ടുകളുള്ള സമയത്ത് കുഞ്ഞാവ ഉണ്ടായാലോ.... ചിലപ്പൊ ഇന്റർകോഴ്സ് നടക്കുമ്പൊ എച്ച്.ഐ.വി പോലെയുള്ള വൈറസ് ഫയലും ട്രാൻസ്ഫർ ആവും. ഇതൊക്കെ ഒഴിവാക്കാൻ പെനിസിൽ ഇടുന്ന ബലൂൺ പോലെയുള്ള പ്രൊട്ടക്ഷനാണ് കോണ്ടം. ലവ് മേക്കിംഗ് സമയത്ത് പെനിസിൽ കോണ്ടം ധരിച്ചാൽ സ്പേം ഫയൽ ട്രാൻസ്ഫർ ഉണ്ടാവില്ല, അങ്ങനെ കുഞ്ഞാവയും ഉണ്ടാവില്ല. പിന്നെ വൈറസ് ഫയലും ട്രാൻസ്ഫറാവില്ല.

പിരീഡ്സ്

പിരീഡ്സ്

സ്ത്രീയുടെ ഉള്ളിൽ ഒരു മെയിൽബോക്സുണ്ട്, ജീമെയിൽ ഒക്കെ പോലെ... എല്ലാ മാസവും ഇൻബോക്സിൽ പ്രകൃതിയിൽ നിന്ന് ഒരു മെയിൽ വരും, എഗ്ഗ് എന്നാണതിന്റെ പേര്. ഈ മാസം പ്രഗ്നന്റ് ആവണോ എന്നാണാ മെയിൽ ചോദിക്കുന്നത്. ആ മെയിലിന് യെസ് എന്ന് റിപ്ലൈ കൊടുത്താൽ പ്രഗ്നന്റാവും. വെറുതെ യെസ് കൊടുത്താൽ പോരാ, ഒപ്പം ലവ് മേക്കിംഗ് ചെയ്ത് സ്പേം ഫയലും അതിൽ അറ്റാച്ച് ചെയ്യണം. അപ്പൊ പ്രഗ്നന്റായി അവിടെ കുഞ്ഞാവ വളരും. ഇനി നമ്മളാ മെയിൽ ആൻസർ ചെയ്യാതെ ഇരുന്നാലോ... ഒരു മാസമാണ് ആ മെയിലിന്റെ എക്സ്പയറി, ആ സമയം കഴിയുമ്പൊ ഈ എഗ്ഗ് മെയിൽ ഡിലീറ്റ് ചെയ്യും, കാരണം അടുത്ത മാസം പുതിയ മെയിൽ വരാനുള്ളതല്ലെ. സ്പേസ് ഫ്രീ ആക്കണ്ടേ... ഇങ്ങനെ ഈ എഗ്ഗ് ഡിലീറ്റ് ചെയ്യാൻ ശരീരത്തിന് 5-6 ദിവസം എടുക്കും, ഈ ദിവസങ്ങളെയാണ് പിരീഡ്സ്, മെൻസ്‌ട്രുവേഷൻ എന്നൊക്കെ പറയുന്നത്.

നാപ്കിന്‍

നാപ്കിന്‍

എഗ്ഗ് ഡിലീറ്റ് ചെയ്യുമ്പൊ അത് മാത്രമല്ല, കൂടെ കുറച്ച് ബ്ലഡ്ഡും ശരീരം റിമൂവ് ചെയ്യും. വജൈനയിൽ കൂടെയാണ് ഇത് പുറത്ത് പോവുന്നത്. ഇങ്ങനെ ബ്ലഡ്ഡും എഗ്ഗും എപ്പഴാ വരുന്നത് എന്ന് നമുക്ക് മുൻകൂട്ടി പറയാൻ പറ്റില്ല. അപ്പൊ അത് ഡ്രസ്സിലൊക്കെ ആവില്ലേ, അങ്ങനെ ആവാതിരിക്കാൻ അവിടെ വെക്കുന്നതാണ് നാപ്കിൻ. കുഞ്ഞാവ മൂത്രമൊഴിക്കുമ്പൊ ഡ്രസ്സിൽ ആവാതിരിക്കാൻ ഡയപ്പർ വക്കില്ലേ, അത് പോലെ.

