ഹാദിയയെ ഹിന്ദുവാക്കാന്‍ നാല് സംഘങ്ങള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, രാഹുല്‍ ഈശ്വര്‍ പോയത്...
താന്‍ പോയ പോലെ വേറെ പലരും ഹാദിയയെ കാണാന്‍ പോയിരുന്നു. നാല് സംഘങ്ങള്‍ വന്നത് ഹാദിയയെ തിരിച്ചു ഹിന്ദുമതത്തിലേക്ക് മാറ്റുന്നതിനാണ്.
Recommended Video

കൊച്ചി: ഹാദിയ കേസ് ഏറെ വിവാദമായിരിക്കെ വൈക്കത്തെ അവരുടെ വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹാദിയയെ വീട്ടില്‍ നിന്നു പുറത്തിറക്കാതെ വീട്ടുകാര്‍ തടഞ്ഞുവച്ച സാഹചര്യത്തില്‍ ഹാദിയയെ കാണാന്‍ വന്നവര്‍ ആരൊക്കെയാണെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഹിന്ദുത്വ പ്രചാരകനായ രാഹുല്‍ ഈശ്വരാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
ഹാദിയ വീട്ടില്‍ കഴിയവെ അവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. ഇതിന് വേണ്ടി ചിലര്‍ വീട്ടില്‍ വന്നിരുന്നു. എന്നാല്‍ താന്‍ പോയത് ഹാദിയയെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാനല്ലായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഏതാണ് ആ ദുരൂഹ സംഘങ്ങള്‍....

രാഹുല്‍ വഴി പുറത്തായി
മാസങ്ങളോളം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ കഴിഞ്ഞ ഹാദിയയുടെ അവസ്ഥ ആദ്യം പുറത്തുവന്നത് രാഹുല്‍ ഈശ്വര്‍ വഴിയാണ്. അദ്ദേഹം വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ കണ്ടിരുന്നു. തുടര്‍ന്ന് ഹാദിയയുടെ വാക്കുകള്‍ വീഡിയോയില്‍ പകര്‍ത്തി പരസ്യമാക്കുകയും ചെയ്തു.

കൂടുതല്‍ വെളിപ്പെടുത്തല്‍
ഇതോടെ രാഹുല്‍ ഈശ്വറിനെതിരേ സംഘപരിവാര സംഘങ്ങള്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വര്‍ താന്‍ പകര്‍ത്തിയ രംഗങ്ങളും കേട്ട വിവരങ്ങളും പോലീസിനും വനിതാ കമ്മീഷനും കൈമാറുകയും ചെയ്തുവെന്ന് അദ്ദേഹം തന്നെ അറിയിച്ചതാണ്. ഇപ്പോള്‍ രാഹുല്‍ ഈശ്വര്‍ താന്‍ അറിഞ്ഞ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ലൗ ജിഹാദല്ല
ഹാദിയയെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനല്ല താന്‍ അവിടെ പോയതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. മറിച്ച് എന്തുകൊണ്ട് ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചുവെന്ന് അറിയാനാണ്. ഈ മതംമാറ്റം ലൗ ജിഹാദുമായി ബന്ധമില്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

മതം പഠിച്ചാണ് ഹാദിയ മാറിയത്
മതം പഠിച്ചാണ് ഹാദിയ ഇസ്ലാം സ്വീകരിച്ചത്. അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. ഹാദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് പീഡിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നിയതു കൊണ്ടാണ് വീഡിയോ സൂക്ഷിച്ചത്. മതപരിവര്‍ത്തനം തടയാന്‍ ഹാദിയയെ ക്രൂശിച്ചത് കൊണ്ടായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മനശാസ്ത്രജ്ഞരെന്ന പേരിലെത്തിയത്
താന്‍ പോയ പോലെ വേറെ പലരും ഹാദിയയെ കാണാന്‍ പോയിരുന്നു. നാല് സംഘങ്ങള്‍ വന്നത് ഹാദിയയെ തിരിച്ചു ഹിന്ദുമതത്തിലേക്ക് മാറ്റുന്നതിനാണ്. അവര്‍ മനശാസ്ത്രജ്ഞരെന്ന പേരിലാണ് ഹാദിയയെ കാണാന്‍ വന്നതെന്നും ആ കാര്യങ്ങള്‍ പോലീസ് റെക്കോര്‍ഡ് പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി.

രാജ്യ സുരക്ഷാ പ്രശ്നമില്ല
ഹാദിയ കേസില്‍ എന്‍ഐഎയ്ക്ക് ഒന്നും കണ്ടെത്താന്‍ സാധിക്കില്ല. ഇതില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഒന്നും തന്നെ ഇല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

യഥാര്‍ഥ ഹിന്ദുവിന്
യഥാര്‍ഥ ഹിന്ദുവിന് ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹാദിയയുടെ വീഡിയോയും ഫോട്ടോകളും പുറത്തുവിട്ട പശ്ചാത്തലത്തില്‍ അച്ഛന് അശോകന് രാഹുല്‍ ഈശ്വറിനെതിരേ രംഗത്തുവന്നിരുന്നു. മറ്റു ചില വ്യക്തികളും രാഹുല്‍ ഈശ്വറിനെതിരേ രംഗത്തുവരികയുണ്ടായി.

നിര്‍ബന്ധിത മതംമാറ്റമെന്ന് കുടുംബം
ഹാദിയയെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണ് എന്നും ലൗ ജിഹാദ് ആണ് എന്നുമാണ് സംഘപരിവാര്‍ നടത്തുന്ന പ്രചാരണം. ഹാദിയയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് കുടുംബവും ആരോപിക്കുന്നു. അച്ഛന് അശോകന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇതേ വാദമാണ് ഉന്നയിക്കുന്നത്.

ഹാദിയ പറയുന്നത്
എന്നാല്‍ ഹാദിയ അന്നും ഇന്നും ഒരേ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. തന്നെ ആരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ല എന്ന് ഹാദിയ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ്. നേരത്തെ ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോഴും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ഹാദിയ നിലപാട് ആവര്‍ത്തിച്ചു.

ഷെഫിന്റെ പരാതി
ഹാദിയയെ വീട്ടുതടങ്കലില്‍ വെച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തിയതായാണ് ഷെഫിന് ജഹാന് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷെഫിന് ജഹാന് പോലീസില്‍ പരാതി നല്കി. കോട്ടയം എസ്പിക്കാണ് ഷെഫിന് ജഹാന് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും വലിയ പ്രചാരണം നടക്കുന്നുണ്ട്.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications