കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ, ഫാസിൽ മുസ്തഫയുടെ രണ്ടാം ഭാര്യ ആകേണ്ടിയിരുന്നവൾ? പിന്തിരിപ്പിച്ചത് അമ്പിളി, അല്ലെങ്കിൽ യെമനിൽ?

  • By Desk
Google Oneindia Malayalam News

ദില്ലി/കൊച്ചി: ഹാദിയ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി അശോകന്‍ രംഗത്ത്. സുപ്രീം കോടതിയില്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ ആണ് അശോകന്‍ പുതിയ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഹാദിയ കേസില്‍ ഇതുവരെ പറഞ്ഞുകേട്ടിട്ടില്ലാത്ത ചില കാഥാപാത്രങ്ങള്‍ കൂടി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഷാനിബ്, ഫാസില്‍ മുസ്തഫ, ഫെറിന്‍ ഷഹാന, അമ്പിളി എന്നിവരാണ് ഇവര്‍.

ഹാദിയ ആയി മാറിയ അഖില, മറ്റൊരാളുടെ രണ്ടാം ഭാര്യ ആകേണ്ടതായിരുന്നു എന്നാണ് അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇക്കാര്യം തടഞ്ഞത് ഹാദിയയുടെ സുഹൃത്താണെന്നും പറയുന്നു.

ആരാണ് ഷാനിബ്?

ആരാണ് ഷാനിബ്?

അഖില ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയാകാന്‍ കാരണം കോളേജിലെ സുഹൃത്തുക്കള്‍ ആയിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന റി്‌പ്പോര്‍ട്ടുകള്‍. 2015 ല്‍ മലപ്പുറം സ്വദേശിയായ ഷാനിബുമായി ഇന്റര്‍നെറ്റ് വഴി നടത്തിയ ചാറ്റിങ്ങിലൂടെ ആണ് ഹാദിയ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നാണ് ഇപ്പോള്‍ അശോകന്‍ പറയുന്നത്.

ഷാനിബ് വഴി ഷെറിനിലേക്ക്?

ഷാനിബ് വഴി ഷെറിനിലേക്ക്?

ഷാനിബുമായി ചാറ്റിങ്ങിലൂടെ അടുത്ത ബന്ധം സ്ഥാപിച്ചു. പിന്നീട് ഷാനിബ് തന്റെ സഹോദരി ഷെറിന്‍ ഷഹാനയെ അഖിലയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു എന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഫാസില്‍ മുസ്തഫ

ഫാസില്‍ മുസ്തഫ

ഷെഫിന്‍ ഷഹാനയുടെ ഭര്‍ത്താവാണ് ഫാസില്‍ മുസ്തഫ. ഷെറിനുമായുള്ള പരിചയം ഫാസില്‍ മുസ്തഫയിലേക്കും നീണ്ടു. പിന്നീട് ഇവരാണ് ഹാദിയയെ യെമനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം.

തടഞ്ഞത് അമ്പിളി

തടഞ്ഞത് അമ്പിളി

ഹാദിയയുടെ സുഹൃത്തായിരുന്നു അമ്പിളി എന്ന് പെണ്‍കുട്ടിയാണ് ഹാദിയയുടെ ആദ്യ വിവാഹ ശ്രമം തടഞ്ഞത് എന്നാണ് അശോകന്‍ പറയുന്നത്. ഹാദിയയെ അമ്പിളി ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നത്രെ. അടുത്ത കാലത്താണ് അമ്പിളി ഈ വിവരം തന്നോട് പറഞ്ഞതെന്നും അശോകന്‍ പറയുന്നുണ്ട്.

രണ്ട് വാഗ്ദാനങ്ങള്‍

രണ്ട് വാഗ്ദാനങ്ങള്‍

ഷെറിന്‍ ഷഹാനയുടെ ഭര്‍ത്താവായ ഫാസില്‍ മുസ്തഫ രണ്ട് വാഗ്ദാനങ്ങളാണ് ഹാദിയയ്ക്ക് നല്‍കിയിരുന്നത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. തന്നെ വിവാഹം കഴിച്ച് തന്റെ രണ്ടാം ഭാര്യ ആകുവാനും യെമനിലേക്ക് യാത്രയും എന്നതായിരുന്നത്രെ ആ വാഗ്ദാനങ്ങള്‍.

ആസിയ?

ആസിയ?

