കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയുടെ മൊഴി രേഖപ്പെടുത്താനാവില്ല.. പോലീസ് മനുഷ്യാവകാശ കമ്മീഷനെ നിലപാട് അറിയിച്ചു

Google Oneindia Malayalam News

കോട്ടയം: ഹാദിയയുടെ മൊഴി രേഖപ്പെടുത്തണം എന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പോലീസ്. സുപ്രീം കോടതിയിലുള്ള കേസായതിനാല്‍ മൊഴിയെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മനുഷ്യാവകാശ കമ്മീഷന്‍ കോട്ടയത്ത് നടത്തിയ സിറ്റിംഗിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഹാദിയയ്ക്ക് മേല്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്നും കോട്ടയം എസ്പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ആയിരുന്നു സിറ്റിംഗ്.

ദിലീപിന്റെ അംഗരക്ഷകരായി പ്രശസ്തി നേടാൻ വന്നു.. ഒടുക്കം മലേഷ്യൻ മന്ത്രിയെ റാഞ്ചി' തണ്ടർഫോഴ്സ്!!ദിലീപിന്റെ അംഗരക്ഷകരായി പ്രശസ്തി നേടാൻ വന്നു.. ഒടുക്കം മലേഷ്യൻ മന്ത്രിയെ റാഞ്ചി' തണ്ടർഫോഴ്സ്!!

hadiya

മഹേഷിന് തെറിവിളി, ദിലീപില്‍ നിന്നും പിച്ച വാങ്ങുന്നു.. നാണമുണ്ടോയെന്ന് ബൈജു കൊട്ടാരക്കര!!മഹേഷിന് തെറിവിളി, ദിലീപില്‍ നിന്നും പിച്ച വാങ്ങുന്നു.. നാണമുണ്ടോയെന്ന് ബൈജു കൊട്ടാരക്കര!!

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സിറ്റിംഗ് നടത്തിയത്. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാദിയയുടെ പിതാവ് അശോകന്റെ മൊഴി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ സീനിയര്‍ ഗവ. പ്ലീഡറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിലപാട്. ഹാദിയയില്‍ നിന്നും പോലീസ് നേരിട്ട് മൊഴി എടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം.

English summary
Poilce statement in Hadiya Case before Human Rights Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X