കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ വീട്ടുതടങ്കലില്‍ അല്ല, ഭര്‍ത്താവിനെ അംഗീകരിക്കില്ല; ഷെഫിന്‍ തീവ്രവാദ ബന്ധമുള്ളവനെന്ന് അശോകന്‍

Google Oneindia Malayalam News

Recommended Video

cmsvideo
മകള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്ന് പിതാവ് അശോകന്‍ | Oneindia Malayalam

കൊച്ചി: മതം മാറി ഹാദിയ ആയി മാറിയ അഖിലെ കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ ആണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഹൈക്കോടതി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചിരുന്നു.

വെറും ഉഴുന്നുവടയല്ല... അല്‍ ഉഴുന്നുവട!!! ഐസിസിനെ പുണ്യാളരാക്കിയ അച്ചന് വീണ്ടും അടപടലം ട്രോള്‍വെറും ഉഴുന്നുവടയല്ല... അല്‍ ഉഴുന്നുവട!!! ഐസിസിനെ പുണ്യാളരാക്കിയ അച്ചന് വീണ്ടും അടപടലം ട്രോള്‍

മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും ഒരു പ്രശ്‌നവും ഇല്ലെന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്. എന്നാല്‍ ഹാദിയ ഒരിക്കലും വീട്ടുതടങ്കലില്‍ അല്ലെന്നും അശോകൻ പറഞ്ഞു.

ഓടും ചാണ്ടി, ചാടും ചാണ്ടി... വെള്ളം കണ്ടാൽ നികത്തും ചാണ്ടി!!! തോമസ് ചാണ്ടിയ്ക്ക് കായല്‍ പൊങ്കാലഓടും ചാണ്ടി, ചാടും ചാണ്ടി... വെള്ളം കണ്ടാൽ നികത്തും ചാണ്ടി!!! തോമസ് ചാണ്ടിയ്ക്ക് കായല്‍ പൊങ്കാല

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ ഗുരുതര ആരോപണങ്ങളും അശോകന്‍ ഉന്നയിച്ചു. ഷെഫിന്‍ ജഹാനെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വീട്ടുതടങ്കല്‍

വീട്ടുതടങ്കല്‍

ഹാദിയയെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം ശക്തമായി നിഷേധിച്ചിരിക്കുകയാണ് അശോകന്‍.

എവിടേയും പോകാം

എവിടേയും പോകാം

സ്വന്തം തീരുമാനപ്രകാരമാണ് ഹാദിയ പുറത്ത് പോകാത്തത് എന്നാണ് അശോകന്റെ വാദം. പോലീസുകാരുടെ സംരക്ഷത്തില്‍ എവിടെ വേണമെങ്കിലും പൊയ്‌ക്കോളാന്‍ താന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അശോകന്‍ പറയുന്നു.

കൊച്ചുകുട്ടിയല്ല

കൊച്ചുകുട്ടിയല്ല

പുറത്ത് പോകാന്‍ താത്പര്യമില്ലാത്തത് ഹാദിയക്കാണ്. നിര്‍ബന്ധിച്ച് പറഞ്ഞയക്കാന്‍ തന്റെ മകള്‍ കൊച്ചുകുട്ടിയൊന്നും അല്ലല്ലോ എന്നാണ് അശോകന്റെ ചോദ്യം.

ആസൂത്രിത പ്രചാരണം

ആസൂത്രിത പ്രചാരണം

കേസിന്റെ തുടക്കം മുതലേ തനിക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുന്നുണ്ട് എന്ന ആക്ഷേപവും അശോകന്‍ ഉന്നയിക്കുന്നുണ്ട്.

ഷെഫിന്‍ ജഹാന്‍

ഷെഫിന്‍ ജഹാന്‍

മകളുടെ ഭര്‍ത്താവ് എന്ന് പറയുന്ന ഷെഫിന്‍ ജഹാനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അശോകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയയുടെ വിവാഹം സംബന്ധിച്ച് നേരത്തേയും അശോകന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

തീവ്രവാദ ബന്ധം

തീവ്രവാദ ബന്ധം

ഷെഫിന്‍ ജഹാനും അയാളുടെ ഗ്രൂപ്പും തീവ്രവാദ ബന്ധമുള്ളവരാണ് എന്ന ഗുരുതര ആരോപണവും അശോകന്‍ ഉന്നയിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണ് ഷെഫിന്‍ ജഹാന്‍.

എല്ലാം കോടതിക്ക് മുന്നില്‍

എല്ലാം കോടതിക്ക് മുന്നില്‍

താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ കോടതിയ്ക്ക് മുന്നില്‍ വന്നിട്ടുണ്ട്. കോടതി അനുകൂലമായ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അശോകന്‍ പ്രതികരിച്ചു.

ഹൈക്കോടതി റദ്ദാക്കിയ വിവാഹം

ഹൈക്കോടതി റദ്ദാക്കിയ വിവാഹം

ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം

നിര്‍ബന്ധിത മതപരിവര്‍ത്തനം

മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി എന്നായിരുന്നു അശോകന്റെ ആരോപണം. അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹാര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി വിവാഹം റദ്ദാക്കിയത്.

തീവ്രവാദം

തീവ്രവാദം

അഖില/ഹാദിയ കേസിന്റെ തുടക്കം മുതലേ തീവ്രവാദ ബന്ധവും ചര്‍ച്ചയായിരുന്നു. മകളെ വിദേശത്തേക്ക് കടത്താനുള്ള സാധ്യതയുണ്ടെന്ന് പോലും അശോകന്‍ ആരോപിച്ചിരുന്നു.

English summary
Hadiya Case: Asokan's reaction about house arrest allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X