ഹോമോ‌സെക്ഷ്വാലിറ്റി

ഹോമോ‌സെക്ഷ്വാലിറ്റി

നമ്മൾ മുൻപ് ജാക്കും ജില്ലും ക്രിക്കറ്റ് കളിച്ച സ്റ്റോറി പറഞ്ഞതോർമ്മയില്ലേ... എല്ലാ സ്റ്റോറിയിലും ജാക്കും ജില്ലും തന്നെ ക്രിക്കറ്റ് കളിക്കണം എന്നില്ല. ചിലപ്പോ ജാക്കും ജോണിയും ക്രിക്കറ്റ് കളിക്കും. ചിലപ്പോ ജില്ലും ജിനിയും ക്രിക്കറ്റ് കളിക്കും. ക്രിക്കറ്റ് പോലെ മുതിർന്നവർ കളിക്കുന്ന മറ്റൊരു ഗെയിമാണ് സെക്സ്. മുതിർന്ന ആണും പെണ്ണും ഈ ഗെയിം കളിക്കുമ്പോൾ അവരെ ഹെട്രോ‌സെക്ഷ്വൽ എന്ന് പറയും. അതേ സമയം രണ്ട് ആണുങ്ങൾ തമ്മിലോ അല്ലെങ്കിൽ രണ്ട് പെണ്ണുങ്ങൾ തമ്മിലോ ആണ് ഈ ഗെയിം കളിക്കുന്നതെങ്കിൽ അതിനെ ഹോമോസെക്ഷ്വൽ എന്ന് പറയും. ഹോമോസെക്ഷ്വൽ ആണുങ്ങളെ ഗേ എന്ന് പറയും ഹോമോസെക്ഷ്വൽ പെണ്ണുങ്ങളെ ലെസ്ബിയൻ എന്നുമാണ് പറയുക. ഈ ഗെയിം എങ്ങനെ ആരൊക്കെ കളിക്കുന്നു എന്നതിനേക്കാൾ പ്രധാന്യം നമ്മൾ അത് ആസ്വദിച്ച് സന്തോഷത്തോടെയാണോ കളിക്കുന്നത് എന്നതിനാണ്.

നിര്‍ബന്ധിക്കാതെ

നിര്‍ബന്ധിക്കാതെ

ക്രിക്കറ്റിൽ ചിലർ ലെഫ്റ്റ് ഹാൻഡും ചിലർ റൈറ്റ് ഹാൻഡും അല്ലേ... അവർ അങ്ങനെ ആവുന്നതിൽ അവർക്കൊരു കണ്ട്രോളും ഇല്ല. അതുപോലെത്തന്നെയാണ് നമ്മുടെ സെക്ഷ്വാലിറ്റിയും. പ്രകൃതി നമ്മളെ അങ്ങനെ ആക്കുന്നതാണ്. പലപ്പോഴും ടീനേജിലെത്തുമ്പോഴാണ് നമ്മുടെ സെക്ഷ്വാലിറ്റി എന്താണെന്ന് മനസ്സിലാവാൻ തുടങ്ങുക. ഒപ്പം, ആർക്കും ആരെയും നിർബന്ധിച്ച് ഹോമോസെക്ഷലോ ഹെട്രോസെക്ഷലോ ആക്കാനും പറ്റില്ല.

കാര്യങ്ങള്‍ അറിഞ്ഞ്

കാര്യങ്ങള്‍ അറിഞ്ഞ്

അപ്പൊ ഇനി നമ്മുടെ പിള്ളേർ ഇങ്ങനെ ഓരോന്ന് ചോദിച്ച് വന്നാൽ ഒഴിഞ്ഞ് മാറാതെ, അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ കൃത്യമായി സംശയങ്ങൾ തീർത്ത് കൊടുക്കാമല്ലോ.... അബദ്ധധാരണകളില്ലാതെ, ചൂഷണങ്ങളിൽ പെടാതെ, കാര്യങ്ങൾ അറിഞ്ഞ്തന്നെ നമ്മുടെ കുട്ടികൾ വളരട്ടെ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

English summary
habeeb anjus facebook post regarding life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more