കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയുടെ സംരക്ഷണം അശോകന് വേണ്ടേ? സുപ്രീം കോടതിയില്‍ നിലപാട് ഞെട്ടിക്കുമോ? കാത്തിരുന്ന് കാണാം

  • By Desk
Google Oneindia Malayalam News

ദില്ലി: ഹാദിയ കേസ് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങുന്നു. കേസില്‍ നംവബര്‍ 27 ന് ഉച്ചയ്ക്ക് ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നുണ്ട്. അതിനിടെയാണ് ഹാദിയയുടെ പിതാവിന്റെ നിലപാടില്‍ മാറ്റം വന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഹാദിയയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഷെഫിന്‍ ജഹാന്‍; പരിചയവും പ്രണയവും മതംമാറ്റത്തിന് ശേഷമെന്ന്...ഹാദിയയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഷെഫിന്‍ ജഹാന്‍; പരിചയവും പ്രണയവും മതംമാറ്റത്തിന് ശേഷമെന്ന്...

ഹാദിയ ആയി മാറിയ അഖിലയെ തന്നോടൊപ്പം വിടണം എന്ന് നിര്‍ബന്ധമില്ലെന്ന നിലപാടായിരിക്കും കോടതിയില്‍ പിതാവ് അശോകന്‍ സ്വീകരിക്കുക എന്നാണ് വിവരം. ഹൈക്കോടതി ആയിരുന്നു ഹാദിയയെ അശോകന്റെ സംരക്ഷണത്തില്‍ വിട്ടത്.

Hadiya

മകളെ തന്റെ സംരക്ഷണത്തില്‍ വിടണം എന്ന് ആവശ്യപ്പെടില്ല എന്ന് മാത്രമല്ല, മറ്റാരുടേയും സംരക്ഷണം കോടതി ഏര്‍പ്പെടുത്തിയാല്‍ അതിനെ എതിര്‍ക്കുകയും ഇല്ലെന്നാണ് വിവരം. എന്നാല്‍ അത് നിഷ്പക്ഷരായ വ്യക്തികളോ സംഘടനകളോ ആകണം എന്ന കാര്യത്തില്‍ അശോകന് നിഷ്‌കര്‍ഷര്‍ഷയുണ്ട്.

ഹാദിയ കേസില്‍ അറ്റകൈ പ്രയോഗവുമായി എന്‍ഐഎ; ഹാദിയ പറഞ്ഞതൊന്നും കണക്കിലെടുക്കരുതെന്ന്...ഹാദിയ കേസില്‍ അറ്റകൈ പ്രയോഗവുമായി എന്‍ഐഎ; ഹാദിയ പറഞ്ഞതൊന്നും കണക്കിലെടുക്കരുതെന്ന്...

താന്‍ ഇസ്ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതും ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്ന് ഹാദിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹാദിയയെ ആശയങ്ങള്‍ അടിച്ചേല്‍പിച്ച് മതം മാറ്റിക്കുകയായിരുന്നു എന്ന ആരോപണം ആണ് എന്‍ഐഎ ഉന്നയിക്കുന്നത്. മകളുടെ മാനസിക നിലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന വാദമാണ് പിതാവ് അശോകനും ഉന്നയിക്കുന്നത്.

തന്റെ മകളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് അശോകന്‍ കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് നിലനില്‍ക്കുമോ എന്നതായിരിക്കും സുപ്രീം കോടതി പരിശോധിക്കുക.

English summary
Hadiya Case: Father Asokan may not seek protection of Hadiya under him-- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X