ഇസ്ലാം മതം സ്വീകരിച്ച അഖിലയ്ക്ക് ആദ്യം പേര് തിരഞ്ഞെടുത്ത് കൊടുത്തതും ഫാസില്‍-ഷെറിന്‍ ദമ്പതികള്‍ ആയിരുന്നു എന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ആസിയ എന്ന പേരായിരുന്നത്രെ ഇവര്‍ നിര്‍ദ്ദേശിച്ചത്. അഖിലയെ എറണാകുളത്ത് കൊണ്ടുപോയി മതംമാറിയത് സംബന്ധിച്ച നോട്ടറി അറ്റസ്റ്റ് ചെയ്ത ,സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതും ഇവരാണെന്ന് അശോകന്‍ ആരോപിക്കുന്നുണ്ട്.

വിവാഹത്തില്‍ നിന്ന് പിന്‍മാറിയതോടെ....

വിവാഹത്തില്‍ നിന്ന് പിന്‍മാറിയതോടെ....

അമ്പിളിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അഖില വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് എന്നാണ് പറയുന്നത്. ഇതേ തുടര്‍ന്ന് യെമന്‍ യാത്രയില്‍ നിന്ന് ഫാസിലും പിന്‍വാങ്ങുകയായിരുന്നത്രെ. ഈ വിവരങ്ങള്‍ എല്ലാം തന്നെ പോലീസ് ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും പറയുന്നുണ്ട് സത്യവാങ്മൂലത്തില്‍.

ഹാദിയ നിഷേധിച്ചിട്ടില്ല?

ഹാദിയ നിഷേധിച്ചിട്ടില്ല?

ഈ ആരോപണങ്ങള്‍ ഒന്നും ഹാദിയ നിഷേധിച്ചിട്ടില്ലെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ പെരിന്തല്‍മണ്ണ പോലീസ് കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അശോകന്‍ പറയുന്നുണ്ട്.

അന്വേഷണം നടന്നില്ല

അന്വേഷണം നടന്നില്ല

ഹാദിയയെ യെമനിലേക്ക് കടത്താന്‍ നടത്തിയ ആദ്യ ശ്രമങ്ങളെ കുറിച്ച് പോലീസ് പിന്നീട് തുടര്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നില്ല എന്ന ആരോപണവും അശോകന്‍ ഉന്നയിക്കുന്നുണ്ട്. ഈ അന്വേഷണത്തിലെ പാളിച്ചകള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും അതില്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് ആക്ഷേപം.

വിദേശത്തേക്ക് കടത്തുന്നത് എതിര്‍ത്തില്ല

വിദേശത്തേക്ക് കടത്തുന്നത് എതിര്‍ത്തില്ല

ഹാദിയയെ വിദേശത്തേക്ക് കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും താന്‍ ഉന്നയിച്ച വിഷയം ആണ്. എന്നാല്‍ ഒരിക്കല്‍ പോലും അഖില ഈ വിഷയത്തെ നിരാകരിച്ചിരുന്നില്ലെന്നും അശോകന്‍ വെളിപ്പെടുത്തുന്നുണ്ട്.

സിറിയയില്‍ ആട് മേയ്ക്കല്‍

സിറിയയില്‍ ആട് മേയ്ക്കല്‍

സിറിയയില്‍ ആട് മേയ്ക്കാന്‍ പോകുന്നതിന് ഹാദിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും അശോകന്‍ പറയുന്നുണ്ട്. 2016ല്‍ തന്നോട് നടത്തിയ രണ്ട് ഫോണ്‍ സംഭാഷണങ്ങളില്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞത് എന്നും പറയുന്നുണ്ട്. താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഹാദിയയെ ഇതിനകം തന്നെ വിദേശത്തേക്ക് കടത്തിയിട്ടുണ്ടാകുമായിരുന്നു എന്നും അശോകന്‍ ആരോപിക്കുന്നുണ്ട്.

ഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം.. ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആകാൻ സമ്മതിക്കില്ലഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം.. ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആകാൻ സമ്മതിക്കില്ല

മഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനംമഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനം

Recommended Video

cmsvideo
ഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം, ലൈംഗിക അടിമയാകാൻ സമ്മതിക്കില്ല | Oneindia Malayalam

മനുഷ്യ രക്തം കൊണ്ട് ' മഹാഘോര കാളിയജ്ഞം'... പ്രാകൃതം, പൈശാചികം; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍!മനുഷ്യ രക്തം കൊണ്ട് ' മഹാഘോര കാളിയജ്ഞം'... പ്രാകൃതം, പൈശാചികം; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍!

English summary
Hadiya Case: Father Ashokan's new affidavit in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X