
3 സിറ്റിങ് സീറ്റ് ഉള്‍പ്പടെ 7 സീറ്റുകളില്‍ കൂടി വിജയം ഉറപ്പായിരുന്നു: ലീഗ് അന്വേഷണ സമിതി റിപ്പോർട്ട്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും മികച്ച വിജയ സ്ട്രൈക്ക് റേറ്റുള്ള പാർട്ടികളുടെ മുന്‍ നിരയില്‍ വരുന്നത് മുസ്ലിം ലീഗാണ്. മുന്നണിക്ക് പലപ്പോഴും കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും തങ്ങള്‍ മത്സരിക്കുന്ന ഭൂരിപക്ഷം സീറ്റുകളിലും വിജയം ഉറപ്പിക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ദയനീയമായി പരാജയപ്പെട്ടപ്പോഴും 24 സീറ്റുകളില്‍ മത്സരിച്ച ലീഗിന് 18 സീറ്റുകളിലും മത്സരിക്കാന്‍ സാധിച്ചിരുന്നു.
എന്നാല്‍ ഇത്തവണ വീണ്ടും മുന്നണി കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ലീഗിനും ചിലയിടങ്ങളില്‍ കാലിടറുന്നതാണ് കാണാന്‍ സാധിച്ചത്. മത്സരിക്കാന്‍ കൂടുതല്‍ സീറ്റ് ലഭിച്ചെങ്കിലും ലീഗ് ആകെ വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടായി. അഭിമാനകരമായ പോരാട്ടം നടന്ന അഴീക്കോട് ഉള്‍പ്പടേയുള്ള മണ്ഡലങ്ങളിലെ തോല്‍വിയാണ് കൂടുതല്‍ ക്ഷീണമായത്.
ശ്രീവിദ്യക്ക് അവസാന നിമിഷം മരുന്ന് പോലും അനുവദിച്ചില്ല: ഗണേഷിന് സ്വത്തിനോട് ആർത്തിയെന്ന് സഹോദരി

കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ച ലീഗിന് ഇത്തവണ യു ഡി എഫ് മുന്നണിയില്‍ മൂന്ന് സീറ്റുകള്‍ അധികമായി ലഭിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, പാലക്കാട് കോങ്ങാട് എന്നീ സീറ്റുകളായിരുന്നു മുസ്ലിം ലീഗിന് ഇത്തവണ അധികമായി ലഭിച്ചത്. ഇതോടെ ആകെ മത്സരം 27 സീറ്റുകളിലായി. ഇതില്‍ ഏറ്റവും ചുരുങ്ങിയത് 20 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നായിരുന്നു ലീഗ് പ്രതീക്ഷ. തരംഗമുണ്ടായാല്‍ അത് 23-24 വരെയെങ്കിലും ഉയരുമെന്നും കണക്ക് കൂട്ടി.
നിനക്ക് നേരുന്നു എല്ലാ സന്തോഷങ്ങളും: മെഹർ റഹ്മാനൊപ്പുള്ള ചിത്രം പങ്കുവെച്ച് നടി ശ്വേതാമേനോന്

എന്നാല്‍ പാർട്ടിയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് വിധിയായിരുന്നു ഇത്തവണയുണ്ടായത്. മത്സരിച്ച 13 സീറ്റുകളില്‍ പാർട്ടി സ്ഥാനാർത്ഥികള്‍ പരാജയപ്പെട്ടു. വിജയം 15 സീറ്റുകളിലൊതുങ്ങി. സീറ്റിങ് സീറ്റുകളിലെ അടക്കം പരാജയത്തിന് പാർട്ടുക്കുള്ളിലെ ആഭ്യന്തരം പ്രശ്നങ്ങളും ഇടയാക്കിയെന്നായിരുന്നു ലീഗ് അന്വേഷണ കമ്മീഷ്വന്റെ കണ്ടെത്തല്‍. പാർട്ടിക്കുണ്ടായ പരാജയത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്.

കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ഡലം നേതാക്കള്‍ ഉള്‍പ്പടേയുള്ളവർക്കെതിരെയാണ് നടപടി വരുന്നത്. നടപടിക്ക് മുന്നോടിയായി ഇവരെ സംസ്ഥാന നേതൃത്വം വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കും. ശാസന, താക്കീത് നൽകൽ, മാറ്റിനിർത്തൽ തുടങ്ങിയ സംഘടന തലത്തിലെ നടപടികള്‍ ഉണ്ടാവുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം മാധ്യമപ്രവർത്തകരോട് പറഞ്ഞിരിക്കുന്നത്.

തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ പാർട്ടി നേരത്തെ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി വരുന്നത്. ജനുവരി 10ന് ചേരുന്ന പ്രവർത്തക സമിതിയുടെ അംഗീകാരത്തോടെയായിരിക്കും നടപടി. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും മികച്ച പ്രചരണ പ്രവർത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. മണ്ഡലം തലത്തിലെ വീഴ്ചകളാണ് തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. പല മണ്ഡലം കമ്മിറ്റികള്‍ക്കും ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തെലെന്നും പാർട്ടി ജനറല്‍ സെക്രട്ടറി വ്യക്തമാക്കുന്നു.

