കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ ചെയ്തിരുന്നെങ്കില്‍ യുഡിഎഫിന് കുറഞ്ഞത് 65 സീറ്റ് കിട്ടുമായിരുന്നു: എന്‍കെ പ്രേമചന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നേതൃമാറ്റത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവായി വിഡി സതീശനും കെപിസിസി അധ്യക്ഷനായി കെ സുധാകരനും എത്തിയത് പ്രവര്‍ത്തകരില്‍ വലിയ ആവേശം വിതച്ചിട്ടുണ്ട്. ഇത് മുന്നണിക്ക് തന്നെ ആത്മവിശ്വാസം പകരുന്നതാണെന്നാണ് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.

കോണ്‍ഗ്രസ് നീക്കത്തില്‍ അപകടം മണത്ത് സിന്ധ്യാ ക്യാംപ്; ശക്തി കേന്ദ്രത്തില്‍ അടിതെറ്റുമോ, ആശങ്കകോണ്‍ഗ്രസ് നീക്കത്തില്‍ അപകടം മണത്ത് സിന്ധ്യാ ക്യാംപ്; ശക്തി കേന്ദ്രത്തില്‍ അടിതെറ്റുമോ, ആശങ്ക

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രതിപക്ഷ കക്ഷികളെ ഒറ്റ പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്നും അദ്ദേഹം പറയുന്നു. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ പരാജയത്തേയും അദ്ദേഹം വിലയിരുത്തുന്നു.

പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം

ഗ്രൂപ്പ് താല്‍പര്യം

കോണ്‍ഗ്രസില്‍ പലപ്പോഴും ഗ്രൂപ്പ് താല്‍പര്യങ്ങളാണ് മുഴച്ച് നില്‍ക്കുന്നത്. അത് അവര്‍ തിരിച്ചറിയാത്ത കാര്യമല്ല. പക്ഷെ അത് പരഹരിക്കാന്‍ പലപ്പോഴും കഴിയുന്നില്ല എന്നിടത്താണ് പ്രശ്നം. ഇതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാര്‍ട്ടിക്ക് പ്രഥമ പരിഗണന നഷ്ടപ്പെടുന്നിടത്തോളും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ വളര്‍ന്നെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എന്‍കെ പ്രേമചമന്ദ്രന്‍ പറയുന്നു.

കാലം മാറി

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ ശക്തമായി നില്‍ക്കുന്നതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. നേതാക്കളും പ്രവര്‍ത്തകരും ഗ്രൂപ്പ് മാറുകയല്ലാത്തെ എല്‍ഡിഎഫിലേക്കോ മറ്റൊരു പാര്‍ട്ടിയിലേക്കോ പോവുമായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊരു ഗ്രൂപ്പിലേക്കല്ല പോവുന്നത്. ഗ്രൂപ്പില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ നേരേ പോവുന്നത് മറ്റൊരു പാര്‍ട്ടിയിലേക്കാണ്.

സിപിഎമ്മും മാറി

പ്രധാന എതിരാളികളായ സിപിഎമ്മിന്‍റെ നിലവിലെ ശൈലി മാറിയതും ഇവിടെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ വരുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും അവര്‍ സ്വാഗതം ചെയ്യുകയാണ്. മുന്‍പ് അതായിരുന്നില്ല അവസ്ഥ. ബ്രാഞ്ച് കമ്മറ്റിയില്‍ പോലും കോണ്‍ഗ്രസ് വിട്ട് വരുന്ന നേതാക്കളെ തുടക്കത്തില്‍ ഉള്‍പ്പെടുത്തില്ലായിരുന്നു. രണ്ട് വര്‍ഷമെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ പറഞ്ഞേനെ. എന്നാല്‍ ഇന്ന് അവര്‍ നയവും ശൈലിയും പാടേ മാറ്റിയെന്നും ആര്‍എസ്പി നേതാവ് ചൂണ്ടിക്കാട്ടുന്നു.

ദില്ലിയില്‍ നടന്നത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസും യുഡിഎഫും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക തന്നെയായിരുന്നു പുറത്തിറക്കിയത്. എന്നാല്‍ അത് വളരെ വൈകിപ്പോയി. പത്ത് ദിവസത്തിലേറെ നീണ്ട ചര്‍ച്ചയാണ് ദില്ലിയില്‍ നടന്നത്. ഈ പട്ടിക രണ്ടാഴ്ച മുന്‍പ് തര്‍ക്കങ്ങള്‍ ഒന്നുമില്ലാത്തെ പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം നല്‍കിയിരുന്നെങ്കില്‍ ഫലം മറിച്ചായാനേ.

