പാവം പാകിസ്താന്‍ ഭീകരര്‍... വിമാനത്താവളമെന്ന് കരുതി അവര്‍ ഹാക്ക് ചെയ്ത ആ സൈറ്റുകള്‍ ആരുടേത്
കൊച്ചി വിമാനത്താവളത്തിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത കൊടുത്തത്.
തിരുവന്തപുരം: കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തെന്ന വാര്‍ത്തകള്‍ ബുധനാഴ്ച രാവിലെ മുതല്‍ ദേശീയ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പാകിസ്താന്‍ സൈബര്‍ അറ്റാക്കേഴ്‌സ് ആണ് ഹാക്ക് ചെയ്തതെന്നാണ് പുറത്ത് വന്ന വിവരം.
എന്നാല്‍ വിദഗ്ദരായ പാകിസ്താന്‍ ഹാക്കേഴ്‌സിനു കിട്ടിയത് മുട്ടന്‍ പണിയായിരുന്നു. ഹാക്ക് ചെയ്യപ്പെട്ടതൊന്നും വിമാനത്താവളങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളല്ല. ഹാക്ക് ചെയ്തത് www.cochinairport.com, trivandrumairport.com വെബ്‌സൈറ്റുകളായിരുന്നു എന്നാല്‍ ഇത് ഔഗ്യോഗിക വെബ് സൈറ്റുകളല്ല. കൊച്ചി വിമാനത്താവളത്തിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത കൊടുത്തത്.

കാശ്മീരി ചീതഹ്
കാശ്മീരി ചീതഹ് ആണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നത്.

വെബ്‌സൈറ്റില്‍ തെളിഞ്ഞത്
ഞങ്ങളെ തോല്‍പ്പിക്കാനാകില്ല. നല്ല ആള്‍ക്കാരുമായി ഏറ്റുമുട്ടുക. അല്ലാത്തവര്‍ മരിക്കുക. തുടങ്ങിയ പാകിസ്താന്‍ സൈബര്‍ അറ്റാക്കേഴ്‌സ് എന്ന പേരില്‍ വന്ന മെസേജുകളാണ് വെബ്‌സൈറ്റില്‍ തെളിയുന്നത്.

ഔഗ്യോഗികമല്ല
www.cochinairport.com, trivandrumairport.com തുടങ്ങിയ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തത്.

സ്വകാര്യ വ്യക്തിയുടേത്
തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റ് അല്ല ഹാക്ക് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിന് വെബ് സൈറ്റ് ഇല്ല. ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ട trivandrumairport.com എന്ന വൈബ്‌സൈറ്റിന്റെ ഡൊമൈനര്‍ ഒരു സൗകാര്യ വ്യക്തിയാണ്.












Click it and Unblock the Notifications