കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസ്; പിണറായി സർക്കാരിന് തിരിച്ചടിയാകും? നിമിഷ ഫാത്തിമയുടെ അമ്മയും രംഗത്ത്...

കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങൾക്ക് സമാനതകളുണ്ട്. കേരളം ഐസിസിന്റെയും ജിഹാദിന്റെയും താവളമാണെന്നും നിമിഷയുടെ അമ്മ നൽകിയ അപേക്ഷയിൽ പറയുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: ഹാദിയ കേസിൽ കക്ഷി ചേരാൻ തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷയുടെ അമ്മ ബിന്ദുവും അപേക്ഷ നൽകി. തന്റെ മകളടക്കം ഉൾപ്പെട്ട കേരളത്തിലെ മതപരിവർത്തനങ്ങളെക്കുറിച്ച് എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു അപേക്ഷ നൽകിയത്.

കരാട്ടെ, കുങ്ഫു, കളരി! ഇനി സിപിഐ സഖാക്കളോട് മുട്ടുമ്പോൾ സൂക്ഷിക്കണം! ആർഎസ്എസിനെ നേരിടാൻ?കരാട്ടെ, കുങ്ഫു, കളരി! ഇനി സിപിഐ സഖാക്കളോട് മുട്ടുമ്പോൾ സൂക്ഷിക്കണം! ആർഎസ്എസിനെ നേരിടാൻ?

വെറുതെ പറഞ്ഞാൽ പോര! അതെല്ലാം ബോധ്യപ്പെടുത്തിയാൽ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം ഉപേക്ഷിക്കാമെന്ന് പിസിവെറുതെ പറഞ്ഞാൽ പോര! അതെല്ലാം ബോധ്യപ്പെടുത്തിയാൽ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം ഉപേക്ഷിക്കാമെന്ന് പിസി

കേരളത്തിലെ മതപരിവർത്തനങ്ങൾക്ക് പിന്നിൽ തീവ്രവാദ സ്വഭാവമുണ്ടെന്നാണ് നിമിഷയുടെ അമ്മ നൽകിയ അപേക്ഷയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളായ എൻഐഎ, റോ എന്നിവയുടെ അന്വേഷണം വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങൾക്ക് സമാനതകളുണ്ട്. കേരളം ഐസിസിന്റെയും ജിഹാദിന്റെയും താവളമാണെന്നും നിമിഷയുടെ അമ്മ നൽകിയ അപേക്ഷയിൽ പറയുന്നു. ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാടിന് പിന്നാലെയാണ് നിമിഷയുടെ അമ്മ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

ഭർത്താവിനൊപ്പം...

ഭർത്താവിനൊപ്പം...

കാസർകോട് സെഞ്ച്വറി ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായിരുന്ന നിമിഷ, എൻട്രൻസ് പഠനകാലത്ത് അടുപ്പമുണ്ടായിരുന്ന വിൻസെന്റെന്ന യുവാവിനെയാണ് വിവാഹം ചെയ്തിരുന്നത്. ഇയാൾ പിന്നീട് മതംമാറി ഈസയെന്ന് പേര് സ്വീകരിച്ചു. ഇതിനുപിന്നാലെയാണ് നിമിഷയും ഇസ്ലാം മതം സ്വീകരിച്ചത്.

അമ്മ...

അമ്മ...

മകളെയും ഭർത്താവിനെയും കാണാനില്ലെന്നും, എത്രയും പെട്ടെന്ന് അവരെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നേരത്തെ ഹൈക്കോടതിയിൽ ഹർജിയിൽ നൽകിയിരുന്നു.

സംശയം...

സംശയം...

നിമിഷ ഫാത്തിമയും ഭർത്താവ് ഈസയും നിലവിൽ അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പിലുണ്ടെന്നാണ് സംശയിക്കുന്നത്. 2016ലാണ് നിമിഷ അവസാനമായി ബിന്ദുവിനെ ബന്ധപ്പെട്ടത്.

കക്ഷിചേരാൻ...

കക്ഷിചേരാൻ...

കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ഹാദിയ കേസിലും കക്ഷിചേരാനാണ് ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്നത്.

മതപരിവർത്തനം...

മതപരിവർത്തനം...

കേരളത്തിലെ മതപരിവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണിക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.

ഐസിസ് താവളം...

ഐസിസ് താവളം...

കേരളം ഐസിസിന്റെ താവളമാണെന്നും, കേരളത്തിലെ മതപരിവർത്തനങ്ങൾക്ക് സമാനതകളുണ്ടെന്നും ബിന്ദു ആരോപിക്കുന്നു. ബിന്ദുവിന് പുറമേ സുമിത്ര ആര്യയും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകുന്നുണ്ട്.

അന്വേഷണം ആവശ്യമില്ലെന്ന്...

അന്വേഷണം ആവശ്യമില്ലെന്ന്...

ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും, എൻഐഎ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

സുപ്രീംകോടതിയിൽ...

സുപ്രീംകോടതിയിൽ...

എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാടിന് പിന്നാലെ ഹാദിയയുടെ പിതാവ് അശോകനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിൽ എൻഐഎ അന്വേഷണം ആവശ്യമാണെന്നും, തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നുമായിരുന്നു അശോകന്റെ ആവശ്യം.

എല്ലാം പരിഗണിക്കും...

എല്ലാം പരിഗണിക്കും...

ഒക്ടോബർ ഒമ്പത് തിങ്കളാഴ്ചയാണ് ഇനി ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ അശോകന്റെ ഹർജിയും, ബിന്ദുവിന്റെ അപേക്ഷയും കോടതിയുടെ മുൻപിലെത്തും.

English summary
hadiya case; nimisha fathima's mother filed request in supreme court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X