65 വരെ സീറ്റുകള്‍

ഇത്തരത്തില്‍ നേരത്തെ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും കുറഞ്ഞത് 60 മുതല്‍ 65 വരെ സീറ്റുകളെങ്കില്‍ യുഡിഎഫിന് വിജയിക്കാമായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസില്‍ ഉണ്ടാവുന്ന സംഘടനാ പ്രശ്നങ്ങള്‍ വളരെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി വിശേഷം പലപ്പോഴും ഉണ്ടാവുന്നു. പഴയ സാഹചര്യം മാറിയെന്നത് മനസ്സിലാക്കേണ്ടതുണ്ട്.

യുഡിഎഫ് മത്സരിക്കുന്നത്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും പ്രചരണവുമൊക്കെ കഴിഞ്ഞിട്ടും 4 സ്ഥാനാര്‍ത്ഥികളെ മാറ്റി പ്രഖ്യാപിക്കുകയും അവരെ വിജയിപ്പിക്കുകയും ചെയ്ത കഥയൊക്കെ ചില കോണ്‍ഗ്രസുകാര്‍ ഓര്‍മ്മിപ്പിക്കാറുണ്ട്. എന്നാല്‍ അക്കാലമൊക്കെ പോയി. ഇന്ന് കേഡര്‍ സ്വഭാവമുള്ള രണ്ട് പാര്‍ട്ടികളോടാണ് യുഡിഎഫ് മത്സരിക്കുന്നത്. ആളുകള്‍ക്ക് ഇന്ന് മൂന്നാമതൊരു ഓപ്ഷന്‍ കൂടിയുണ്ടെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു.

സാഹചര്യം മാറി

യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന ഒരു സാഹചര്യമായിരുന്നു മുന്‍പ്. അത് കൃത്യമായി നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി എന്നൊരു മൂന്നാം ഓപ്ഷന്‍ കൂടി അവര്‍ക്കുണ്ട്. വോട്ട് ചോര്‍ച്ച് സംഭവിക്കാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നു. നേരത്തെയൊക്കെ സിപിഎം വിരുദ്ധര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാവുമായിരുന്നു. എന്നാല്‍ നിലവില്‍ ആ സാഹചര്യം മാറി.

അതിന് കഴിയില്ല

തിരഞ്ഞെടുപ്പ് വിജയത്തെ വിഭാഗീയതയും ഗ്രൂപ്പിസവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലും യുഡിഎഫിന്‍റെ കാര്യത്തില്‍ അത് സംഭവിച്ചു. മത്സരിക്കാന്‍ അവസരങ്ങള്‍ ലഭിക്കാത്ത വലിയൊരു വിഭാഗം കോണ്‍ഗ്രസിലുണ്ട്. അവരെയൊക്കെ നേരത്തെ തന്നെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് കൊണ്ടുപോവാന്‍ രണ്ട് ഗ്രൂപ്പുകളായി നില്‍ക്കുമ്പോള്‍ കഴിയില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തവണയും

പാലോട് രവി, തമ്പാനൂർ രവി, വർക്കല കഹാർ, എം.എ. വാഹിദ് എന്നിവരൊക്കെ തിരുവനന്തപരുത്തെ പരിണത പ്രജ്ഞരായ മുതിര്‍ന്ന നേതാക്കളാണ്. ഇത്തവണയും അവസാന നിമിഷം വരെ അവര്‍ക്ക് സീറ്റ് പ്രതീക്ഷയുണ്ടായിരുന്നു. തിരുവനന്തപുരത്തെ മാത്രം സ്ഥിതിയല്ല. കേരളത്തിലാകെ പരിശോധിച്ചാല്‍ ഇത്തരം അനുഭവങ്ങളുടെ കാലുഷ്യം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Recommended Video

cmsvideo
Congress focusing on 7 states to improve its performance in 2022 including UP and Gujarat
മാറ്റങ്ങള്‍ വേണം

കോണ്‍ഗ്രസില്‍ മാത്രമല്ല മുന്നണി സംവിധാനത്തിലും കുറേക്കൂടി മാറ്റങ്ങള്‍ വേണ്ടതുണ്ട്. ഇടതുമുന്നണിയില്‍ ആണെങ്കില്‍ ഒരു പരിപാടി വന്നാല്‍ അധ്യക്ഷന്‍ ഘടകക്ഷിയും ഉദ്ഘാടകന്‍ സിപിഎമ്മും ആവും. മാത്രവമല്ല സംസാരിക്കാന്‍ എല്ലാ കക്ഷി നേതാക്കളും അവസരം നല്‍കും. എന്നാല്‍ യുഡിഎഫില്‍ അങ്ങനെയല്ല. കോണ്‍ഗ്രസിലെ പത്ത് പേരും മുസ്ലിം ലീഗും സംസാരിച്ച് കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അവസരമില്ല. ഈ ശൈലി മാറണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു.

കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

English summary
Had announcement of a candidate been made earlier, UDF would have got 65 seats: NK Premachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X