കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയുടെ വിവാഹത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി, കേസിൽ ഹാദിയയും കക്ഷിചേർന്നു...

വിവാഹവും കേസും രണ്ടാണെന്നും കോടതി പരാമർശം നടത്തി.

  • By Desk
Google Oneindia Malayalam News

ദില്ലി: ഹാദിയയുടെ വിവാഹത്തിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. ഒരാളുടെ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷണം നടത്തിയത്. വിവാഹവും കേസും രണ്ടാണെന്നും കോടതി പരാമർശം നടത്തി. അതേസമയം, ഹാദിയയും കേസിൽ കക്ഷിചേർന്നു.

മകനെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയായ യുവതിയും കാമുകനും പിടിയിൽ! പ്രണയം മൂത്തപ്പോൾ.. സംഭവം കോഴിക്കോട്മകനെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയായ യുവതിയും കാമുകനും പിടിയിൽ! പ്രണയം മൂത്തപ്പോൾ.. സംഭവം കോഴിക്കോട്

അമിതമായി മദ്യപിച്ച വനിതാ ടെക്കി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ! രണ്ട് ഫുൾ ബോട്ടിൽ ഒറ്റയ്ക്ക് കാലിയാക്കിഅമിതമായി മദ്യപിച്ച വനിതാ ടെക്കി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ! രണ്ട് ഫുൾ ബോട്ടിൽ ഒറ്റയ്ക്ക് കാലിയാക്കി

ഒരാളുടെ വിവാഹത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. അതിനാൽ ഹാദിയയുടെ വിവാഹത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

 ഹർജിയിൽ...

ഹർജിയിൽ...

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഷെഫിൻ ജഹാന്റെ ഹർജിയാണ് സുപ്രീംകോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിച്ചത്. വിവാഹം സാധുവാക്കണമെന്നും, ഹാദിയയെ ഭർത്താവായ തന്നോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ഷെഫിൻ ജഹാന്റെ ആവശ്യം.

എങ്ങനെ റദ്ദാക്കാനാകും...

എങ്ങനെ റദ്ദാക്കാനാകും...

ഹാദിയ കേസിൽ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വാദം കേട്ട സുപ്രീംകോടതി ഹേബിയസ് കോർപ്പസ് ഹർജിയിൽ എങ്ങനെ വിവാഹം റദ്ദാക്കാനാകുമെന്ന് ചോദിച്ചു. എന്നാൽ ഹൈക്കോടതിയുടെ വിവാഹം റദ്ദാക്കിയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.

അന്വേഷണവും വേണ്ട...

അന്വേഷണവും വേണ്ട...

വിവാഹം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു എന്ന് ഹാദിയ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചതാണ്. അതിനാൽ ഹാദിയയുടെ വിവാഹത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയുടെ വിവാഹത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കേണ്ടെന്നും കോടതി നിർദേശിച്ചു.

ഹാദിയയും കക്ഷിചേർന്നു...

ഹാദിയയും കക്ഷിചേർന്നു...

സുപ്രധാന നിരീക്ഷണങ്ങൾക്ക് പിന്നാലെ ഹാദിയയെയും സുപ്രീംകോടതി കേസിൽ കക്ഷിചേർത്തു. മതംമാറ്റം അടക്കമുള്ള കാര്യങ്ങളിൽ ഹാദിയക്ക് പറയാനുള്ളത് ഫെബ്രുവരി 22നകം കോടതിയെ ബോധിപ്പിക്കണമെന്നും നിർദേശിച്ചു.

 ഇനി ഫെബ്രുവരി...

ഇനി ഫെബ്രുവരി...

ഹാദിയയുടെ വിവാഹത്തെക്കുറിച്ച് പ്രധാന നിരീക്ഷണങ്ങൾ നടത്തിയ സുപ്രീംകോടതി, ഹാദിയ കേസ് ഇനി ഫെബ്രുവരി 22ലേക്ക് മാറ്റിവച്ചു.

വി ഗിരി...

വി ഗിരി...

ഹാദിയ കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ വി ഗിരി പിന്മാറിയതും ശ്രദ്ധേയമായി. വി ഗിരിക്ക് പകരം ജയദീപ് ഗുപ്തയാണ് സുപ്രീംകോടതിയിൽ ഹാജരായത്. അതേസമയം, വി ഗിരി സ്വയം പിൻമാറിയതാണോ, സർക്കാർ മാറ്റിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

നിലപാടുകൾ...

നിലപാടുകൾ...

2017 നവംബറിൽ ഹാദിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ സർക്കാർ അഭിഭാഷകനായ വി ഗിരി എൻഐഎയുടെ വാദങ്ങളെ അനുകൂലിച്ചിരുന്നു. പൂർണ്ണമായും എൻഐഎ വാദങ്ങളെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച വി ഗിരിക്കെതിരെ സിപിഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ വിമർശനമുന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സർക്കാർ അഭിഭാഷകനായ വി ഗിരിയെ മാറ്റിനിർത്തിയതാണെന്നാണ് സൂചന.

English summary
hadiya case considering in supreme court on tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X