സിറ്റിങ് മണ്ഡലങ്ങളായിരുന്ന കളമശ്ശേരി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലെ തോല്‍വിയാണ് കൂടുതല്‍ ആഘാതമായത്. ശക്തികേന്ദ്രങ്ങളിൽപ്പെടുന്ന താനൂർ, തിരുവമ്പാടി തുടങ്ങിയ മണ്ഡലങ്ങളിലും വിജയം പ്രതീക്ഷിച്ചിരുന്നു. ജയപ്രതീക്ഷ പുലർത്തിയ ഗുരുവായൂർ, കുന്ദമംഗലം, കൂത്തുപറമ്പ് ഉൾപ്പെടെ മണ്ഡലങ്ങളിലെ തോൽവിയും പാർട്ടി ഗൌരവത്തോടെയാണ് കാണുന്നത്.

സുപ്രധാന സീറ്റുകള്‍ നഷ്ടമായപ്പോള്‍ കൊടുവള്ളി പിടിച്ചെടുക്കാന്‍ കഴിഞ്ഞത് മാത്രമാണ് ആശ്വാസമായത്. വിജയിക്കാന്‍ കഴിഞ്ഞ ചില മണ്ഡലങ്ങളില്‍ തന്നെ വോട്ട് കുറയുകയും ചെയ്തു. വലിയ വിഭാഗം പ്രവര്‍ത്തകരും നേതാക്കളും നല്ല രീതിയില്‍ തന്നെ പണിയെടുത്തപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തനങ്ങളില്‍ നിര്‍ജീവമായിരുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തുന്നത്. അന്വേഷണം സമിതി റിപ്പോർട്ടും ഇത് ശരിവെക്കുന്നു.

വോട്ട് ശതമാനത്തിലും ഇത്തവണ കുറവ് നേരിട്ടിരുന്നു. 2011 ലെ വോട്ട് ശതമാനത്തിൽ നിന്നും 2021ലെ വോട്ട് ശതമാനത്തിലേക്കെത്തുമ്പോൾ മുസ്ലിം ലീഗ് വിജയിച്ച മണ്ഡലങ്ങളിൽ വോട്ട് ശതമാനവും ഭൂരിപക്ഷവും കൂട്ടാൻ ആകെ കഴിഞ്ഞത് ഏറനാട് മണ്ഡലത്തിലാണ്. മറ്റ് മണ്ഡലങ്ങളില്‍ വോട്ട് ശതമാനം കാര്യമായി കുറഞ്ഞിട്ടുണ്ട്. മഞ്ചേരിയിൽ 2001ലെ 62 ശതമാനത്തിൽ നിന്നും 2021 ആകുമ്പോൾ 50.22 ശതമാനമായിരിക്കുന്നു. മുസ്ലിം ലീഗിന്റെ കരുത്തുറ്റ ജില്ല എന്ന നിലയിൽ നിന്നും പല മണ്ഡലങ്ങളിലും ലീഗിന് ശക്തമായ വെല്ലുവിളി ഉയർത്താന്‍ എല്‍ ഡി എഫിന് കഴിഞ്ഞ സാഹചര്യവുമുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനൊപ്പം തന്നെ പാർട്ടിയുടെ അടിത്തറ ശക്തമാണെന്ന വിലയിരുത്തല്‍ തന്നെയാണ് ലീഗ് നേതാക്കള്‍ക്കുള്ളത്. കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് റാലിയുടെ വിജയവും ഇതിന് അടിത്തറയിടുന്നു.

പാർട്ടിയുടെ പ്രവർത്തനം പഠിക്കാന്‍ നിയോഗിച്ച നേതാക്കളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ജില്ലകളിലൂടെ സംഘടന സംവിധാനത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. സൈബർ മേഖലയും കാര്യമായ രീതിയില്‍ ശക്തിപ്പെടുത്തും. നിലവില്‍ മുസ്ലിം ലീഗിന്റെ സൈബര്‍ മേഖല ശക്തമാണെങ്കിലും അതിനൊരു കെട്ടുറപ്പോ പാര്‍ട്ടിയുടെ യാതൊരു നിയന്ത്രണങ്ങളോയില്ല. ഇത് പലപ്പോഴും പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാവാറും ഉണ്ട്. പ്രവര്‍ത്തകര്‍ നടത്തുന്ന ഇടപെടല്‍ പലപ്പോഴും പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നു. ഇതിന് പരിഹാരം കാണാനാണ് സൈബര്‍ രംഗത്തെ ഇടപെടലുകള്‍ക്കായി പ്രത്യേക സംവിധാനം കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നു.