കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസില്‍ അറ്റകൈ പ്രയോഗവുമായി എന്‍ഐഎ; ഹാദിയ പറഞ്ഞതൊന്നും കണക്കിലെടുക്കരുതെന്ന്...

  • By Desk
Google Oneindia Malayalam News

ദില്ലി: ഹാദിയ കേസ് നവംബര്‍ 27 ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. കോടതിയില്‍ ഹാജരാകാനായി ഹാദിയ ദില്ലിയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഹാദിയ പറഞ്ഞ കാര്യങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഹാദിയയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഷെഫിന്‍ ജഹാന്‍; പരിചയവും പ്രണയവും മതംമാറ്റത്തിന് ശേഷമെന്ന്....ഹാദിയയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഷെഫിന്‍ ജഹാന്‍; പരിചയവും പ്രണയവും മതംമാറ്റത്തിന് ശേഷമെന്ന്....

എന്നാല്‍ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ദേശീയ അന്വേഷണ ഏജന്‍സി. സുപ്രീം കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദിയിൽ നിന്ന് വൻ 'നിധി' കേരളത്തിലേക്ക്? ഒന്നും രണ്ടും അല്ല, അയ്യായിരം കോടി... കിട്ടിയാൽ 'ലോട്ടറി'സൗദിയിൽ നിന്ന് വൻ 'നിധി' കേരളത്തിലേക്ക്? ഒന്നും രണ്ടും അല്ല, അയ്യായിരം കോടി... കിട്ടിയാൽ 'ലോട്ടറി'

താന്‍ ഇസ്ലാം ആണെന്നും സ്വന്തം ഇഷ്ടപ്രകാരം ആണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത് എന്നും ആയിരുന്നു ഹാദിയ പരസ്യമായി പറഞ്ഞത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് എന്‍ഐഎ പറയുന്നത്. അതിന് അവര്‍ക്ക് ചില ന്യായീകരണങ്ങളും ഉണ്ട്.

അടിച്ചേല്‍പിച്ച ആശയം

അടിച്ചേല്‍പിച്ച ആശയം

ഹാദിയ സ്വയം ഇസ്ലാം മതം സ്വീകരിച്ചു എന്ന നിലപാടിനെ എന്‍ഐഎ അംഗീകരിക്കുന്നില്ല. ഹാദിയയില്‍ ആശയം അടിച്ചേല്‍പിക്കുകയായിരുന്നു എന്നാണ് എന്‍ഐഎയുടെ വാദം. ഇത് തെളിയിക്കാന്‍ ചില മൊഴികളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട് എന്നാണ് സൂചന.

സമ്മതമായി കണക്കാക്കാന്‍ സാധിക്കില്ല

സമ്മതമായി കണക്കാക്കാന്‍ സാധിക്കില്ല

ആശയം അടിച്ചേല്‍പിക്കപ്പെട്ട വ്യക്തിയുടെ സമ്മതത്തെ സമ്മതം ആയി കണക്കാന്‍ ആവില്ലെന്നാണത്രെ എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇസ്ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരം ആണ് എന്ന് ഹാദിയ തന്നെ നേരത്തെ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇത് പൊളിക്കാനുള്ള നീക്കങ്ങളാണ് എന്‍ഐഎ നടത്തുന്നത്.

മൊഴികള്‍ വേറേയും

മൊഴികള്‍ വേറേയും

എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാദിയയുടെ മതം മാറ്റവും വിവാഹവും സംബന്ധിച്ച് 15 പേരിടെ മൊഴികള്‍ ഉണ്ട് എന്നാണ് സൂചന. ഷെഫിന്‍ ജഹാന്റേയും ഹാദിയയുടെ പിതാവ് അശോകന്റേയും മൊഴികള്‍ ഇതില്‍ ഉണ്ട്. എന്നാല്‍ കേരളത്തില്‍ മതപരിവര്‍ത്തനത്തിന് വിധേയരായ മറ്റ് ചിലരുടെ മൊഴികളും ഇതോടൊപ്പം സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 ഹാദിയ പറഞ്ഞാലും സമ്മതിക്കില്ല

ഹാദിയ പറഞ്ഞാലും സമ്മതിക്കില്ല

താന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായിട്ടില്ലെന്ന് ഹാദിയ പറഞ്ഞാലും അത് എന്‍ഐഎ അംഗീകരിക്കില്ല എന്ന് ചുരുക്കം. ഹാദിയയുടെ മതം മാറ്റവും വിവാഹവും എല്ലാം തീവ്രവാദത്തോട് ചേര്‍ത്തുവച്ചായിരുന്നു പിതാവ് അശോകന്‍ ഉന്നയിച്ച ആരോപണങ്ങള്‍. എന്‍ഐഎ റിപ്പോര്‍ട്ടും ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് എന്നാണ് പറയപ്പെടുന്നത്.

ഇനി മണിക്കൂറുകള്‍ മാത്രം

ഇനി മണിക്കൂറുകള്‍ മാത്രം

ഹാദിയയെ സുപ്രീം കോടതി കേള്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ദില്ലി കേരള ഹൗസില്‍ കടുത്ത സുരക്ഷയാണ് ഹാദിയക്ക് ഒരുക്കിയിട്ടുള്ളത്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും ദില്ലിയില്‍ എത്തുന്നുണ്ട്. ഹാദിയയുടെ പരസ്യ നിലപാട് തന്നെ ആയിരിക്കും അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്തുക.

English summary
Hadiya Case: NIA will object Hadiya's consent statement in Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X